Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഐബിയും, റോയും തേക്കടിയിൽ തമ്പടിച്ചു...! ഇസ്രായേലികളെ തൊട്ടവന്മാരെ കേരളംകടത്തി,രാജ്യദ്രോഹികൾ എന്ന്

15 NOVEMBER 2024 09:56 AM IST
മലയാളി വാര്‍ത്ത

ഇസ്രായേല്‍ സ്വദേശികളെന്ന് പറഞ്ഞതോടെ തന്നെ ജൂതന്‍മാരെന്ന് മുദ്രകുത്തി വെറികാണിച്ച തേക്കടിയിലെ കാശ്മീരി കച്ചവടക്കാരന് പണികിട്ടി. തേക്കടിയിലെത്തിയ ഇസ്രായേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് ഇറക്കിവിട്ട സംഭവം ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയും അത് റോയുടെയും അറ്റ് അന്വേഷണ ഏജന്‍സികളുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിവാദമുണ്ടാക്കി ആ കാശ്മീരികള്‍ ഇനി തേക്കടിയില്‍ ജോലി ചെയ്യില്ല. തുടരന്വേഷണങ്ങള്‍ ഉണ്ടാകാനുള്ള പശ്ചാത്തലത്തില്‍ കാശ്മീര്‍ സ്വദേശികളായ പാര്‍ട്‌ണേഴ്‌സിനെ കടയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ കട ഉടമക്ക് പോലീസ് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തെ വ്യാപാരി വ്യവസായി ഏകോപന സമതിയും പിന്തുണച്ചു. വിവാദസംഭവം തേക്കടിയിലെ ടൂറിസം മേഖലക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് ഇപ്പോഴത്തെ നടപടികള്‍. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടിരിക്കയാണ്.

 

 

ബുധനാഴ്ച്ച രാത്രിയാണ് കുമളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ക്രെഡിബിള്‍ ക്രാഫ്റ്റ്‌സ് എന്ന കടയില്‍ ഇസ്രയേല്‍ സ്വദേശിയായ ഡോവര്‍ വാല്‍ഫര്‍ സാധനം വാങ്ങാന്‍ എത്തിയത്. കുമളി സ്വദേശിയും രണ്ട് കാശ്മീര്‍ സ്വദേശികളും ചേര്‍ന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോള്‍ കടയിലുള്ളവര്‍ വിളിച്ചു കയറ്റുകയായിരുന്നു. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവര്‍ മൊബൈലില്‍ ഹീബ്രു ഭാഷയില്‍ സംസാരിച്ചു. ഇത് കേട്ട കടയില്‍ ഉണ്ടായിരുന്ന ഉടമകളില്‍ ഒരാളും കാശ്മീര്‍ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തര്‍ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിക്കുകയായിരുന്നു.

 

ഇസ്രായേല്‍ സ്വദേശി ആണെന്ന് പറഞ്ഞതോടെ ഹയാസിന്റെ മട്ടുംഭാവവും മാറി. നിങ്ങള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ തരില്ലെന്ന് പറയുകയും കടയില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു. തുടര്‍ന്ന് ലൈറ്റും അണച്ചു. ഭയന്ന് പോയ വനിതാ സഞ്ചാരി വേഗം പുറത്തിറങ്ങി ഭര്‍ത്താവിനെയും ടാക്‌സി ഡ്രൈവറെയും വിളിച്ചു. ഇവരെത്തി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവര്‍മാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ ഹയാസ് അഹമ്മദ് റാത്തര്‍ മാപ്പ് പറഞ്ഞ് തടിയൂരി.

അതേസമയം തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞതിനാല്‍ പരാതി ഇല്ലെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു. വിദേശികള്‍ക്ക് അപമാനം നേരിട്ട സംഭവം ആയതിനാല്‍ കാശ്മീര്‍ സ്വദേശികളായ രണ്ടു പേരെയും കടയില്‍ നിന്നും ഒഴിവാക്കാന്‍ പോലീസ് നിര്‍ദേശിച്ചു. തേക്കടിയിലെ ടൂറിസം മേകലക്ക് തിരിച്ചടി ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ കശ്മീര്‍ സ്വദേശികളുമായുള്ള പാര്‍ട്ണര്‍ഷിപ് ഒഴിവാക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ആവശ്യപ്പട്ടിട്ടുണ്ട്. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടു.

