ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യം..ഇന്ന് പുലർച്ചെ ഉത്തരം ലഭിച്ചു..പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ തിരിച്ചടികൾക്ക് സമാനമായിരുന്നു അമേരിക്ക നടത്തിയ ആക്രമണവും..

ദിവസങ്ങളായി ലോകം ഭീതിയോടെ ഉയർത്തിയ ചോദ്യത്തിനാണ് ഞായറാഴ്ച പുലർച്ചെ ഉത്തരമായത്. ഇനിയെന്ത് എന്നത് അതിലേറെ പ്രധാനമാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷത്തിൽ യുഎസ് ഇടപെട്ടതോടെ യുദ്ധം വ്യാപിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാനെ ആക്രമിക്കരുതെന്ന് ചൈനയും റഷ്യയും യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന ഇരു രാജ്യങ്ങളുടെയും നിർദേശം തള്ളിയാണ് യുഎസ് ആക്രമണം നടത്തിയിരിക്കുന്നത്. ഈ നീക്കം വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.
ഇറാനിലെ അമേരിക്കന്‍ ബോംബാക്രണത്തിന് അടിസ്ഥാന സാഹചര്യമൊരുക്കിയത് ഇസ്രയേൽ . ഇറാന്‍ സമയം പുലര്‍ച്ചെ 2.30നായിരുന്നു അമേരിക്കയുടെ ആക്രമണം. മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഏതാണ്ട് ഒരേ സമയം ബോംബിട്ടു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലുമണിയായിരുന്നു അപ്പോള്‍. അമേരിക്കയില്‍ വൈകിട്ട് ആറു മണിയും. എല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് വിലയിരുത്തി. ഇറാനിലെ ഇസ്രയേല്‍ ആക്രമണം കഴിഞ്ഞ ദിവസവും തുടര്‍ന്നിരുന്നു. ഇറാന്റെ തെക്കന്‍ മേഖലയിലായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഫോര്‍ഡോ ആണവ കേന്ദ്രത്തിലേക്കുള്ള വ്യോമ വഴിയായിരുന്നു ഇത്.
ഈ ആകാശ വഴിയിലെ എല്ലാ ഇറാന്‍ പ്രതിരോധവും തകര്‍ക്കാനായിരുന്നുഇസ്രയേലിന്റെ കഴിഞ്ഞ ദിവസത്തെ ആക്രമണം. അങ്ങനെ ഇസ്രയേല്‍ തകര്‍ത്ത വഴിയിലൂടെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പുലര്‍ച്ചെ എത്തി. ഒരു വെല്ലുവിളിയുമില്ലാതെ അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബിട്ട് മടങ്ങി. വലിയ നാശ നഷ്ടം ഉ്ണ്ടായെന്നാണ് സൂചന. ഇറാനും ആക്രമണം സ്ഥിരീകരിച്ചു.യുഎസിന്റെ ബി2 ബോംബര്‍ വിമാനങ്ങള്‍ പസിഫിക്കിലെ ഗുവാം ദ്വീപിലെ സൈനിക താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് തകര്‍ത്തത് മൂന്ന് ആണവ കേന്ദ്രങ്ങള്‍. 'ഫോര്‍ഡൊ തകര്‍ന്നു' എന്ന ട്രംപിന്റെ വാക്കുകളില്‍ എല്ലാം നിറഞ്ഞു. ഇറാന്റെ ഭൂഗര്‍ഭ ആണവ നിലയമാണ് ഫോര്‍ഡോ.
ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഫോര്‍ഡൊയെ ചാമ്പലാക്കി. ഇത് തിരിച്ചറിഞ്ഞ് ഇറാന്‍ ഈ മേഖലയില്‍ നിന്നും എല്ലാം മാറ്റിയെന്ന് സൂചനകളുണ്ട്. നതാന്‍സ് ആണവ നിലയവും ആക്രമിച്ചു. ഫോര്‍ഡോ എന്ന ഗ്രാമത്തില്‍ ഭൂഗര്‍ഭ അണവ സംഭരണ കേന്ദ്രമാണ് ഇറാന്‍ ഒരുക്കിയത്. ഇറാന്റെ ക്രൗണ്‍ ഓഫ് ജ്യൂവല്‍ എന്നാണ് ഫോര്‍ഡോയെ കരുതുന്നത്. ടെഹ്‌റാനില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെ ക്വോം എന്ന പ്രദേശത്തെ പര്‍വത നിരയിലാണ് ഫോര്‍ഡൊ ആണവനിലയം. ഈ ഭൂഗര്‍ഭ അറയില്‍ നടക്കുന്നതിനെക്കുറിച്ച് ഇസ്രയേലിനോ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോകൃത്യമായ വിവരമില്ല.
അതുകൊണ്ടാണ് ഇതിനെ തകര്‍ത്തത്. പ്രിസിഷ്യന്‍ ബോംബാക്രമണമാണ് ഫോര്‍ഡോയെ തകര്‍ത്തത്.ഇറാന്റെ മറ്റു ലക്ഷ്യങ്ങളല്ല,ആണവ കേന്ദ്രങ്ങളാണ് യുഎസിന്റെ ഉന്നം. അവയെല്ലാം ആഴത്തിലുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലുമാണ്. ഇതില്‍ പ്രധാനമായിരുന്നു ഫോര്‍ഡൊ. ഭൂമിക്കടിയിലെ സങ്കേതങ്ങള്‍ തുരന്നു ചെന്നു തകര്‍ക്കാന്‍ കഴിയുന്ന ബോംബ് പ്രയോഗിച്ചുവെന്നാണ് വിലയിരുത്തല്‍. ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ മൂന്ന് ആണവകേന്ദ്രങ്ങളിലും ബോംബിട്ടതായി ട്രംപ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha


























