ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് വ്യാപാര കോടതി....

ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് വ്യാപാര കോടതി. ട്രംപിന്റെ നീക്കം അധികാര ദുര്‍വിനിയോഗമാണെന്ന് വിലയിരുത്തിയ കോടതി നികുതി ഏര്‍പ്പെടുത്തിയ നടപടി തടഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെ രാജ്യങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം പ്രസിഡന്റിനില്ലെന്നും കോടതി വിമര്‍ശിക്കുകയും ചെയ്തു.
വ്യാപാര വിഷയങ്ങള്‍ പരിഗണിക്കുന്ന യുഎസിലെ ഫെഡറല്‍ കോടതിയായ മാന്‍ഹാട്ടന്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടേതാണ് നടപടി. 10 ദിവസത്തിനുള്ളില്‍ നികുതി ചുമത്തിയ നടപടി പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റിന് ദേശീയപ്രാധാന്യമുള്ള സാമ്പത്തിക അടിയന്തര പ്രശ്നങ്ങളില്‍ സ്വതന്ത്രമായി നടപടിയെടുക്കാനായി അനുവദിക്കുന്ന 1977-ലെ ഇന്റര്‍നാഷണല്‍ എക്കണോമിക് പവേര്‍സ് ആക്ട് ( ഐഇഇപിഎ) പ്രകാരമാണ് ട്രംപ് രാജ്യങ്ങള്‍ക്ക് നികുതി ചുമത്തിയത്.
യുഎസിന് വ്യാപാര കമ്മിയുണ്ടാകുന്നത് ദേശീയ അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് വ്യാഖ്യാനിച്ചാണ് ട്രംപ് ഈ നിയമം പ്രയോഗിച്ചത്. എന്നാല്‍, അങ്ങനെയൊരു അടിയന്തര പ്രാധാന്യം ഈ വിഷയത്തിലില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. മാത്രമല്ല, ഈ നിയമം പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരങ്ങള്‍ നല്‍കുന്നില്ലെന്നും കോടതി വിധിച്ചു.
അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സാമ്പത്തിക അനിവാര്യതയായിരുന്നു തീരുമാനമെന്നും അത് തടയാന്‍ തിരഞ്ഞെടുക്കപ്പെടാത്ത ജഡ്ജി...
https://www.facebook.com/Malayalivartha