വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..

വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.ലെബനനും ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാകുന്നതിന് ഇരുപക്ഷവും അന്തിമമായി സമ്മതം നല്‍കേണ്ടതുണ്ട്. ബെയ്റൂട്ടിലെ ഹിസ്ബുള്ള കമാന്‍ഡ് സെന്ററുകളില്‍ ഇസ്രായേല്‍ സൈന്യം ആക്രമണം നടത്തിയതിന് പകരമായി ഹിസ്ബുള്ള ഇസ്രായേലില്‍ ഏറ്റവും വലിയ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു.
ഒരു വര്‍ഷത്തോളം നീണ്ട ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം സെപ്തംബറിലാണ് സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങിയത്. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രതാരം സെപ്തംബറില്‍ യുദ്ധം രൂക്ഷമായതിന് ശേഷം മാത്രം 3000 ത്തിലേറെ പേര്‍ ലെബനനിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ശാശ്വതമായി യുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോടിയായി 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ എന്നതിലേക്കാണ് ചര്‍ച്ചകള്‍ രൂപപ്പെടുന്നത്.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ എന്നത്തേക്കാളും അടുത്താണെന്നും അതേസമയം പൂര്‍ണ്ണമായി രൂപപ്പെട്ടിട്ടില്ലെന്നുംപ്രാദേശികവൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഞങ്ങള്‍ വെടിനിര്‍ത്തല്‍ എന്ന ദിശയിലേക്കാണ് നീങ്ങുന്നത്. പക്ഷേ ഇനിയും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്,'' ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വക്താവ് സിഎന്‍എന്നിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha



























