Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്

6 സ്ത്രീകള്‍ ഞെട്ടിച്ചു.... ബഹിരാകാശ വിനോദസഞ്ചാര യാത്രകളില്‍ ചരിത്രമെഴുതി എന്‍എസ് 31 ദൗത്യം; 6 വനിതകള്‍ 105 കിലോമീറ്റര്‍ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി

15 APRIL 2025 09:28 AM IST
മലയാളി വാര്‍ത്ത

സുനിത വില്യംസ് ഉള്‍പ്പെടെയുള്ളവരുടെ ബഹിരാകാശ് ദൗത്യത്തിന്റെ കഥകള്‍ ഇപ്പോഴും നമ്മുടെ മനസിലുണ്ട്. ഇപ്പോഴിതാ ബഹിരാകാശ വിനോദ സഞ്ചാര യാത്രകളുടെ ചരിത്രത്തില്‍ പുതു അധ്യായമെഴുതി ബ്ലൂ ഒറിജിന്റെ എന്‍ എസ് 31 ദൗത്യം വിജയം. പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറി, ബ്ലൂ ഒറിജിന്‍ ഉടമ ജെഫ് ബെസോസിന്റെ പ്രതിശ്രുത വധു ലൗറന്‍ സാഞ്ചേസ് അടക്കം ആറ് വനിതകളായിരുന്നു യാത്രക്കാര്‍. ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ സഹായത്തോടെ ഉപരിതലത്തില്‍ നിന്ന് 105 കിലോമീറ്റര്‍ ഉയരെ വരെ പോയി അവിടെ പത്ത് മിനിട്ടോളം ചിലവഴിച്ച് ശേഷം പേടകം തിരികെ ഭൂമിയിലിറങ്ങി.

കാര്‍മാന്‍ ലൈന്‍ കടന്നതിനാല്‍ സാങ്കേതികമായി ഇതിനെ ബഹിരാകാശ യാത്ര എന്ന് വിളിക്കാവുന്നതാണ്. ഏതാനം മിനുട്ടുകള്‍ യാത്രക്കാര്‍ക്ക് ഭാരമില്ലാത്ത അവസ്ഥയും അനുഭവപ്പെടും. ഇത്തരത്തിലുള്ള പതിനൊന്നാം യാത്രാ ദൗത്യമായിരുന്നു ഇന്നത്തേത്. കമ്പനി ഉടമ ജെഫ് ബെസോസ് അടക്കം പല പ്രമുഖരും ഈ പേടകത്തില്‍ യാത്ര നടത്തിയിട്ടുണ്ടെങ്കിലും പൂര്‍ണമായും സ്ത്രീകള്‍ മാത്രമുള്ള ആദ്യ ദൗത്യമായിരുന്നു ഇന്നത്തേത്. വെസ്റ്റ് ടെക്‌സാസില്‍ വെച്ചായിരുന്നു വിക്ഷേപണം.

ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്റോസ്‌പേസ് കമ്പനിയാണ് ബ്ലൂ ഒറിജിന്‍. ബ്ലൂ ഒറിജിനിന്റെ പുതിയ 'ന്യൂ ഷെപ്പേര്‍ഡ്' റോക്കറ്റ് നടത്തുന്ന 11-ാം മനുഷ്യ ബഹിരാകാശ ദൗത്യമാണ് NS-31.ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കര്‍മാന്‍ ലൈനിന്റെ മുകളിലൂടെയാണ് പേടകം സഞ്ചരിച്ചത്.പ്രശസ്ത ഗായിക കാറ്റി പെറി, ഐഷ ബോവ്, അമാന്‍ഡ ന്യൂഗുയെന്‍, ഗെയ്ല്‍ കിംഗ്, കെറിയാന്‍ ഫ്‌ലിന്‍, ലോറന്‍ സാഞ്ചസ് എന്നിവരാണ് യാത്രയില്‍ പങ്കെടുത്തവര്‍.

ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ ആറ് സ്ത്രീകളെ ബഹിരാകാശത്തേക്ക് അയക്കാന്‍ ഒരുങ്ങുന്നു. ബ്ലൂ ഒറിജിനിന്റെ പുതിയ 'ന്യൂ ഷെപ്പേര്‍ഡ്' റോക്കറ്റ് നടത്തുന്ന 11-ാം മനുഷ്യ ബഹിരാകാശ ദൗത്യമാകും NS-31. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ന്യൂ ഷെപ്പേര്‍ഡ് ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത് ആറ് സ്ത്രീകളുമായാണ്. ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്.

2025 ഏപ്രില്‍ 14ന് ആറ് വനിതകളുമായി വെസ്റ്റ് ടെക്‌സസില്‍ നിന്ന് കുതിച്ചുയരുന്ന ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പോര്‍ഡ് റോക്കറ്റ് ബഹിരാകാശ സഞ്ചാര ചരിത്രത്തില്‍ പുതിയ അധ്യായം എഴുതും. ഏകദേശം 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ യാത്രയില്‍, യാത്രക്കാര്‍ക്ക് നാല് മിനിറ്റ് വരെ ഭാരരഹിത അവസ്ഥ അനുഭവപ്പെടും. ഭൂമിക്കും ബഹിരാകാശത്തിനും ഇടയിലുള്ള കര്‍മാന്‍ ലൈനിന്റെ മുകളിലൂടെയായിരിക്കും ഈ ദൗത്യത്തില്‍ പേടകം സഞ്ചരിക്കുക. ദൗത്യത്തില്‍ പങ്കെടുക്കുന്നവരില്‍ പ്രശസ്ത ഗായിക കാറ്റി പെറി ഉള്‍പ്പെടുന്നുണ്ട്. ഐഷ ബോവ്, അമാന്‍ഡ ന്യൂഗുയെന്‍, ഗെയ്ല്‍ കിംഗ്, കെറിയാന്‍ ഫ്‌ലിന്‍, ലോറന്‍ സാഞ്ചസ് എന്നിവരാണ് യാത്രയില്‍ പങ്കെടുക്കുന്ന മറ്റ് സ്ത്രീകള്‍. ഈ ആറ് പേരെയും കുറിച്ച് വിശദമായി അറിയാം.

1. ഐഷ ബോവ്

നാസയിലെ മുന്‍ റോക്കറ്റ് ശാസ്ത്രജ്ഞയും സംരംഭകയും സ്റ്റെംബോര്‍ഡ് എന്ന എഞ്ചിനീയറിംഗ് കമ്പനിയുടെ സിഇഒയും, ലിങ്കോ എന്ന എഡ്യൂടെക് കമ്പനിയുടെയും സ്ഥാപകയുമാണ് ഐഷ.

2. അമാന്‍ഡ എന്‍ഗുയെന്‍

ബയോസ്‌ട്രോനോട്ടിക്‌സ് ഗവേഷകയും, ലൈംഗിക ക്രൂരകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അമാന്‍ഡ ഗുയെന്‍ ആണ് മറ്റൊരു യാത്രിക. വിയറ്റ്‌നാമില്‍ നിന്നുള്ള ആദ്യത്തെ ബഹിരാകാശ യാത്രിക കൂടിയാണിവര്‍.

3. ഗെയ്ല്‍ കിംഗ്

പ്രമുഖ പത്രപ്രവര്‍ത്തകയും സിബിഎസ് മോണിംഗിന്റെ അവതാരകയുമാണ് ഗെയ്ല്‍ കിംഗ്. പുതിയ അനുഭവങ്ങള്‍ ഏറ്റെടുക്കാന്‍ എപ്പോഴും തയാറായ ഗെയ്ലും ഈ യാത്രയിലുണ്ട്..

4. കാറ്റി പെറി

ലോകപ്രശസ്ത സംഗീതജ്ഞയും യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസിഡറും, കലയിലൂടെ കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഫയര്‍വര്‍ക്ക് ഫൗണ്ടേഷന്‍ സ്ഥാപകയുമാണ് കാറ്റി പെറി.

5. കെറിയാന്‍ ഫ്‌ലിന്‍

ദിസ് ചേഞ്ചസ് എവരിതിംഗ്, ലില്ലി എന്നീ സിനിമകളുടെ നിര്‍മ്മാതാവും കമ്മ്യൂണിറ്റി പ്രവര്‍ത്തകയുമാണ് കെറിയാന്‍.

