Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഇറാനെ തീര്‍ക്കാന്‍ നീക്കം നെതന്യാഹു സമ്മതിച്ചു" തിരിച്ചടി തുടങ്ങി..! ജൂത ബുദ്ധി ഇങ്ങനെ..!

16 NOVEMBER 2024 01:11 PM IST
മലയാളി വാര്‍ത്ത

ലബനോനു പിന്നാലെ ഇറാനിലും പലസ്തീനിലും സിറിയയിലും ഇസ്രായേല്‍ പേജര്‍ ആക്രമണത്തിന് നീക്കം നടത്തുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നു. ലബനോനില്‍ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് നടത്തിയ പേജര്‍ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ഇസ്രായേല്‍ തന്നെയെന്ന് പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു സമ്മതിച്ചതിനു പിന്നാലെയാണ് ലോകത്തെ ഞെട്ടിക്കുന്ന പുതിയ സംഭവവികാസം.

സെപ്റ്റംബര്‍ ആദ്യം ലോകത്തെ നടുക്കിയ സംഭവമായിരുന്നു ലബനോനില്‍ നടത്തിയ പേജര്‍ സ്‌ഫോടനവും മഹാദുരന്തവും. സമാനമായ രീതിയില്‍ ഇറാനിലെയും സിറിയയിലെയും പലസ്തീനിയിലെയും മൊബൈല്‍ മുതല്‍ കംപ്യൂട്ടര്‍ വരെ പൊട്ടിത്തെറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സൂചനകള്‍. ഇറാനെ പാഠം പഠിപ്പിക്കാന്‍ അതിനൂതനമായ യുദ്ധമുറയിലേക്ക് ബന്യാമിന്‍ നെതന്യാഹു കടക്കുന്നതാണ് വാര്‍ത്തകള്‍. മൊബൈല്‍ ഫോണുകളില്‍ സ്‌ഫോടനം നടത്തിയാണ് ശത്രുരാജ്യങ്ങളിലെ പതിയിരക്കണക്കിന് പേര്‍ ഒരേ സമയം മരിച്ചുവീഴാം. ലക്ഷങ്ങള്‍ക്ക് മാരക പരിക്കുകളും സംഭവിക്കാം.

 

 


സെപ്റ്റംബറില്‍ നടന്ന ആക്രമണത്തില്‍ ഇസ്രായേലിനു പങ്കുണ്ടെന്ന് ആദ്യമായാണ് നെതന്യാഹു സമ്മതിച്ചിരിക്കുന്നത്. ബെയ്‌റൂട്ടില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റുല്ലയെ കൊലപ്പെടുത്തിയത് തന്റെ നിര്‍ദേശപ്രകാരമാണെന്ന് നെതന്യാഹു സമ്മതിച്ചതും മറ്റൊരു വാര്‍ത്തയായിരിക്കുന്നു. ലബനോനില്‍ വ്യാപകമായി നടന്ന ആക്രമണത്തില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 40 ം പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 30 മിനിറ്റിനുള്ളില്‍ ആയിരക്കണക്കിന് പേജറുകള്‍ ഒരേ നിമിഷം പൊട്ടിത്തെറിക്കുകയായിരുന്നു. ഇസ്രായേല്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ജി.പി.എസ് സംവിധാനം, മൈക്രോഫോണ്‍, ക്യാമറ എന്നിവയില്ലാത്ത പേജറുകളാണ് ഹിസ്ബുല്ല വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഹിസ്ബുല്ലയെ ഞെട്ടിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായ രീതിയില്‍ ഇസ്രായേല്‍ സ്‌ഫോടനം അഴിച്ചുവിട്ടത്.

 

 


അന്നത്തെ തുടര്‍സ്‌ഫോടനത്തില്‍ നിരവധി ഹിസ്ബുള്ള നേതാക്കള്‍ മരിച്ചതിനൊപ്പം പലര്‍ക്കും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ ഐക്യരാഷ്ട്ര സഭാ ലേബര്‍ ഏജന്‍സിക്ക് ലെബനോന്‍ പരാതി നല്‍കിയിരുന്നു. ഹിസ്ബുള്ള തലവന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാന്‍, ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതും മറ്റൊരു വാര്‍ത്തയായി. ഇറാന്റെ അവകാശവാദം തള്ളിയ ഇസ്രയേല്‍ ഇറാന്റെ മിക്ക മിസൈലുകളെയും തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്ന് വ്യക്തമാക്കിയിരുന്നു.
പ്രതിരോധ വിഭാഗത്തിലെ മുതിര്‍ന്ന അംഗങ്ങളുടെയും രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കളുടെയും എതിര്‍പ്പ് വകവയ്ക്കാതെയാണ് ഈ തീരുമാനമെടുത്തതെന്നാണ് നെതന്യാഹു സമ്മതിച്ചിരിക്കുന്നത്.
ഇതിനു പിന്നാലെയാണ് വീണ്ടുമൊരു മഹാസ്‌ഫോടനത്തിന് ഇസ്രായേല്‍ കോപ്പുകൂട്ടിവരുന്നത്.

 

 


സെപ്റ്റംബര്‍ 17-നാണ് ലെബനോന്റെയും സിറിയയുടെയും വിവിധഭാഗങ്ങളില്‍ ഒരേസമയം ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഇസ്രായേല്‍ സൈന്യം ലെബനോനിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാണ് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങള്‍ വഴി പേജര്‍ ബാറ്ററി ചൂടാക്കി സ്‌ഫോടനം നടത്തുകയായിരുന്നു. പേജര്‍ സ്‌ഫോടനത്തിനു പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ലെബനനില്‍ യുദ്ധം ആരംഭിച്ചത്.
പേജര്‍ ആക്രമണത്തില്‍ നിരവധി ഹിസ്ബുള്ള അംഗങ്ങള്‍ക്ക് കൈവിരലുകള്‍ നഷ്ടമാവുക മാത്രമല്ല കണ്ണുകള്‍ തകര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. ദക്ഷിണ ലെബനോനിലും ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുമായി അവര്‍ ഉപയോഗിച്ചിരുന്ന വയര്‍ലെസ് കമ്യൂണിക്കേഷന്‍ അപ്രതീക്ഷിതമായി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്.
ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങില്‍ നിന്ന് രക്ഷപ്പെടാനാണ് മൊബൈലിന് പകരമുള്ള ആശയവിനിമയ മാര്‍ഗമായി ഹിസ്ബുള്ള പേജറിനെ ആശ്രയിച്ചിരുന്നത്. 1996ല്‍ ഹമാസിന്റെ ബോംബ് നിര്‍മാതാവായിരുന്ന യഹ്യ അയ്യാഷിനെ ഇസ്രയേല്‍ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ ഹിസ്ബുള്ളയെ പ്രേരിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചായിരുന്നു യഹ്യ അയ്യാഷിന്റെ മരണം സംഭവിച്ചത്.

 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (3 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (4 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (4 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (6 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (6 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (7 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends