അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞോടുപ്പ് ഹിലാരി ക്ലിന്റന് വിജയം

അമേരിക്കയില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള പോരാട്ടം പ്രവചനാതീതമാകുകയാണ്. പ്രസിഡന്റ് സ്ഥാനാര്ത്ഥിയാകാനുള്ള തെരഞ്ഞെടുപ്പില് നൊവേഡ കോക്കസില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍ 52 ശതമാനം വോട്ട് നേടി വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥി ബേണി സാന്‍ഡേഴ്‌സിന് 48 ശതമാനം വോട്ട് ലഭിച്ചു.
ഹിലാരി ക്ലിന്റന്‍ ബേണി സാന്‍ഡെഴ്‌സിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ജയിച്ചത്. ഹിലാരിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കുമെന്ന് കരുതിയിരുന്ന പ്രദേശമായിരുന്നു നൊവേഡ കോക്കസ്. എന്നാല്‍ തൊഴിലാളികളും കറുത്ത വര്‍ഗക്കാരും ഏറെയുള്ള നൊവാഡയില്‍ വലിയ മുന്നേറ്റമാണ് ബേണി കാഴ്ച വെച്ചത്. കഴിഞ്ഞയാഴ്ച ന്യൂഹാംഷെയറില്‍ നടന്ന സ്ഥാനാര്‍ത്ഥിത്വ തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റന്‍ നേരിയ വിജയമാണ് നേടിയത്. അഭിപ്രായ സര്‍വെകളില്‍ ന്യൂഹാംഷെയറില്‍ സാന്‍ഡേഴ്‌സിനാണ് മുന്‍തൂക്കം. എന്നാല്‍ സൗത്ത് കരോളിനയില്‍ ഹിലാരിക്കാണ് മുന്നേറ്റം.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള തെരഞ്ഞെടുപ്പില്‍ വീണ്ടും ഡോണാള്‍ഡ് ട്രംപ് വിജയിച്ചു. സൗത്ത് കരോളിന െ്രെപമറിയില്‍ നിന്നുമാണ് ട്രംപ് മികച്ച വിജയം കാഴ്ച വെച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ത്ഥിയാകനുള്ള തെരഞ്ഞെടുപ്പില്‍ ജെബ് ബുഷ് നാലാം സ്ഥാനത്താണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha