Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം; മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാരെ കാണാൻ എത്തുന്നതിന് 20 മിനിറ്റിന്‌ മുമ്പ് സംഭവിച്ചത്...

06 NOVEMBER 2024 04:24 PM IST
മലയാളി വാര്‍ത്ത

ഹമാസ് തലവന്‍ യഹിയ സിന്‍വാറിനെ വധിച്ചതിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ഡ്രോണ്‍ ആക്രമണം നാളുകൾക്ക് മുമ്പ്, നടന്നിരുന്നു. ഇപ്പോഴിതാ നെതന്യാഹുവിനെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വടക്കൻ ഇസ്രായേലിൽ നെതന്യാഹുവിന്റെ സന്ദർശനത്തിനു തൊട്ടുമുൻപ് ആണ് ഡ്രോൺ ആക്രമണം നടന്നത്. ഹിസ്ബുല്ല ആക്രമണം ശക്തമായ മേഖലയിലാണു സംഭവം. ഇതേതുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി യാത്ര റദ്ദാക്കി മടങ്ങുകയായിരുന്നു.

ലബനാൻ അതിർത്തിയോട് ചേർന്ന മെറ്റൂലയിലാണു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സുരക്ഷാഭീഷണിയെ തുടർന്ന് മറ്റു കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കപ്പെട്ട നാട്ടുകാരെയും മേഖലയിൽ സേവനത്തിലുള്ള സൈനികരെയും കാണാനായി നെതന്യാഹു എത്തുന്നതിന് 20 മിനിറ്റ് മുൻപാണ് ഡ്രോൺ പൊട്ടിത്തെറിച്ചത്. ആക്രമണസമയത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമായ ഏതാനും വാഹനങ്ങൾ സ്ഥലത്തെത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.

സ്‌ഫോടനത്തിനു പിന്നാലെ യാത്ര റദ്ദാക്കി നെതന്യാഹു മടങ്ങുകയായിരുന്നു. അതേസമയം, നാട്ടുകാരെ കാണാതെ മടങ്ങാൻ തീരുമാനിച്ചതായുള്ള വാർത്തകൾ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. മെറ്റൂല യാത്ര റദ്ദാക്കാൻ നെതന്യാഹു ആവശ്യപ്പെട്ടിട്ടില്ലെന്നാണു വിശദീകരണം. സംഭവം നടന്ന ശേഷവും സന്ദർശനവുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, സുരക്ഷാ ജീവനക്കാർ യാത്ര റദ്ദാക്കണമെന്നു കർശനമായി നിർദേശിച്ചതിനാലാണു തീരുമാനം മാറ്റിയതെന്നും വിശദീകരണത്തിൽ പറയുന്നു.

 

 

ഏതാനും ആഴ്ചകൾക്കിടെ ഇതു രണ്ടാം തവണയാണ് നെതന്യാഹുവിനെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നത്. നേരത്തെ, ഇസ്രായേൽ തീരനഗരമായ സീസറിയയിൽ അദ്ദേഹത്തിന്റെ വസതിയിൽ ഹിസ്ബുല്ല ഡ്രോൺ ആക്രമണം നടത്തിയിരുന്നു. സംഭവസമയത്ത് ഇസ്രായേൽ പ്രധാനമന്ത്രിയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്. വസതിക്കു കേടുപാടുകൾ സംഭവിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

 

 

ഞായറാഴ്ച ലബനാൻ അതിർത്തിയിലെ ഇസ്രായേൽ പ്രദേശങ്ങൾ നെതന്യാഹു സന്ദർശിച്ചിരുന്നു. നോർത്തേൺ കമാൻഡ് ഓഫീസർ ജനറൽ ഒറി ഗോർഡിൻ, ഡിവിഷൻ 91 കമാൻഡർ ബ്രിഗേഡിയർ ജനറൽ ഷായ് ക്ലെപർ ഉൾപ്പെടെയുള്ള സൈനികർക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്. മേഖലയിൽ രൂക്ഷമായ വ്യോമാക്രമണമാണ് ഹിസ്ബുല്ല തുടരുന്നത്. ഇതേ തുടർന്ന് ഇവിടങ്ങളിൽനിന്ന് പതിനായിരക്കണക്കിന് ഇസ്രായേലികളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചിരുന്നു. മറ്റു പ്രദേശങ്ങളിലെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയിരിക്കുകയാണ് ഇവരെ.

 

 

മേഖലയിലെ സാഹചര്യങ്ങൾ നെതന്യാഹു കമാൻഡർമാരുമായി വിലയിരുത്തി. ഹിസ്ബുല്ല ആക്രമണം ചെറുക്കാനും തിരിച്ചടിക്കാനുമുള്ള പദ്ധതികളും ചർച്ച ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നോർത്തേൺ നഹാൽ ബ്രിഗേഡിന്റെ ഭാഗമായ റിസർവ് കമാൻഡർമാരുമായും കൂടിക്കാഴ്ച നടന്നു. ഗലീലി ആക്രമിക്കാനായി ഹിസ്ബുല്ല സജ്ജമാക്കിയ മുഴുവൻ 'ഭീകരവാദികളെ'യും ഇല്ലാതാക്കാനുള്ള ധീരമായ പോരാട്ടമാണ് ഇവിടെ നടക്കുന്നതെന്നും ലബനാന്റെ എല്ലാ ഭാഗങ്ങളും ആക്രമിക്കുമെന്നും സന്ദർശനത്തിനുശേഷം നെതന്യാഹു മുന്നറിയിപ്പ് നൽകി.

 

 

അതേസമയം, ഒക്ടോബർ 13നായിരുന്നു സീസറിയയിൽ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. ലബനാനിൽനിന്ന് 70 കി.മീറ്ററുകളോളം സഞ്ചരിച്ചാണ് ഡ്രോണുകൾ നെതന്യാഹുവിന്റെ വസതിയിലെത്തിയത്. ഈ സമയത്ത് നഗരത്തിലെ അപായ സൈറണുകളെല്ലാം പ്രവർത്തനരഹിതമായിരുന്നു. നെതന്യാഹുവിന്റെ വസതി തന്നെയാണ് ആക്രമിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മണിക്കൂറുകൾക്കകം സ്ഥിരീകരിക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (26 minutes ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (47 minutes ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (57 minutes ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (1 hour ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (1 hour ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (1 hour ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (3 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (3 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (3 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (3 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (4 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (6 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (6 hours ago)

Malayali Vartha Recommends