 

 

സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും വിവരങ്ങള്‍ സെല്‍ഹാരിച്ചിട്ടുണ്ട്. പരാതി ഇല്ലാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് പോലീസ് നിലപാട്. കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കാശ്മീര്‍ സ്വദേശികളുടെ കടയില്‍ നിന്നാണ് ഇസ്രയേലുകാരെ ഇറക്കിവിട്ടത്. ഈ കടയുടമകള്‍ കടയിലെത്തുന്നവരോട് രാജ്യം ചോദിക്കുന്നത് പതിവാണ്. ഇതിന്റെ പേരില്‍ മുമ്പും വിവാദങ്ങളുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വലിയ പ്രതിഷേധമാണ് നാട്ടുകാര്‍ കടയുടമകള്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഈ കടയ്ക്ക് അടുത്തും കാശ്മീരികളുടെ മറ്റ് കടയുണ്ട്. അവരൊന്നും ഇസ്രയേലി ദമ്പതികള്‍ക്ക് സാധനം നല്‍കുന്നതില്‍ വിമുഖതയും കാട്ടിയില്ല. ഈ ഒരു കടമാത്രമാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് പ്രദേശത്തെ വ്യാപാരികളും പറയുന്നത്.

വിവാദ സംഭവം കേരളത്തിന് നാണക്കേടായതോടെ നാട്ടുകാര്‍ അതിവേഗ ഇടപെടലാണ് നടത്തിയത്. ഡ്രൈവര്‍ സിദ്ധാര്‍ത്ഥന്‍ നടത്തിയ നീക്കത്തിനൊടുവില്‍ കടക്കാര്‍ മാപ്പു പറഞ്ഞു. വീഡിയോ വൈറലായതോടെ അന്വേഷണത്തിന് പോലീസും സ്പെഷ്യല്‍ ബ്രാഞ്ചും എത്തി. കേന്ദ്ര ഇന്റലിജന്‍സും റോയും തേക്കടയിലേക്ക് വന്നു. വ്യാപാരികളും ഇസ്രയേലികള്‍ക്കെതിരെ നിലപാട് എടുത്ത കടയ്ക്ക് എതിരായി.

ഈ പ്രശ്നത്തിന്റെ വീഡിയോ അതിവേഗം വൈറലായതോടെ നയതന്ത്ര തലത്തിലെ ഇടപെടല്‍ കേന്ദ്ര ഏജന്‍സികളും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവര ശേഖരണത്തിന് ഐബിയും റോയും ഓടിയെത്തിയത്. നിലവില്‍ പ്രശ്നമൊന്നുമില്ലെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. കട നടത്തിപ്പുകാരുടെ ചരിത്രവും പശ്ചാത്തലവുമെല്ലാം ഐബിയും റോയും ശേഖരിക്കും. പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇസ്രയേല്‍ എംബസിയും ഈ വിവാദം ശ്രദ്ധിച്ചിട്ടുണ്ട്. നിലവില്‍ അവര്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. നാട്ടുകാരുടെ പിന്തുണ കിട്ടിയതില്‍ ഇസ്രയേലി ദമ്പതികളും സന്തുഷ്ടരാണ്.

 

ഇസ്രായേല്‍ പൗരന്മാര്‍ ആയത് കൊണ്ട് വിനോദ സഞ്ചാരികളെ ഇറക്കി വിട്ടു എന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സമീപത്തുള്ള കടക്കാര്‍ ഇടപെടുകയായിരുന്നു. കാര്യം എന്താണെന്ന് മനസിലായതിനെ തുടര്‍ന്ന് ക്രുദ്ധരായ പ്രദേശ വാസികള്‍ കുറച്ച് കടുത്ത ഭാഷയില്‍ തന്നെ മറ്റ് കടയുടമയോട് ഇടപെടുകയായിരുന്നു. പ്രദേശ വാസികളായ കടക്കാര്‍, കശ്മീര്‍ സ്വദേശികളോട് രൂക്ഷമായി സംസാരിക്കുന്നതും, ദേഷ്യപ്പെടുന്നതും പുറത്തു വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. നാട്ടുകാരുടെ ഇടപെടലുണ്ടായില്ലെങ്കില്‍ നയതന്ത്ര തലത്തില്‍ പോലും അത് രാജ്യത്തിന് തിരിച്ചടിയാകുമായിരുന്നു.

ലബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഡിഫൻസ് കേന്ദ്രത്തിലെ 8 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരിൽ 5 പേർ സ്ത്രീകളാണ്. 27 പേരെ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വീണ്ടെടുക്കുകയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്യുന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

അതേസമയം, സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ പാർപ്പിടസമുച്ചയങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. ഡമാസ്കസിലെ മസാഹിലും ഖുദസയിലുമാണ് ആക്രമണം നടന്നത്. പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ചശേഷം സിറിയയിലെ ഹിസ്ബുല്ല താവളങ്ങളിൽ ഇസ്രയേൽ പലവട്ടം ആക്രമണം നടത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (55 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends