Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ആണവ ബോംബുകള്‍ ഇപ്പോള്‍ പൊട്ടിക്കുമെന്ന് ഇറാന്‍; വിയര്‍ത്ത് അമേരിക്ക ലോകം ഭീതിയുടെ മുള്‍മുനയില്‍

19 NOVEMBER 2024 08:14 PM IST
മലയാളി വാര്‍ത്ത

അമേരിക്കയെയും ഇസ്രയേലിനെയും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന്‍ ശക്തിയായി ഇറാന്‍ മാറുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ഇറാന്റെ ആണവശക്തി തന്നെ. ഇറാനില്‍ ഭൂമിക്കടിയില്‍ നിരവധി ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തില്‍ നിന്ന് ഒഴിവാകാനാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ശ്രമം. ആണവോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഇറാനെതിരെ ഒരു പ്രമേയം പാസാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍. എന്നാല്‍ യുറേനിയം ഉല്‍പ്പാദിപ്പിക്കുന്നതിനെതിരെ പ്രമേയം പാസാക്കിയാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയതോടെ രാജ്യങ്ങള്‍ ഭീതിയുടെ നിഴലിലാണ്.

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി രാജ്യത്തെ വിമര്‍ശിക്കുന്ന പ്രമേയം പാസാക്കിയാല്‍ ഇറാന്റെ ആണവ പദ്ധതി വിപുലീകരിക്കുമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തുവന്നതോടെയാണ് ഇപ്പോള്‍ ആണവോര്‍ജ്ജം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ പൊന്തിവന്നത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍, ഇറാന്‍ യുഎന്‍ ആറ്റോമിക് വാച്ച്‌ഡോഗുമായി സഹകരിക്കാമെന്നും ആണവ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചതായാണ് വിവരം. എന്നാല്‍ ആണവോര്‍ജ്ജ ഏജന്‍സി മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ അതിജീവിച്ച് തങ്ങള്‍ക്കൊപ്പം നിന്നാല്‍ മാത്രമേ ഇത്തരം ഒരു നിലപാടിലെത്തൂ എന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചതായാണ് വിവരം.

International Atomic Energy ഏജന്‍സി പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നുവെന്ന് കണ്ടാല്‍ ഇറാന്‍ ആണവ പദ്ധതി ശക്തമാക്കുമെന്നാണ് സൂചന. പാശ്ചാത്യ രാജ്യങ്ങളുടെ ഇംഗിതത്തിന് വഴങ്ങി ഒരു പ്രമേയം പാസാക്കിയാല്‍ അത് ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ബന്ധത്തെ നശിപ്പിച്ചേക്കാനാണ് സാധ്യത. ഇറാന്റെ ഇപ്പോഴത്തെ നീക്കങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, മറ്റുപ്രധാന രാജ്യങ്ങള്‍ എന്നിവയുമായുള്ള ആണവ കരാര്‍ ചര്‍ച്ചകളില്‍ മിതത്വം നേടിയെടുക്കാനുള്ള തന്ത്രമായിരിക്കാമെന്നാണ് അന്താരാഷ്ട്ര നയതന്ത്രജ്ഞരുടെ അനുമാനം. അതേസമയം, ഇറാന്‍ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇറാന്‍ ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാകുന്നുവെന്നാണ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആവര്‍ത്തിക്കുന്നത്.

യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ്, റഷ്യ എന്നിവരും ജര്‍മനി ഉള്‍പ്പെടെ മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കുള്ളില്‍ സ്ഥിരപ്പെടുത്തിയ ഇറാന്‍ ആണവക്കരാറിന്റെ ലംഘനമാണ് ഇതെന്നും ഇസ്രായേല്‍ പറയുന്നു. എന്നാല്‍, അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയോടുള്ള ഞങ്ങളുടെ പെരുമാറ്റം തികച്ചും പ്രൊഫഷണലായിരിക്കുമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. ഏജന്‍സി ഒരു സാങ്കേതിക സ്ഥാപനമാണ്, സാങ്കേതിക മേഖലയില്‍ അതിന്റെ ചുമതലകള്‍ നിറവേറ്റണം, രാഷ്ട്രീയത്തിന് അതീതമായോ പ്രമുഖ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കോ അനുസൃതമായി ഏജന്‍സി പ്രവര്‍ത്തിക്കരുതെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഞങ്ങള്‍ക്കെതിരെ ഒരു പ്രമേയം പാസാക്കിയാല്‍, അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പില്‍ പറയുന്നു. തങ്ങള്‍ക്കെതിരെ നില്‍ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ഇറാന്‍ അറിയിച്ചിട്ടുണ്ട്. തങ്ങളുടെ ആണവ പദ്ധതിക്കെതിരെ നിലകൊള്ളുകയാണെങ്കില്‍ ആ രാജ്യങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പുതിയ നടപടികളാണ് ഇനി സ്വീകരിക്കുകയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കി.