6. ലോറന്‍ സാഞ്ചസ്

ബ്ലാക്ക് ഓപ്‌സ് ഏവിയേഷന്‍ എന്ന കമ്പനി സ്ഥാപകയും ബെസോസ് എര്‍ത്ത് ഫണ്ടിന്റെ വൈസ് ചെയര്‍പേഴ്‌സണുമായ ലോറന്‍ സാഞ്ചസാണ് മറ്റൊരു യാത്രിക.

വുമണ്‍-ഓണ്‍ലി ബഹിരാകാശ യാത്ര എന്ന ആശയം വലിയ ചര്‍ച്ചക്കായി മാറിയിരിക്കുകയാണ്. ഈ ദൗത്യത്തിന്റെ വിജയം ഭാവിയിലേറെ സ്ത്രീകളെ ബഹിരാകാശ പര്യവേഷണ രംഗത്ത് സജീവമാക്കുമെന്നതില്‍ സംശയമില്ല.

ഒന്നിലേറെ അംഗങ്ങള്‍ പങ്കെടുക്കുന്ന ബഹിരാകാശ ദൗത്യത്തില്‍ സംഘാംഗങ്ങള്‍ എല്ലാവരും വനിതകള്‍ ആകുന്ന ആദ്യ ദൗത്യം എന്ന പേരിലാകും എന്‍എസ് 31 ചരിത്രത്തില്‍ ഇടം നേടുക. അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തക ഗെയില്‍ കിംങ്, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ ന്യൂയെന്‍, ചലച്ചിത്ര നിര്‍മാതാവ് കരിന്‍ ഫ്‌ലിന്‍, മാധ്യമ പ്രവര്‍ത്തക ലോറന്‍ സാഞ്ചസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ'ബ്ലൂ ഒറിജിന്‍' ആണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ഒമ്പത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് സുനിത വില്യംസും ബുച്ച് വില്‍മോറുമുള്‍പ്പടെയുള്ള ക്രൂ-9 സംഘം മടങ്ങിയെത്തിയത്. ഇപ്പോഴിതാ ഭൂമിയില്‍ നിന്ന് ഏറെ വിഭിന്നമായ ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്ത് എങ്ങനെയാണ് യാത്രികര്‍ കഴിയുക എന്ന് വ്യക്തമാക്കി 12 വര്‍ഷം മുമ്പ് സുനിത വില്യംസ് ചെയ്ത ഒരു വീഡിയോ ചര്‍ച്ചയാവുകയാണ്. നാസയാണ് വീഡിയോ പുറത്തുവിട്ടത്.

ബഹിരാകാശത്ത് എങ്ങനെ പല്ലുതേക്കും, എങ്ങനെ ശൗചാലയം ഉപയോഗിക്കും എങ്ങനെ ഉറങ്ങും എന്നിങ്ങനെ എല്ലാ സംശയങ്ങള്‍ക്കും സുനിത വീഡിയോയില്‍ മറുപടി പറയുന്നുണ്ട്. ഗുരുത്വാകര്‍ഷണമില്ലാത്ത സ്ഥലത്ത് കിടക്കുകയാണെങ്കിലും കിടക്കുകയാണ് എന്ന അനുഭൂതിയുണ്ടാകില്ലെന്നും സ്ലീപ്പിങ് ബാഗുകളിലാണ് ഉറങ്ങുക എന്നും സുനിത പറയുന്നു. പല്ലുതേക്കാന്‍ ടൂത്ത് ബ്രഷും പേസ്റ്റുമടങ്ങിയ പ്രത്യേകം കിറ്റുകളുണ്ട്. കുമിളകളായി ഒഴുകി നടക്കുന്ന വെള്ളം വായിലാക്കി വേണം പല്ലുതേക്കാന്‍. തുപ്പി കളയുന്നതിന് പകരം പല്ലുതേച്ച അവശിഷ്ടം വിഴുങ്ങുകയാണ് പതിവ്. രുചി തീരെ സഹിക്കാന്‍ കഴിയില്ലെങ്കില്‍ ഒരു പേപ്പര്‍ ടവലിലേക്ക് തുപ്പാം.

പേടകത്തില്‍ യാത്രികര്‍ക്കായി ഒരു ടോയ്ലറ്റും ഒരുക്കിയിട്ടുണ്ട്. മല വിസര്‍ജനത്തിനും മൂത്രമൊഴിക്കാനും രണ്ട് സംവിധാനങ്ങളാണ്. ശേഷം ശരീരം വൃത്തിയാക്കാന്‍ വിവിധ തരം ടിഷ്യു പേപ്പറുകളും വൈപ്പുകളും നല്‍കിയിട്ടുണ്ടെന്നും സുനിത പറയുന്നു.

ഇന്ത്യന്‍ വംശജയായ നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഒമ്പത് മാസത്തോളം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങിയത്. നിരവധി റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തതിന് ശേഷമാണ് സുനിതയുടെ മടക്കം. ബഹിരാകാശ പര്യവേഷണ ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് സുനിതയുടേത്. നിലവില്‍ നാസയുടെ മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയക്കാനുള്ള ആര്‍ട്ടെമിസ് പ്രോഗ്രാമിന്റെ ഭാഗമാണ് സുനിത വില്യംസ്.

1965 സെപ്റ്റംബര്‍ 19-ന് ഒഹായോയിലെ യൂക്ലിഡില്‍ ഡോ. ദീപക്കിന്റെയും ബോണി പാണ്ഡ്യയുടെയും മകളായി ജനനം. 1983-ല്‍ മസാച്യുസെറ്റ്‌സിലെ നീധാം ഹൈസ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1987-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നേവല്‍ അക്കാദമിയില്‍ നിന്ന് ഫിസിക്കല്‍ സയന്‍സില്‍ ബി.എസ്.സി നേടി. വ്യോമയാനമേഖലയില്‍ നിന്നുള്ള അടങ്ങാത്ത അഭിനിവേശമാണ് സുനിതയെ യു.എസ്. നേവിയില്‍ ചേരാന്‍ പ്രേരിപ്പിച്ചത്. അവിടെ പൈലറ്റ് ആയാണ് തുടക്കം. തുടര്‍ന്ന് 1995-ല്‍ ഫ്‌ലോറിഡ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എന്‍ജിനീയറിങ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത യു.എസ്. നേവിയിലെ ക്യാപ്റ്റനായാണ് വിരമിച്ചത്.

1998-ലാണ് നാസയുടെ ബഹിരാകാശ യാത്രികയായി സുനിത തിരഞ്ഞെടുക്കപ്പെട്ടത്. അതോടെ സുനിതയുടെ ബഹിരാകാശ യാത്രകള്‍ക്ക് തുടക്കമായി. തീവ്രപരിശീലനത്തിനു ശേഷം 2006 ഡിസംബറില്‍ ബഹിരാകാശ വാഹനമായ ഡിസ്‌കവറിയിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ യാത്ര. തന്റെ ദൗത്യത്തിനിടെ നിരവധി ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ നേടി.

ബഹിരാകാശത്ത് മാരത്തണ്‍ പൂര്‍ത്തിയാക്കിയ ആദ്യ വ്യക്തിയാണ് സുനിത. ട്രെഡ് മില്ലിലാണ് ബോസ്റ്റണ്‍ മാരത്തണ്‍ ഓടിയത്. 195 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതോടെ ഒരു വനിത നടത്തിയ ഏറ്റവും ദൈര്‍ഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്ര എന്ന റെക്കോര്‍ഡും അവര്‍ സ്ഥാപിച്ചു. 322 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതോടെ ചരിത്രത്തിലെ തന്നെ ഏറ്റവും പരിചയസമ്പന്നരായ വനിതാ ബഹിരാകാശ യാത്രികരിലൊരാളായി സുനിത മാറി.

