Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഖമനേയിക്ക് വിഷബാധയേറ്റു ; പോയിസണ്‍ കുത്തിവെച്ചത് മൊസാദ് ചാരന്മാര്‍

20 NOVEMBER 2024 10:13 AM IST
മലയാളി വാര്‍ത്ത
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വിഷബാധയേറ്റുവെന്ന വിവരങ്ങള്‍ പുറത്ത്. ഇതോടെയാണ് ഖമനേയി കിടപ്പിലായതെന്നും കോമയില്‍ ആയതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതെന്നും വിവരങ്ങള്‍. സുരക്ഷിത താവളമെന്ന് ഖമനേയി വിശ്വസിച്ച സ്വന്തം കൊട്ടരത്തിലും മൊസാദ് ചാരന്മാര്‍ കയറി പണിതുവെന്നാണ് ചര്‍ച്ചകള്‍. പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ രഹസ്യമായി തെരഞ്ഞെടുത്തതായി ഇറാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ വിമതരുമായി ബന്ധമുള്ള പേര്‍ഷ്യന്‍ ഭാഷാ മാധ്യമമാണ് ഇറാന്‍ ഇന്റര്‍നാഷണല്‍. അലി ഖമേനിയുടെ പിന്‍ഗാമിയായി പരമോന്നത നേതാവാകാന്‍ ഇറാനില്‍ നടന്ന രഹസ്യ ചര്‍ച്ചകളെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്  ആഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ പ്രധാനി ആണ് ആയത്തുള്ള അലി കമനേയി. ആ കണക്കും മൊസാദ് വീട്ടിയെന്ന് വാദം കാട്ടുതീ പോലെ പടരുന്നു. ഞെട്ടിക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്ത് പോകാതിരിക്കാന്‍ വലിയ ജാഗ്രതയിലായിരുന്നു ഇറാന്‍ ഭരണകൂടം. ഇസ്രയേലുമായുള്ള പോര് തുടങ്ങിയതോടെ കൊട്ടാരത്തില്‍ നിന്ന് മാറി ഈഗിള്‍ 44 എന്ന ഒളിയിടത്തിലായിരുന്നു ഖമനേയി. ഇവിടെ ഒരുക്കിയിട്ടുള്ള വെന്റിലേറ്ററിലാണ് ഖമനേയി ഉള്ളതെന്നാണ് വിവരങ്ങള്‍. ഖമനേയി കോമയിലെന്ന ചര്‍ച്ച വന്നതോടെ ഇറാനില്‍ നിര്‍ണായക നീക്കങ്ങള്‍. പരമോന്നത നേതാവ് ഒരു ഇറാന്‍ നയതന്ത്ര പ്രതിനിധിയെ കാണുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ഇറാന്‍ ഇതിനോട് പ്രതികരിച്ചത്. ലെബനനിലെ ഇറാന്‍ അംബാസഡര്‍ മുജ്തബ അമാനിയുമായി അദ്ദേഹം സംസാരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഖമീനിയുടെ എക്‌സ് അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഖമീനി, ലെബനനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ അംബാസഡര്‍ മുജ്തബ അമാനിയെ കാണുകളും സംസാരിക്കുകയും ചെയ്തുവെന്ന പേര്‍ഷ്യന്‍ ഭാഷയിലുള്ള കുറിപ്പിനൊപ്പമായിരുന്നു ചിത്രം പുറത്തുവിട്ടത്. പക്ഷേ, ഊഹാപോഹങ്ങള്‍ ശമിപ്പിക്കാന്‍ ആ ചിത്രത്തിനും സാധിച്ചില്ല. ഖമീനിയെക്കുറിച്ചോ അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചോ ഔദ്യോഗികമായി ഇറാന്‍ ഒന്നും പറഞ്ഞിരുന്നില്ല എന്നത് തന്നെയാണ് കാരണം.

ഖമേനിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗികമായ അറിയിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. സംഭവത്തിന് പിന്നില്‍ മൊസാദിന്റെ രഹസ്യ ഓപ്പറേഷനാണെന്നും പ്രചാരണമുണ്ട്. എന്നാല്‍, ഖമേനി രോഗബാധിതനാണെന്നോ വിഷം കഴിച്ചെന്നോ ഉള്ള അവകാശവാദങ്ങള്‍ക്ക് ഔദ്യോഗികമായ സ്ഥിരീകരണം ലഭ്യമല്ല. ഒക്‌ടോബര്‍ 27ലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ആയത്തുള്ള ഖമേനി ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ മകന്‍ പുതുതായി ചുമതലയേല്‍ക്കുമെന്നും അവകാശപ്പെട്ടതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്. ഒക്‌ടോബര്‍ ഒന്നിന് ഇസ്രായേലിനെതിരെ ഇറാന്‍ വലിയ രീതിയിലുള്ള മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് ഇസ്രായേല്‍ നല്‍കിയ തിരിച്ചടിയ്ക്ക് ശേഷമാണ് ആയത്തുള്ള ഖമേനി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇസ്രായേല്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ ഇറാന്റെ നിരവധി നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ  നശിപ്പിക്കപ്പെട്ടിരുന്നു.

പ്രാദേശിക സംഘര്‍ഷങ്ങള്‍, ആഭ്യന്തര പ്രശ്‌നങ്ങള്‍, ഇസ്രയേലുമായുള്ള യുദ്ധഭീഷണി, അമേരിക്കയുമായുള്ള ശത്രുത, ആണവായുധ കുറിച്ചുള്ള ചര്‍ച്ചകള്‍ എന്നിങ്ങനെ ഇറാനില്‍ പ്രശ്‌നങ്ങള്‍ അനവധിയാണ്. ദീര്‍ഘകാലമായി രാജ്യത്തിന്റെ പരമോന്നത നേതാവായി തുടരുന്ന ഖമീനിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ തികച്ചും വെല്ലുവിളി നിറഞ്ഞതായിരുന്നു. അതില്‍ പ്രധാനം ഇസ്രയേലുമായുള്ള സംഘര്‍ഷവും അമേരിക്കയുമായുള്ള ശത്രുതയുമാണ്. പലസ്തീന്‍ സായുധസംഘടനയായ ഹമാസിന്റെ നേതാക്കളായ ഇസ്മയില്‍ ഹനിയെ, യഹ്യ സിന്‍വര്‍ എന്നിവരെ ഇസ്രയേല്‍ കൊലപ്പെടുത്തി. ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയെ മൂന്നുപതിറ്റാണ്ടിലേറെ നയിച്ച ഹസന്‍ നസ്രള്ളയും കൊല്ലപ്പെട്ടു.
പക്ഷേ, ഇതിനും ഏറെ മുന്നേ തുടങ്ങിയതാണ് പ്രശ്‌നങ്ങള്‍. 2020 ജനുവരിയില്‍ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചിരുന്നു. ആ വര്‍ഷം നവംബറില്‍ ആണവ ശാസ്ത്രജ്ഞനായ മുഹ്‌സിന്‍ ഫക്രിസാദെയെ ഇസ്രായേല്‍ കൊലപ്പെടുത്തി. ഇത് രണ്ടും ഇറാന് വലിയ തിരിച്ചടിയായിരുന്നു. ഖമീനിയുടെ പിന്‍ഗാമിയാകുമെന്നു കരുതപ്പെട്ട പ്രസിഡന്റ് ഇബ്രാഹിം റൈസിയാകട്ടെ 2024 മേയ് മാസത്തില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. പലരും ഇത് ഒരു അട്ടിമറിയാണെന്നാണ് വിശ്വസിക്കുന്നത്.

ഭരണകൂടത്തിന്റെ വര്‍ഷങ്ങളുടെ കെടുകാര്യസ്ഥതയും അടിച്ചമര്‍ത്തലും വ്യാപകമായ സര്‍ക്കാര്‍ വിരുദ്ധതയ്ക്കും ആക്കം കൂട്ടി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പല്ലും നഖവും ഉപയോഗിച്ചാണ് ഇറാന്‍ അടിച്ചമര്‍ത്തിയത്. 85 വയസ്സുകാരനായ അലി ഖമീനിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍. അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതും ദീര്‍ഘകാലം പൊതുമധ്യത്തില്‍നിന്ന് അകന്നുനിന്നതും അലി ഖമീനിയുടെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ഖമീനിയുടെ മാനസപുത്രനായി കണക്കാക്കിയിരുന്നയാളായിരുന്നു റെയ്‌സി. ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതോടെ ഭരണസംവിധാനത്തില്‍ അനിശ്ചിതത്വം നേരിട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതിനൊപ്പം അലി ഖമീനിക്ക് മറ്റൊരു പിന്‍ഗാമിയേയും കണ്ടെത്തെണ്ടി വന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ രാഷ്ട്രത്തലവനാണ് പരമോന്നത നേതാവ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മതരാഷ്ട്രീയ അധികാരസ്ഥാനവുമാണിത്. പ്രസിഡന്റിനു മുകളിലാണ് ഇറാനില്‍ പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച്, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ 'പൊതുനയങ്ങള്‍' പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. ആഭ്യന്തരവിദേശ നയങ്ങളില്‍ അന്തിമവാക്കും അദ്ദേഹത്തിന്റേതാണ്. സായുധസേനയുടെ കമാന്‍ഡര്‍ഇന്‍ചീഫായ പരമോന്നത നേതാവ് രാജ്യത്തിന്റെ രഹസ്യാന്വേഷണസുരക്ഷാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നു. സായുധസേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവയെല്ലാം പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ കമാന്‍ഡറെ നിയമിക്കാനും പിരിച്ചുവിടാനും പരമോന്നത നേതാവിന് അധികാരമുണ്ട്. രാജ്യത്തിന്റെ അധികാരം നിയന്ത്രിക്കുന്ന ഗാര്‍ഡിയന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ സംവിധാനങ്ങളും പരമോന്നത നേതാവിന് കീഴില്‍ തന്നെ. കൗണ്‍സില്‍ ഓഫ് ഗാര്‍ഡിയന്‍സിലെ 12 അംഗങ്ങളില്‍ ആറ് പേരെയും പരമോന്നത നേതാവാണ് തിരഞ്ഞെടുക്കുന്നത്. പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ഏത് സ്ഥാനാര്‍ഥികളെ പൊതുസ്ഥാനങ്ങളിലേക്ക് മത്സരിപ്പിക്കാന്‍ യോഗ്യരാണെന്ന് നിര്‍ണ്ണയിക്കുകയും ചെയ്യുന്നതും പരമോന്നത് നേതാവ് തന്നെയാണ്. സര്‍ക്കാരിന്റെ വിവിധ മേഖലകളുടെ ഭാഗമായ ഏകദേശം 2,000 പ്രതിനിധികള്‍ വഴിയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 minutes ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (15 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (39 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (48 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

Malayali Vartha Recommends