ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്..ചൈനയും റഷ്യയും പറഞ്ഞ വാക്കിനും പുല്ലുവില.. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ എന്നാണ് കണ്ടറിയേണ്ടത്..

ഇനിയറിയാനുള്ളത് കടുത്ത തീരുമാനത്തിലേക്ക് ഇറാൻ കടക്കുമോ എന്നാണ്.ഇറാനെ ആക്രമിക്കരുതെന്ന് ചൈനയും റഷ്യയും യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന ഇരു രാജ്യങ്ങളുടെയും നിർദേശം തള്ളിയാണ് യുഎസ് ആക്രമണം നടത്തിയിരിക്കുന്നത്. ഈ നീക്കം വലിയൊരു യുദ്ധത്തിലേക്ക് നയിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.ലോകത്തിലെതന്നെ തന്ത്രപ്രധാനമായ ഊര്‍ജ ഇടനാഴിയെന്ന് വിശേഷണമുള്ള ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമോ ?
അതായിരുന്നു അടുത്ത ചോദ്യം ഇപ്പോഴിതാ ആഹ്വനം വന്നിരിക്കുകയാണ് . ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ പ്രത്യാക്രമണത്തിന് നീക്കം തുടങ്ങി. യുഎസിന്റെ നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്ടവ് ആഹ്വാനം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.ഫോര്‍ഡോ ആണവ കേന്ദ്രത്തിന് നേരെയുള്ള അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോള്‍ നമ്മുടെ ഊഴമാണ്'
എന്നുപറഞ്ഞുള്ള ഖമീനിയുടെ ഉപദേഷ്ടാവിന്റെ സന്ദേശം പുറത്തുവന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.ഒരു മടിയും കൂടാതെ, ആദ്യപടിയായി ബഹ്റൈനില്‍ നിലയുറപ്പിച്ച അമേരിക്കന്‍ നാവികപ്പടയ്ക്ക് നേരെ മിസൈല്‍ ആക്രമണം ആരംഭിക്കണം, ഒപ്പം അമേരിക്കന്‍, ബ്രിട്ടീഷ്, ജര്‍മ്മന്‍, ഫ്രഞ്ച് എന്നിവരുടെ കപ്പല്‍ ഗതാഗതം തടയാനായി ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും വേണം.ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ അമേരിക്കന്‍ ആക്രമണത്തോട് പരമോന്നത നേതാവ് ഖമീനിയില്‍ നിന്നോ ഇറാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
ഇറാനിലെ അറിയപ്പെടുന്ന യാഥാസ്ഥിതിക ശബ്ദമാണ് ശരിയത്ത് മദാരി, പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വീക്ഷണങ്ങളോട് പലപ്പോഴും യോജിച്ച് സംസാരിച്ചിട്ടുണ്ട്. പരമോന്നത നേതാവിന്റെ 'പ്രതിനിധി' എന്നാണ് അദ്ദേഹം മുമ്പ് സ്വയം വിശേഷിപ്പിച്ചിരുന്നത്, എന്നിരുന്നാലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് ഔദ്യോഗിക പദവിയില്ല.അതേസമയം ആക്രമണം ഇറാന്റെ ആണവോര്‍ജ ഏജന്‍സി പ്രതികരണം നടത്തിയിട്ടുണ്ട്.യുഎസിന്റെ സൈനിക നടപടി അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും പ്രത്യേകിച്ച് ആണവ നിര്‍വ്യാപന കരാറിന് (എന്‍.പി.ടി.)
വിരുദ്ധമായ ഒരു ക്രൂരമായ പ്രവൃത്തിയാണെന്ന് അവരുടെപ്രസ്താവനയില്‍ പറയുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ സഹകരണത്തോടെയാണ് ഈ നിയമവിരുദ്ധമായനടപടിയുണ്ടായിട്ടുള്ളതെന്നും ഇറാനിയന്‍ ആണവോര്‍ജ്ജ സംഘടന ആരോപിച്ചു.ഇനി ഹോര്‍മൂസ് വഴി എണ്ണക്കപ്പലുകള്‍ യൂറോപ്പിലേക്ക് കടക്കാന്‍ ഇറാന്‍ സമ്മതിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ എങ്കില്‍ എണ്ണ വില കുതിച്ചുയരും. ഏതാണ്ട് 50 വലിയ എണ്ണ ടാങ്കറുകള്‍ ഹോര്‍മൂസിലൂടെ കടന്നു പോകാനുണ്ട്. ഇതിനിടെയാണ് അമേരിക്കയുടെ ഇറാനിലെ ബോംബാക്രമണം. ഇതിന് പ്രതികാരമായി സുപ്രധാന ജലപാത ഏതുനിമിഷവും അടച്ചേക്കുമെന്ന് കണക്കുകൂട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha