Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഹിസ്ബുള്ള ഉടനെയൊന്നും പത്തി പൊക്കില്ല; ഹിസ്ബുള്ള നിര്‍മിച്ച ഭൂഗര്‍ഭ തുരങ്കം തകര്‍ത്ത് ഇസ്രായേല്‍ പ്രതിരോധ സേന

13 NOVEMBER 2024 02:50 PM IST
മലയാളി വാര്‍ത്ത

ഇനി ഹിസ്ബുള്ള ഉടനെയൊന്നും  പത്തി പൊക്കില്ല. ക്രിസ്ത്യന്‍ പള്ളി കൈവശപ്പെടുത്തി പള്ളിയുടെ സെമിത്തേരിയുടെ അടിയില്‍ ഹിസ്ബുള്ള നിര്‍മിച്ച  ഭൂഗര്‍ഭ തുരങ്കം തകര്‍ക്കുക മാത്രമല്ല അതില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ പുറത്തിറങ്ങാന്‍പോലും  അനുവദിക്കാതെ വായു കടക്കാത്ത വിധം തുരങ്കം അടയ്ക്കുകയും ചെയ്തു. സമാനമായ പത്തോളം  തുരങ്കങ്ങള്‍ക്കൂടി ലെബനോനിലുണ്ടെന്നും വന്‍ ആയുധശേഖം അവിടെ ഒളിപ്പിച്ചിരിക്കുന്നതായും ഇസ്രായേല്‍ കണ്ടെത്തിയിരിക്കുന്നു.

തെക്കന്‍ ലെബനോനില്‍ ഹിസ്ബുള്ളയുടെ ഭൂഗര്‍ഭ തുരങ്ക ശൃംഖലകള്‍ ബോംബ് ആക്രമണത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന തകര്‍ക്കുക മാത്രമല്ല അവയുടെ ഫോട്ടോയും വീഡിയോയും  പുറത്തുവിടുകയും ചെയ്തു.  കൂറ്റന്‍ തുരങ്കം സെമിത്തേരിയുടെ അടിയിലാണെന്നും  തുരങ്കത്തില്‍ വന്‍ ആയുധശേഖരവും അതിനുള്ളില്‍ ഹിസ്ബുള്ള തീവ്രവാദികളും ഒളിച്ചിരിക്കുന്നതായി കഴിഞ്ഞ മാസം ഇസ്രായേല്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണവും ശീതീകരിച്ച കിടുപ്പുമുറികളുമൊക്കെ ഈ തുരങ്കങ്ങളില്‍ സജ്ജീകരിച്ചിരുന്നു.  ഇവിടെയുള്ള ഹിസ്ബുള്ളയുടെ കണ്‍ട്രോള്‍ റൂമുകളും തീവ്രവാദികള്‍ക്ക്  ഉറങ്ങാനുള്ള മുറികളും സൈന്യം തകര്‍ത്തു.

റോക്കറ്റ്, ഗ്രനേഡ് ലോഞ്ചറുകള്‍, തോക്കുകള്‍, ബുള്ളറ്റുകള്‍ തുടങ്ങി ഹിസ്ബുള്ളയുടെ വന്‍ ആയുധ ശേഖരമാണ്  ഇവിടെ കണ്ടെത്തിത്. കൈയ്യില്‍നിന്നും തൊടുത്ത് വിടുന്ന ഷെല്ലുകള്‍, ജനറേറ്ററുകളുടെ സംഭരണ മുറി, വാട്ടര്‍ ടാങ്കുകള്‍, പാചകമുറികള്‍ എന്നിവയെല്ലാം  ടണലിനുള്ളില്‍ ഉണ്ടായിരുന്നു. സെമിത്തേരിയില്‍  മൃതദേഹം സംസ്‌കരിച്ചിടത്തു പോലും സ്ലാബുകള്‍ മാറ്റി ഹിസ്ബുല്ല റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള  ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ലെബനോനിലെ ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന ഒന്നിലധികം ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഒറ്റ നോട്ടത്തില്‍ സെമിത്തേരിയെന്ന് തോന്നുമെങ്കിലും അടിയില്‍ ഭീമന്‍ ടണലുകളാണ് ഇവര്‍ നിര്‍മിച്ചിരുന്നത്. കല്ലറ എന്ന് തോന്നിക്കുന്ന വിധമാണ് ഇതിന്റെ വാതില്‍ പണിതിരിക്കുന്നത്. കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന തുരങ്കം കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.  

ലബനന്‍ അതിര്‍ത്തി കടന്ന് പരിശോധിച്ചപ്പോള്‍ ഇത്തരത്തിലുള്ള നിരവധി തുരങ്കങ്ങള്‍ കാണാന്‍ സാധിച്ചെന്നും സൈന്യം അവകാശപ്പെടുന്നു.  ദീര്‍ഘകാലം താമസിക്കാന്‍ പാകത്തിലുളള സൗകര്യങ്ങളും ആക്രമിക്കാന്‍ പര്യാപ്തമായ ആയുധങ്ങളും ഇതിനിടെയില്‍ കണ്ടെടുത്തെന്നും ഇസ്രായേല്‍ പറയുന്നു. എ.കെ.-47 ഉള്‍പ്പെടെ വലിയ ആയുധശേഖരമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഒരു തീവ്രവാദി പോലും പുറത്തിറങ്ങാത്ത വിധവും ഇനിയൊരുക്കലും തുറക്കാനാവാത്ത വിധവും  4500 ഘനമീറ്റര്‍ കോണ്‍ക്രീറ്റ് പമ്പുചെയ്താണ് ഇസ്രായേല്‍  തുരങ്കം അടച്ചുകളഞ്ഞത്.

തുരങ്കത്തിലേക്ക് ഇസ്രായേല്‍ വിഷപ്പുക അടിച്ചശേഷമാണ് തുരങ്കം അടച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഗാസയില്‍   ഹമാസിന്റെ ഇരുപതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള  തുരങ്കങ്ങള്‍ പോലെയല്ല, ഭീകരര്‍ക്ക് ദിവസങ്ങളോളം എല്ലാസൗകര്യങ്ങളോടുംകൂടി തങ്ങാന്‍ പാകത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഹിസ്ബുള്ളയുടെ തുരങ്കങ്ങള്‍.   തെക്കന്‍ ലെബനോനനിലെ ഗ്രാമങ്ങളിലുടനീളം ഇത്തരത്തിലുള്ള ഭീകരത്താവളങ്ങള്‍ ഹിസ്ബുള്ള പണിതിട്ടുണ്ടെന്ന് ഇസ്രായേല്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വന്‍പോരാട്ടത്തിനുള്ള സാഹചര്യമാണ് മുന്നിലുള്ളത്. വരും ദിവസങ്ങളില്‍  തുരങ്കങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത് ഹിസ്ബുള്ളയെ നാമാവശേഷമാക്കാനാണ് ഇസ്രായേലിന്റെ നീക്കം. ലെബനോനനിലെ ഒരുഗ്രാമംപോലും കൈയടക്കാന്‍ ഇസ്രയേല്‍ സൈന്യത്തിനാവില്ലെന്ന് തിങ്കളാഴ്ച ഹിസ്ബുള്ള പറഞ്ഞതിനു പിന്നാലെയാണ് ഇസ്രായേല്‍ അതിമാരകമായ ആക്രമണം അഴിച്ചുവിട്ടത്.

സെപ്തംബര്‍ അവസാനം മുതല്‍ 1,350ലേറെ പേരാണ് ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കിടെ ലെബനനില്‍ കൊല്ലപ്പെട്ടത്. അതിനിടെ സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിനു സമീപം  ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ ബഹുനിലക്കെട്ടിടത്തിനുനേരേയാണ് ആക്രമണമുണ്ടായത്. ഹിസ്ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് ലെബനനിലുടനീളം മൊബൈല്‍  സ്ഫോടന പരമ്പര നടത്താന്‍ ഇസ്രായേല്‍ നീക്കം നടത്തുകയാണ്.  സെപ്റ്റംബര്‍ 17-നാണ് ലെബനോന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില്‍ ഒരേസമയം പേജറുകള്‍ പൊട്ടിത്തെറിച്ച്  40 പേര്‍ കൊല്ലപ്പെടുകയും 3000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഹമാസിനൊപ്പം ചേര്‍ന്ന് ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചതോടെ ഇസ്രായേല്‍  ഹിസ്ബുള്ളയോടും യുദ്ധം തുടങ്ങുകയായിരുന്നു. . സെപ്തംബര്‍ 27 നാണ് ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രുള്ളയെ ഇസ്രയേല്‍ വ്യോമാക്രമണത്തിലൂടെ വധിച്ചത്. ഇതിന് പിന്നാലെ പിന്‍ഗാമിയായി വരാനിരുന്ന ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദിനെയും ഇസ്രായേല്‍ പ്രതിരോധ സേന വകവരുത്തി. കഴിഞ്ഞ ദിവസം തെക്കന്‍ ലെബനീസ് നഗരമായ ടയറിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ ഇസ്രായേല്‍ സേന വ്യോമാക്രമണം നടത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (56 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends