Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ലബനാന്റെ ആകാശത്ത് ഇസ്രായേൽ വെടിക്കെട്ട് ബെയ്‌റൂട്ട് പിടിക്കും....! കൊട്ടിക്കലാശം, ട്രംപ് ഇറങ്ങി

17 NOVEMBER 2024 12:22 PM IST
മലയാളി വാര്‍ത്ത

ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കിയ ഇസ്രായേൽ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയിൽ കടന്നതായി റിപ്പോർട്ട്. ഇസ്രായേൽ അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് ശനിയാഴ്ച പുലർച്ചെ സൈന്യം എത്തിയത്. ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം ഈ കുന്നിൽനിന്ന് പിന്നീട് പിന്മാറിയതായും ലബനാന്റെ ഔദ്യോഗിക നാഷനൽ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ആറ് ആഴ്ച മുമ്പ് അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്രായേൽ കരസേന ലബനാന്റെ ഇത്രയും ഉൾഭാഗത്തേക്ക് എത്തുന്നത്. ശാമാ ഗ്രാമത്തിലെ ഷിമോൺ ദേവാലയവും നിരവധി വീടുകളും സ്ഫോടനത്തിൽ തകർത്ത ശേഷമാണ് സൈന്യം പിന്മാറിയതെന്നും ഏജൻസി അറിയിച്ചു. അതേസമയം, തെക്കൻ ലബനാനിൽ പരിമിതമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

 

 



തലസ്ഥാനമായ ബൈറൂത്തിന്റെ തെക്കൻ ഭാഗങ്ങളിലും തെക്കൻ ലബനാനിലും ഇസ്രായേൽ നിരവധി തവണ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് കരയുദ്ധം ശക്തമാക്കിയത്. ദാഹിയ, ഹരെത് റീക്, ശിയാഹ്, തൈറെ തുടങ്ങിയ പ്രദേശങ്ങളിൽ തുടർച്ചയായി അഞ്ചാം ദിവസവും കെട്ടിടങ്ങളിൽ ബോംബിട്ടു.

നാബാതിയയിൽ ഡ്രോൺ ആക്രമണത്തിൽ രണ്ട് മെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ, ലബനാനിൽ വിവിധയിടങ്ങളിലായി 59 പേരുടെ ജീവൻ പൊലിഞ്ഞതായും 182 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ലബനാനിലെ വെടിനിർത്തൽ ചർച്ചകൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ഇറാൻ. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥൻ ഇക്കാര്യം പറഞ്ഞുവെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ലബനാനിൽ ഇസ്രായേൽ ആക്രമണം കൂടുതൽ ശക്തമാകുന്നതിനിടെയാണ് വെടിനിർത്തൽ ചർച്ചകൾക്കുള്ള ഇറാൻ പിന്തുണ.

ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള ബെയ്റൂത്തിലെ തെക്കൻ മേഖലകളിൽ തുടർച്ചയായ നാലാം ദിവസവും ഇസ്രായേൽ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വെടിനിർത്തൽ ചർച്ചകളും സജീവമാകുന്നത്. ലബനാനിലെ യു.എസ് അംബാസിഡർ വെടിനിർത്തൽ കരാർ മുന്നോട്ടുവെച്ചുവെന്ന് മുതിർന്ന രണ്ട് ലബനീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

 

 



പാർലമെന്റ് സ്പീക്കർ നബിഹ് ബെരാരിക്ക് മുമ്പാകെയാണ് വെടിനിർത്തൽ കരാർ യു.എസ് മുന്നോട്ടുവെച്ചത്. വെടിനിർത്തൽ ചർച്ചകൾ നടത്താൻ ബെരാരിയെയാണ് ഹിസ്ബുല്ല ചുമതലപ്പെടുത്തിയിരിക്കുന്നത്. ചർച്ചകൾക്ക് മുന്നോടിയായി ബെരാരി ഇറാൻ ഉദ്യോഗസ്ഥനായ അലി ലാരിജനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വെടിനിർത്തൽ ചർച്ചകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് തങ്ങൾ ഒന്നും അട്ടിമറിക്കാൻ നോക്കുന്നില്ലെന്നും പ്രശ്നങ്ങൾക്ക് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ലാരിജനിയുടെ മറുപടി.

ഇസ്രായേലുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ” ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുകയാണ്. ഭാവിയിലും ഒരു ബന്ധവുമുണ്ടാക്കില്ല. ഭരണകക്ഷിയുടെ തീരുമാനം ആണത്. അത് ഭാവിയിലും പാലിക്കും.” – ഉര്‍ദുഗാന്‍ പറഞ്ഞു.

