Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നട്ടെല്ല് നിവർത്തി നെതന്യഹു പറയുന്നു ലോകമേ...ഇത് കേൾക്കുക..!ഒറ്റ ക്ലിക്കിൽ ഇറാനെ തെറിപ്പിച്ച വഴി

11 NOVEMBER 2024 09:28 AM IST
മലയാളി വാര്‍ത്ത

സെപ്റ്റംബറില്‍ ലബനനില്‍ നടത്തിയ പേജര്‍ സ്‌ഫോടനം തന്റെ അറിവോടെയെന്ന് തുറന്നു സമ്മതിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. ഹിസ്ബുല്ല പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് സെപ്റ്റംബറില്‍ നടത്തിയ പേജര്‍ സ്‌ഫോടനത്തില്‍ 40 പേര്‍ മരിക്കുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹിസ്ബുള്ളയുടെ നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തിന്റെ വിശദാംശങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പേജര്‍ ആക്രമണത്തിന് താന്‍ പച്ചക്കൊടി കാട്ടിയതായി നെതന്യാഹു സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ വക്താവ് ഒമര്‍ ദോസ്ത്രി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. സെപ്റ്റംബര്‍ 17.18 തീയതികളില്‍ ലബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് പേജറുകളാണ് പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാനും ഹിസ്ബുല്ലയും ആരോപിച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്കിങ് ഒഴിവാക്കാനായി ഹിസ്ബുല്ല പ്രവര്‍ത്തകര്‍ പേജറിനെയാണ് ആശയവിനിമയത്തിനായി ആശ്രയിച്ചിരുന്നത്.

 

 

2023 ഒക്ടോബര്‍ മുതല്‍ ഇതുവരെ ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗാസയിലും ലെബനനിലും ഇസ്രയേല്‍ ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു. ഗാസയിലെ സഹായവിതരണം മെച്ചപ്പെടുത്താന്‍ ഇസ്രയേലിന് യു.എസ്. നല്‍കിയ സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയത്.

ഗാസയിലെ ജബലിയയില്‍ ഒരുവീടിനുനേരെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 13 കുട്ടികളുള്‍പ്പെടെ 25 പേര്‍ മരിച്ചെന്ന് അധികൃതര്‍ പറഞ്ഞു. മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഗാസാ സിറ്റിയിലെ സബ്രയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചുപേരും മരിച്ചു. ഹമാസ് വീണ്ടും സംഘടിക്കുന്നെന്ന് പറഞ്ഞാണ് ഒക്ടോബര്‍ ആറിന് ഇസ്രയേല്‍ വടക്കന്‍ ഗാസയില്‍ വീണ്ടും ആക്രമണം ശക്തമാക്കിയത്. വടക്കന്‍ ഗാസയെ ഇസ്രയേല്‍ ഉപരോധിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

 

 

ഗാസയിലെ സഹായവിതരണം മെച്ചപ്പെടുത്താന്‍ ഒക്ടോബര്‍ 15-ന് യു.എസ്. ഇസ്രയേലിനു നല്‍കിയ 30 ദിവസത്തെ സമയപരിധി ബുധനാഴ്ച അവസാനിക്കും. വിതരണം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സൈനികസഹായത്തിനുള്ള തുക പിടിച്ചുവെക്കുമെന്നാണ് യു.എസിന്റെ ഭീഷണി. വടക്കന്‍ ഗാസയില്‍ ക്ഷാമം ആസന്നമാണെന്ന് ലോകാരോഗ്യസംഘടന ശനിയാഴ്ച മുന്നറിയിപ്പുനല്‍കിയിരുന്നു. വെടിനിര്‍ത്തല്‍ കരാറിന് ഇരുപക്ഷവും കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചകളുടെ മധ്യസ്ഥസ്ഥാനത്തുനിന്ന് പിന്മാറുകയാണെന്ന് ഖത്തര്‍ അറിയിച്ചു.

ജെബീല്‍ ജില്ലയിലെ അല്‍മാട് ഗ്രാമത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് മൂന്നു കുട്ടികളുള്‍പ്പെടെ 20 ലെബനന്‍കാര്‍ മരിച്ചത്. ആറുപേര്‍ക്ക് പരിക്കേറ്റു. സെപ്റ്റംബര്‍ അവസാനം മുതലാണ് ലെബനനിലെ ഹിസ്ബുള്ളയ്ക്കുനേരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയത്. അതേസമയം ഗസ്സ യുദ്ധം 400 ദിനം പിന്നിട്ടിട്ടുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കഴിഞ്ഞ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും യുദ്ധത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ

 

 

ലബനാനിലെ ടയെര്‍, റാസ് അല്‍ ഐന്‍, നബാതിയ, ബെക്ക, ബിന്‍ത് ജബൈല്‍, ഹനാവി, ഹോഷ്, മജ്ദല്‍ സൂന്‍, ദാഹിറ എന്നിവിടങ്ങളിലും ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തി. ഗസ്സയില്‍ ഇതുവരെ 43,603 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,02,929 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. വടക്കന്‍ ഗസ്സയെ പൂര്‍ണമായി വാസയോഗ്യമല്ലാതാക്കുന്ന ആക്രമണമാണ് തുടരുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുന്നു.

വീടുകളും ജലസ്രോതസ്സുകളും റോഡുകളും തകര്‍ക്കുന്നു. വടക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്നത് വംശഹത്യയാണെന്ന് ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് എഡിറ്റോറിയലില്‍ എഴുതി. അതിനിടെ വെടിനിര്‍ത്തലിനായി മധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്ന് ഈജിപ്ത് വ്യക്തമാക്കി. തങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ തല്‍ക്കാലം നിര്‍ത്തുകയാണെങ്കിലും ഇരുപക്ഷവും ഗൗരവപൂര്‍വം സന്നദ്ധമാവുകയാണെങ്കില്‍ വീണ്ടും ഇടപെടാന്‍ തയാറാണെന്നാണ് ഖത്തര്‍ നിലപാട്.

 

യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് യു.എസ് പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ പോകുന്ന ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിനോട് ഫോണ്‍സംഭാഷണത്തില്‍ പറഞ്ഞതും നേരിയ പ്രതീക്ഷ ബാക്കിയാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (4 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (12 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (40 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (55 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (2 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends