ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും കവിയും ചിത്രകാരനുമായ ബ്രെയ്റ്റന്‍ ബ്രെയ്റ്റന്‍ബാക്ക് അന്തരിച്ചു...

ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരനും കവിയും ചിത്രകാരനുമായ ബ്രെയ്റ്റന്‍ ബ്രെയ്റ്റന്‍ബാക്ക്്(85) അന്തരിച്ചു...പാരീസില്‍ വെച്ചായിരുന്നു മരണം. സാഹിത്യകാരന്‍, ആക്ടിവിസ്റ്റ്, ചിത്രകാരന്‍ എന്നീ നിലകളില്‍ ശ്രദ്ദേയനായിരുന്നു ബ്രെയ്റ്റന്‍ബാക്ക്. ഞായറാഴ്ചയായിരുന്നു അന്ത്യം സംഭവിച്ചത്.
വര്‍ണ്ണവിവേചനത്തിനെതിരായ ശബ്ദമുയര്‍ത്തിയിരുന്ന ബ്രെറ്റന്‍ബാക്ക് തന്റെ 21ാം വയസില്‍ ആഫ്രിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് പോയി. അവിടെ പാരീസില്‍ സ്ഥിരതാമസമാക്കി.
അവിടെവെച്ച് ബ്രെറ്റന്‍ബാക്ക് ഭാര്യ യോലാന്‍ഡെ എന്‍ഗോ തി ഹോങ് ലിയനെ കണ്ടുമുട്ടി. പിന്നീട് 1975ല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും നീണ്ട 7 വര്‍ഷത്തോളം ജയിലില്‍ അടക്കുകയും ചെയ്തു.
ബ്രെയ്റ്റന്‍ബാക്കിന് നേരെ വര്‍ണ്ണവിവേചന ഭരണത്തെ ചെറുത്ത നെല്‍സണ്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. ഈ സമയത്താണ് അദ്ദേഹം ' ദി ട്രൂ കണ്‍ഫെഷന്‍സ് ഓഫ് ആന്‍ ആല്‍ബിനോ ടെററിസ്റ്റ്' എന്ന പുസ്തകം എഴുതിയത്. പിന്നീട് 1982-ല്‍ മോചിതനായി. തുടര്‍ന്ന് പാരീസില്‍ നിന്ന് അദ്ദേഹം വര്‍ണവിവേചനത്തിനെതിരെ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്തു.
50ലധികം പുസ്തകങ്ങള്‍ ബ്രെയ്റ്റന്‍ബാക്ക് രചിച്ചിട്ടുണ്ട്. 1982-ല്‍ ഡച്ച് സാഹിത്യത്തിനുള്ള വാന്‍ ഡെര്‍ ഹൂഗ്റ്റ് അവാര്‍ഡ്, 1986ല്‍ റാപ്പോര്‍ട്ട് ലിറ്ററേച്ചര്‍ പ്രൈസ്, ഫ്രഞ്ച് സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കലാ ബഹുമതിയായ ഷെവലിയര്‍ ഡെസ് ആര്‍ട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ്, ദി ആനിസ്ഫീല്‍ഡ്-വുള്‍ഫ് ബുക്ക് അവാര്‍ഡ്, സാഹിത്യത്തിനുള്ള അലന്‍ പാറ്റണ്‍ അവാര്‍ഡ്, മഹ്മൂദ് ഡാര്‍വിഷ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിനു ലഭ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























