ലബനനില്‍ ഇസ്രയേല്‍ ആക്രമണം: നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

ലബനനില്‍ 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായി നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും ശക്തമായ ബോംബാക്രമണമാണ് ലബനനില്‍ നടന്നത്. ബെയ്‌റൂട്ട്, തെക്കന്‍ ലബനന്‍, കിഴക്കന്‍ ബെഖാ മേഖല എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെട്ടു.
ജനത്തിരക്കുള്ള തെരുവുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണമെന്നാണ് വിവരം. നഗരത്തിലെ ആശുപത്രികള്‍ പരുക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അടിയന്തരമായി രക്തം ദാനം ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ജനവാസ മേഖലകളില്‍ ബോംബാക്രമണം ഉണ്ടായത്. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.
https://www.facebook.com/Malayalivartha


