ഇസ്രായേലിന്റെ നിരന്തരമായ ആക്രമണം പലസ്തീനികളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് സൗദിയില്‍ നടന്ന അറബ്-ഇസ്‌ലാമിക് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇസ്രായേലിന് വേണ്ടതെല്ലാം നല്‍കുകയാണ്. ഇസ്രായേലിനെ തടയാന്‍ മുസ്‌ലിം രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.




വെടിനിർത്തലിന് തയ്യാറെന്ന് ഹമാസ്. ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസെം നയിമിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം വെടി നിർത്തലിനായി ഇസ്രായേലിന് മേൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ് സമ്മർദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


'വെടിനിർത്തലിന് ഹമാസ് തയ്യാറാണ്. അത്തരമൊരു നിർദ്ദേശം വെച്ചാൽ ഇസ്രായേൽ അത് ബഹുമാനിക്കണം. ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്താൻ ഡൊണാൾഡ് ട്രംപ് ഇടപെടണം', ബാസെം നെയിം പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനോടൊപ്പം തന്നെ പലസ്തീൻ പ്രദേശത്ത് നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇസ്രായേൽ തയ്യാറാകണമെന്നും നെയിം പറഞ്ഞു. അധികാരത്തിലേറിയാൽ വെടിനിർത്തലിനായി ഇടപെടൽ നടത്തുമെന്ന് നേരത്തേ ‍ട്രംപ് വ്യക്തമാക്കിയിരുന്നു.

 



'ഗസയിൽ വെടി നിർത്തലിനും ഇസ്രായേൽ സൈനിക പിൻമാറ്റവും സംബന്ധിച്ച എന്ത് തീരുമാനത്തിനും തയ്യാറാണെന്ന് നേരത്തേ തന്നെ മധ്യസ്ഥരെ ഹമാസ് അറിയിച്ചതാണ്. ഇവിടെ നിന്നും പലായനം ചെയ്തവരെ തിരികെ കൊണ്ടുവരാനും തടവുകാരെ കൈമാറ്റം ചെയ്യാനും ഗസയുടെ പുനഃനിർമ്മാണത്തിന് സഹായം ലഭ്യമാക്കുകയും ചെയ്യുന്ന ഏതൊരു നിർദ്ദേവും അംഗീകരിക്കാൻ തയ്യാറാണ്', അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട മധ്യസ്ഥത ചർച്ചകൾ വിജയം കണ്ടിരുന്നില്ല. ഹമാസിന്റെ ഭാവിയിലെ ഇടപെടൽ സംബന്ധിച്ചും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നത് സംബന്ധിച്ചുമെല്ലാം അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഒരുതരത്തിലുള്ള വെടിനിർത്തൽ ചർച്ചകൾക്കും തയ്യാറല്ലെന്നതാണ് ഇസ്രായേൽ കൈക്കൊണ്ട നിലപാട്. അതേസമയം അടുത്തിടെ മധ്യസ്ഥ ചർച്ചകളിൽ നിന്നും പിൻമാറുമെന്ന് ഖത്തർ വ്യക്തമാക്കിയിരുന്നു. ഹമാസും ഇസ്രായേലും വെടിനിർത്തലിന് ആത്മാർത്ഥമായി ശ്രമിക്കുന്നില്ലെന്നായിരുന്നു ഖത്തർ പറഞ്ഞത്.ഇരുകക്ഷികളും ആത്മാർത്ഥമായി സന്നദ്ധ പ്രകടിപ്പിച്ചാൽ ചർച്ചകൾ പുനരാരംഭിക്കുമെന്നും ഖത്തർ വ്യക്തമാക്കിയിരുന്നു.

1195 പേർ മരിക്കാനിടയായ ഒക്ടോബർ 7 ലെ ആക്രമണത്തിന് പിന്നാലെയാണ് ഗസയിൽ ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം കടുപ്പിച്ചത്. ആക്രമണത്തിൽ ഇതുവരെ 43,764 പേരാണ് ഗസയിൽ കൊല്ലപ്പെട്ടത്. പി‍ഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയാണ് മരിച്ചത്. അതേസമയം ഇസ്രായേലിനെതിരായ ഒക്ടോബർ 7 ലെ ആക്രമണത്തിൽ ഇപ്പോഴും ഹമാസ് ഖേദിക്കുന്നില്ലെന്ന് ബേസം നെയിം പ്രതികരിച്ചു. പലസ്തീനിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ പ്രതിരോധിക്കാനുള്ള അവകാളം തങ്ങൾക്കുണ്ട്. തങ്ങളുടെ അന്തസിന് വേണ്ടി പോരാടിയ സാധാരണ പലസ്തീൻ പൗരനാണ് താൻ എന്നും ബേസം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (56 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends