Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഇസ്രയേലിനെതിരെ പ്രതികാര ആക്രമണം നടത്താൻ ഇറാഖി പ്രദേശം ഉപയോഗിക്കാൻ ഇറാൻ പദ്ധതി..? പ്രതികരിച്ച് ഇറാഖ് സൈനിക വക്താവ്

08 NOVEMBER 2024 04:25 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലിനെതിരെ പ്രതികാര ആക്രമണം നടത്താൻ ഇറാഖി പ്രദേശം ഉപയോഗിക്കാൻ ഇറാൻ പദ്ധതിയിട്ടുവെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് പ്രതികരിച്ച് ഇറാഖ് സർക്കാരിൻ്റെ ദേശീയ സുരക്ഷാ കൗൺസിൽ. അധിനിവേശ രാഷ്ട്രം തിരിച്ചടിക്കുമെന്നതിനാൽ ഇറാഖിനുള്ളിൽ നിന്ന് ഇസ്രായേലിനെ ആക്രമിക്കാൻ ഇറാനെ അനുവദിക്കരുതെന്ന് യുഎസ് ഉദ്യോഗസ്ഥർ ഇറാഖിന് നൽകിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇറാഖ് സൈനിക വക്താവ് യഹ്‌യ റസൂൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലിനെ ഇറാഖിന്റെ മണ്ണിൽ നിന്ന് ഇറാൻ വരുംദിവസങ്ങളിൽ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇറാൻ ആക്രമിച്ചാൽ‌ ഉടൻ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേലും സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി അമേരിക്കൻ എഫ്-15 യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം മിഡിൽ ഈസ്റ്റിൽ എത്തിയതായി യുഎസ് സൈന്യം പറഞ്ഞു, ഇറാന് മുന്നറിയിപ്പായി മേഖലയിൽ അധിക ആയുധം വിന്യസിക്കുന്നതായി വാഷിംഗ്ടൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്.

ഇംഗ്ലണ്ടിലെ RAF ലേക്കൻഹീത്തിലെ 492-ാമത് ഫൈറ്റർ സ്ക്വാഡ്രനിൽ നിന്നുള്ള യുഎസ് എയർഫോഴ്സ് F-15E സ്ട്രൈക്ക് ഈഗിൾസ് യുഎസ് സെൻട്രൽ കമാൻഡ് ഏരിയയുടെ ഉത്തരവാദിത്തത്തിൽ എത്തിച്ചേരുന്നു," മിഡിൽ ഈസ്റ്റിൻ്റെ ഉത്തരവാദിത്തമുള്ള സൈനിക കമാൻഡ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. മിഡിൽ ഈസ്റ്റിലേക്ക് ബോംബറുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കർ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ഡിസ്ട്രോയറുകൾ എന്നിവ അയയ്ക്കുന്നതായി നവംബർ 1 ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

 

 

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംബ് വീണ്ടും പ്രസിഡന്റായതോടെ പശ്ചിമേഷ്യയില്‍ ഇപ്പോള്‍ നടന്നുവരുന്ന പോരാട്ടത്തില്‍ ഇസ്രായേലിനൊപ്പം ട്രംബും യുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരക്കും. ഇനി ഏതു നിമിഷവും ഇറാനുനേരേ ഇസ്രായേലിന്റെ മിന്നല്‍ ആക്രമണം ഉറപ്പാണ്. ഇനി ഇസ്രായേലിനെ പരസ്യമായി പിന്തുണയ്ക്കുക മാത്രമല്ല ഇറാനെയും ലബനോനെയും പലസ്തീനെയും ചാമ്പലാക്കാന്‍ നെതന്യാഹുവിന് ട്രംബിന് തുറന്ന പിന്തുണയുണ്ടാകും. ഹമാസും ഹിസ്ബുള്ളയും ചാമ്പലാകാന്‍ ഇനി മാസങ്ങള്‍ മാത്രമേ വേണ്ടിവരു എന്നത് തീര്‍ച്ചയാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല ഹാരിസ് വിജയിക്കുമെന്നായിരുന്നു ഇറാന്റെ പ്രതീക്ഷ. എന്നാല്‍ ഡൊണാള്‍ഡ് ട്രംബ് വിജയിച്ചതോടെ ഇറാന്‍ ആകെ അസ്വസ്ഥമാണ്.

 

 

റഷ്യന്‍ റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചിരുന്നു. കൗസര്‍, ഹുദൂദ് ഉപഗ്രഹങ്ങള്‍ വഹിച്ച് റഷ്യയുടെ സോയുസ് റോക്കറ്റ് വിദൂര കിഴക്കന്‍ റഷ്യയിലെ വോസ്റ്റോക്‌നി വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് കുതിച്ചുയര്‍ന്നത്. റഷ്യയുടെ രണ്ട് അയണോസ്ഫിയര്‍-എം ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളും മറ്റു നിരവധി ചെറിയ ഉപഗ്രഹങ്ങളും റോക്കറ്റിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഇറാന്‍ ഇസ്രായേലിനു നല്‍കിയ മുന്നറിയിപ്പാണെന്നിരിക്കെ ഏതു നിമിഷവും ഇറാനെ ആക്രമിക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍.

 

 

കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിര്‍മിച്ച ഇറാന്റെ ഭൗമനിരീക്ഷണ ഉപഗ്രഹവും റഷ്യന്‍ റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഇസ്രായേല്‍-ഇറാന്‍ ബന്ധം വഷളായിരിക്കെ തന്ത്രപരമായ സഹകരണ കരാര്‍ ഒപ്പുവെക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ഉടന്‍ റഷ്യ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യയുടെ ആവശ്യത്തിന് ഇറാന്‍ ഡ്രോണുകള്‍ നിര്‍മിച്ചുനല്‍കുന്നതായി പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (5 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (5 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (5 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (5 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (5 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (5 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (5 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (6 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (6 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (6 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (6 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (6 hours ago)

Malayali Vartha Recommends