നൈജീരിയയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രസിഡന്റ് ബോല അഹമ്മദ് ചിനുബുമായി കൂടിക്കാഴ്ച നടത്തും....

നൈജീരിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ മോദിക്ക് ആചാരപരമായ വരവേല്‍പ്പ് നല്‍കും. ഇന്ത്യ - നൈജീരിയ ചര്‍ച്ചയ്ക്കുശേഷം പരസ്പര സഹകരണം ശക്തമാക്കുന്നതിനുള്ള കരാറുകളില്‍ രണ്ടു രാജ്യങ്ങളും ഒപ്പു വയ്ക്കുകയും ചെയ്യും. നൈജീരിയയിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും.
വൈകുന്നേരം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി നൈജീരിയന്‍ തലസ്ഥാനമായ അബുജയില്‍ നിന്ന് ബ്രസീലിലേക്ക് തിരിക്കുന്നതാണ് പതിനേഴ് വര്‍ഷത്തിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ എത്തുന്നത്. ബ്രസീലില്‍ നടക്കുന്ന ജി 20 ഉച്ചകോടിയും നിര്‍ണായകമാണ്. റഷ്യ യുക്രെയിന്‍ സംഘര്‍ഷം, പശ്ചിമേഷ്യയിലെ സംഘര്‍ഷം എന്നിവ ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും.
ബ്രസീലില്‍ നിന്ന് ഗയാനയില്‍ എത്തുന്ന മോദി കരീബിയന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ കാരികോം ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൈജീരിയയിലെ ഇന്ത്യക്കാര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.നൈജീരിയ, ബ്രസീല്‍, ഗയാന എന്നിവിടങ്ങളില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി യാത്ര തിരിച്ചിട്ടുള്ളത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ സന്ദര്‍ശനമാണിത്.
https://www.facebook.com/Malayalivartha


