ഇറാനും ലോകശക്തികളും തമ്മിലുള്ള 2015 ലെ ആണവ കരാര്‍ ഉപരോധത്തില്‍ ഇളവുകള്‍ നല്‍കുന്നതിന് പകരമായി പാശ്ചാത്യ രാജ്യങ്ങള്‍ ഇറാന്റെ ആണവ പദ്ധതിക്ക് തുരങ്കം വെയ്ക്കുകയായിരുന്നു. എന്നിരുന്നാലും 2015ലെ കരാര്‍ തങ്ങള്‍ പുനരാലോചിക്കാന്‍ തയ്യാറാണെന്നും ഇറാന്‍ അറിയിച്ചതായാണ് വിവരം. അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിര്‍മ്മാണത്തിനുള്ള ശ്രമമായാണ് പാശ്ചാത്യരാജ്യങ്ങള്‍ വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇറാന്റെ ആണവ സൈറ്റുകള്‍ക്കെതിരെ പ്രമേയം പാസാക്കിയാല്‍, ഇറാന്‍ ശക്തമായ പ്രതികാര നടപടികള്‍ എടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനെതിരെ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ഇറാന്‍ ശക്തമായ പ്രതികാരത്തിന് തുനിയും.

അതേസമയം, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ നിലവാരം ആയുധവല്‍ക്കരണത്തിന് ആവശ്യമായ പരിധിക്ക് അടുത്തു എത്തിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമാണെന്നും IAEA ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി പറയുന്നു. ഇറാന്റെ ഇത്തരത്തിലുള്ള നിലപാട് ലോകത്തിന് തന്നെ ഭീഷണി സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇറാന്റെ ആണവ സൈറ്റുകള്‍ക്ക് നേരെയുള്ള ചെറുതോ വലുതോ ആയ ആക്രമണങ്ങള്‍, ഗുരുതരമായ റേഡിയോളജിക്കല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അത് മധ്യേഷ്യയിലെ സമാധാനത്തിനും ജനജീവിതത്തിനും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും ഗ്രോസി പാശ്ചാത്യരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



2015ലെ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം പിന്‍വലിഞ്ഞതിനു ശേഷം ഇറാന്‍ ആണവ പദ്ധതിയില്‍ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. 60 ശതമാനം സമ്പുഷ്ടമായ യുറേനിയം ഉല്‍പാദിപ്പിക്കുന്ന ഒരേയൊരു ആണവ ഇതര രാജ്യമാണ് ഇറാന്‍, കൂടാതെ മൂന്ന് ബോംബുകളെങ്കിലും നിര്‍മിക്കാന്‍ ആവശ്യമായ ആയുധ നിലവാരമുള്ള ആണവ ഇന്ധനം ഇറാന്റെ കൈവശമുണ്ടെന്നതും അമേരിക്കയുടെ ഉറക്കംകെടുത്തുന്നുണ്ട്. നിരവധി ചര്‍ച്ചകളും ഊഹാപോഹങ്ങളും തുടരുന്ന ഇറാന്റെ ആണവ പദ്ധതി പതിറ്റാണ്ടുകളായി രാജ്യാന്തര സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ദുവാണ്. ആണവായുധ വികസനത്തിന് ഇറാന്‍ എത്രമാത്രം സാധിക്കും എന്നതിലാണ് ചര്‍ച്ചകളേറെയും. അത്രയേറെ രഹസ്യാത്മകമാണ് അവരുടെ പ്രവൃത്തികളും. ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ഇറാന്‍ വാദിക്കുന്നുണ്ടെങ്കിലും ആണവ കേന്ദ്രങ്ങളുടെ സ്ഥാനവും സ്വഭാവവും പാശ്ചാത്യരാജ്യങ്ങളെ ഒരുപോലെ ഭീതിയിലാക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (15 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (39 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (48 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

Malayali Vartha Recommends