ബഹിരാകാശ പേടകത്തിന് പുറത്ത് 50 മണിക്കൂറിലധികം നീണ്ട ഏഴ് ബഹിരാകാശ നടത്തങ്ങളാണ് സുനിത പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇതോടെ ഏറ്റവും കൂടുതല്‍ ബഹിരാകാശ യാത്ര നടത്തിയ വനിതാ ബഹിരാകാശ യാത്രികയായി. ഈ വര്‍ഷം ജനുവരിയില്‍ 5 മണിക്കൂറും 26 മിനിറ്റും ബഹിരാകാശത്ത് നടന്നതിലൂടെ ഒരു വനിതയുടെ മൊത്തം ബഹിരാകാശ നടത്ത സമയത്തിന്റെ റെക്കോര്‍ഡും തകര്‍ത്തു. 62 മണിക്കൂറും 6 മിനിറ്റുമാണ് ഇതുവരെ സുനിത ബഹിരാകാശത്ത് നടന്നത്. ബഹിരാകാശ നടത്തം നടത്തിയവരുടെ നാസയുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സുനിതയിപ്പോള്‍.

മറഞ്ഞിരിക്കുന്ന കോടിക്കണക്കിന് രഹസ്യങ്ങളുടെ കോട്ടയാണ് പ്രപഞ്ചം. സൗരയൂഥത്തിന് ഉള്ളിലെ കോടാനുകോടി ഉള്ളറകള്‍ പോലും നമുക്കറിയില്ല. അപ്പോള്‍ സൗരയൂഥത്തിന് പുറത്തെ കാര്യം നാം പറയണോ. എങ്കിലും സൗരയൂഥത്തിന് പുറത്തെ ഒരു രഹസ്യത്തിന്റെ കൂടി ചുരുളഴിഞ്ഞിരിക്കുകയാണ്. ഭൂമിയുമായി സാമ്യമുള്ള നാല് കുഞ്ഞന്‍ ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍നിന്ന് ആറ് പ്രകാശവര്‍ഷം മാത്രം അകലെയുള്ള ബര്‍ണാഡ് എന്ന ചുവപ്പുകുള്ളന്‍ നക്ഷത്രത്തെ വലംവെയ്ക്കുന്ന കുഞ്ഞന്‍ ഗ്രഹങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് എന്ന് ദി ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിന്റെ രണ്ട് ടയറുകളും പൊട്ടിത്തെറിച്ചു....  (13 minutes ago)

മലിനീകരണം അപകടകരമായ രീതിയിൽ ഉയർന്നു..  (33 minutes ago)

സ്വർണവിലയിൽ നേരിയ ...  (47 minutes ago)

ബസും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ്  (53 minutes ago)

റെയിൽ ഗതാഗതത്തെയും മൂടൽമഞ്ഞും തണുപ്പും സാരമായി ബാധിച്ചു  (1 hour ago)

വിസി നിയമനം; കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത ഒരു കോമഡി ഷോയ്ക്ക് അവസാനമായി; ആഞ്ഞടിച്ച് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല  (1 hour ago)

210 കോടി രൂപയായതായി ദേവസ്വം ബോർഡ്  (1 hour ago)

സാമ്പത്തിക ബാധ്യത...ചാലക്കുടിയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു  (1 hour ago)

രാത്രിക്ക് രാത്രി രാഹുൽ കൊച്ചിയിൽ ജസ്റ്റിസ് ബാബുവിന് മുന്നിൽ..!ഹൈക്കോടതിയിൽ നേരിട്ട് രാഹുൽ ഈശ്വർ അടിച്ച് പിരിഞ്ഞു..?!  (1 hour ago)

കാഴ്ച്ച മറച്ച് കോടമഞ്ഞ് .... ആകർഷണമായി പോതമേട് വ്യൂ പോയിന്റ്  (2 hours ago)

ചൈനീസ് ജിപി എസുമായി നാവിക താവളത്തിനടുത്ത് കടൽക്കാക്ക  (2 hours ago)

വെനിസ്വേലയിൽ വീണ്ടും യുഎസ് ആക്രമണം  (2 hours ago)

10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സുപ്രീംകോടതി അനുമതി.  (2 hours ago)

ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി  (2 hours ago)

ഇനി ടോൾ പ്ലാസകളിൽ കാത്തിരിക്കേണ്ടിവരില്ല...  (3 hours ago)

Malayali Vartha Recommends