കാനഡയ്ക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഉത്തരവ് നടപ്പാക്കുന്നത് വൈകും..

കാനഡയ്ക്കെതിരേ അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി തീരുവ ഉത്തരവ് നടപ്പാക്കുന്നത് വൈകും. ഒരുമാസത്തേക്ക് ഉത്തരവ് നടപ്പാക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് .
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായത്. അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ട്രൂഡോയും അറിയിച്ചിട്ടുണ്ട്. മെക്‌സിക്കോയ്ക്ക് ഏര്‍പ്പെടുത്തിയ 25 ശതമാനം ഇറക്കുമതിത്തീരുവ പ്രാബല്യത്തിലാക്കുന്നതും ട്രംപ് ഒരുമാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.
മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോമും ട്രംപും തമ്മില്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്. യു.എസിലേക്കുള്ള നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ 10,000 സൈനികരെയിറക്കാമെന്ന് ക്ലോഡിയ സമ്മതിച്ചു.
മെക്‌സിക്കോയിലേക്ക് യു.എസില്‍ നിന്ന് തോക്കുകടത്തുന്നതു തടയാന്‍ നടപടിയെടുക്കാമെന്ന് ട്രംപ് ഉറപ്പുനല്‍കിയെന്ന് അവര്‍ പറഞ്ഞു. ഒരുമാസത്തിനിടെ ചര്‍ച്ച നടത്തി ഉഭയകക്ഷിക്കരാറിലെത്താനാണ് ഇരുരാജ്യത്തിന്റെയും ശ്രമം. ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നടപടിക്ക് മറുപടിയായി പുതിയ ഇറക്കുമതിത്തീരുവ ചുമത്തുന്ന യു.എസ്. ഉത്പന്നങ്ങളുടെ പട്ടിക കാനഡ അടുത്തിടെ പുറത്തുവിട്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha