Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംബ് വീണ്ടും പ്രസിഡന്റായതോടെ ഇറാനും സിറിയയ്ക്കും പാലസ്തീനും ലബനോനും കഷ്ടകാലം!!! ഏതു നിമിഷവും ഇറാനുനേരേ ഇസ്രായേലിന്റെ മിന്നല്‍ ആക്രമണം

07 NOVEMBER 2024 03:20 PM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംബ് വീണ്ടും  പ്രസിഡന്റായതോടെ ഇറാനും സിറിയയ്ക്കും പാലസ്തീനും ലബനോനും കഷ്ടകാലം തുടങ്ങുകയാണ്. ഹമാസും ഹിസ്ബുള്ളയും മാത്രമല്ല ഭീകരസംഘടനകളായ  ഇസ്ലാമിക് സ്‌റ്റേറ്റും ബൊക്കാ ഹറാമും അല്‍ ക്വയ്ദയുമൊക്കെ തീരും. അമേരിക്കയ്ക്ക്  മാത്രമല്ല ലോകത്തിനു തന്നെ ഭീഷണിയായിരിക്കുന്ന ഇസ്ലാമിക തീവ്രവാദി സംഘടനകളെ ഒന്നൊന്നായി തീര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംബ് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു.

പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടന്നുവരുന്ന  പോരാട്ടത്തില്‍ ഇസ്രായേലിനൊപ്പം ട്രംബും യുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരക്കും. ഇനി ഏതു നിമിഷവും ഇറാനുനേരേ ഇസ്രായേലിന്റെ മിന്നല്‍ ആക്രമണം ഉറപ്പാണ്. കമലാ ഹാരിസ്  അധികാരത്തില്‍ വന്നാല്‍ ഇസ്വാമിക ശക്തികള്‍ക്ക് നേട്ടമാണെന്നും ട്രംബ് മുസ്ലീം വിരുദ്ധനാണെന്നും വിവിധ ഇസ്ലാമിക രാജ്യങ്ങള്‍ പ്രസ്താവനയിറക്കിയത് അവസാന നിമിഷത്തില്‍ അമേരിക്കയിലെ യാഥാസ്ഥിത ക്രൈസ്തവരെ ഭയപ്പെടുത്തുകയും വെറുപ്പിക്കുകയും ചെയ്തു.

2000ല്‍ അമേരിക്കയില്‍  അല്‍ ക്വയ്ദ നടത്തിയ ഭീകരാക്രമണത്തിനുശേഷം അമേരിക്കയിലെ യാഥാസ്ഥിതിക ക്രൈസ്തവര്‍ ഇത്തരത്തിലുള്ള ഇസ്ലാമിക തീവ്രവാദ ശക്തികളെ അപ്പാടെ  വെറുക്കുകയാണ്. ട്രംബ് അവസാന നിമിഷത്തില്‍ ഇത്ര വ്യക്തമായ മുന്‍തൂക്കത്തില്‍ വിജയിക്കാനിടയായതും അമേരിക്കയിലെ ക്രൈസ്തവരുടെ  മുസ്ലീം വിരുദ്ധ വികാരമാണ്. ഇനി ഇസ്രായേലിനെ പരസ്യമായി പിന്തുണയ്ക്കുക മാത്രമല്ല ഇറാനെയും ലബനോനെയും പലസ്തീനെയും ചാമ്പലാക്കാന്‍ നെതന്യാഹുവിന് ട്രംബിന് തുറന്ന പിന്തുണയുണ്ടാകും. ഹമാസും ഹിസ്ബുള്ളയും ചാമ്പലാകാന്‍ ഇനി മാസങ്ങള്‍ മാത്രമേ വേണ്ടിവരു എന്നത് തീര്‍ച്ചയാണ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് വിജയിക്കുമെന്നായിരുന്നു ഇറാന്റെ പ്രതീക്ഷ. എന്നാല്‍ ഡൊണാള്‍ഡ് ട്രംബ് വിജയിച്ചതോടെ ഇറാന്‍ ആകെ അമ്പലാപ്പിലാണ്. മാത്രവുമല്ല കടുത്ത ഭീതിയിലും. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു  മുന്‍പേ റഷ്യന്‍ റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇറാന്‍ ഇന്നലെ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. കൗസര്‍, ഹുദൂദ് ഉപഗ്രഹങ്ങള്‍ വഹിച്ച് റഷ്യയുടെ സോയുസ് റോക്കറ്റ് വിദൂര കിഴക്കന്‍ റഷ്യയിലെ വോസ്റ്റോക്‌നി വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് കുതിച്ചുയര്‍ന്നത്. റഷ്യയുടെ രണ്ട് അയണോസ്ഫിയര്‍-എം ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളും മറ്റു നിരവധി ചെറിയ ഉപഗ്രഹങ്ങളും റോക്കറ്റിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇറാന്‍ ഇസ്രായേലിനു നല്‍കിയ മുന്നറിയിപ്പാണെന്നിരിക്കെ ഏതു നിമിഷവും ഇറാനെ ആക്രമിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍.

കഴിഞ്ഞ വര്‍ഷം  റഷ്യയില്‍ നിര്‍മിച്ച ഇറാന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവും റഷ്യന്‍ റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇസ്രായേല്‍-ഇറാന്‍ ബന്ധം വഷയായിക്കൊണ്ടിരിക്കെ  തന്ത്രപരമായ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍  ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഉടന്‍ റഷ്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ ആവശ്യത്തിന് ഇറാന്‍ ഡ്രോണുകള്‍ നിര്‍മിച്ചുനല്‍കുന്നതായി പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

അതിനിടെ യുദ്ധം ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായി ഇസ്രായേല്‍ പ്രതിരോധ മന്ത്രി സ്ഥാനത്ത് നിന്ന് യൊആവ് ഗാലന്റിനെ പുറത്താക്കി പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു അപ്രതീക്ഷിതമായൊരു നീക്കം നടത്തിയിരിക്കുന്നു. യുദ്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ടുകള്‍.   നിലവിലെ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇസ്രായേലിന്റെ പുതിയ  പ്രതിരോധ മന്ത്രി.ഗാലന്റിന്റെ  വിശ്വാസ്യതക്ക് വലിയ കോട്ടം തട്ടിയെന്നും യുദ്ധകാലത്ത് അദ്ദേഹത്തിന് നിരവധി വീഴ്ചകള്‍ സംഭവിച്ചെന്നും നെതന്യാഹു പറയുന്നു. ഗാസയിലും ലബനോനിലും യുദ്ധം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് താനും ഗാലന്റും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ടെന്നും നെതന്യാഹു തുറന്നു പറയുകയും ചെയ്തു. ഇസ്രായേലിന്റെ  യുദ്ധ തന്ത്രങ്ങള്‍ക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങള്‍ പുതുക്കി നിശ്ചയിക്കണമെന്നും ഗാലന്റ് ആവശ്യപ്പെട്ടിരുന്നു. ഈ വിമര്‍ശനം നെതന്യാഹുവിന് ഉള്‍ക്കൊള്ളാനായതുമില്ല.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകള്‍ കത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിനുള്ള ഭീഷണികള്‍ വര്‍ധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങള്‍ക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങള്‍ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അമേരിക്കന്‍ തിരഞ്ഞെടുപ്പ് ഫലം വരുമ്പോഴാണ്  ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇസ്രായേല്‍ സര്‍ക്കാരില്‍ നാടകീയമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത്.  ചെയ്ത സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞും ഇനി അധികാരത്തില്‍ തുടരണ്ടെന്നും 48 മണിക്കൂറിനുള്ളില്‍ ഓഫീസ് വിട്ട് പുറത്ത് പോകണം എന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യമുന്നയിച്ചു.

ഇതിനിടെ  ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഗാസ മുനമ്പിലാകെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 54 പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.  ഇതില്‍ 33 പേരും കൊല്ലപ്പെട്ടത് വടക്കന്‍ ഗാസയിലാണ്. ഹമാസ് തീവ്രവാദികള്‍ ഒളിച്ചുകഴിയുന്നതായി ഇസ്രായേല്‍ ആകോപിക്കുന്ന കമാല്‍ അദ്വാന്‍ ആശുപത്രി ലക്ഷ്യം വച്ച് നിരന്തരമായ ആക്രമണവും തുടര്‍ന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് നടത്തിയ ആക്രമണത്തില്‍ കുടിവെള്ള സംഭരണിയും വൈദ്യുതി ബന്ധവും തകര്‍ത്തിരുന്നു. ഇതോടെ ഗാസയില്‍ ആകെ മരിച്ചവരുടെ എണ്ണം 43,391 ആയി ഉയര്‍ന്നു. ഒരുവ ലക്ഷത്തിലേറെ  പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (6 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (6 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (6 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (6 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (6 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (7 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (7 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (7 hours ago)

Malayali Vartha Recommends