ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

ചൈന പാകിസ്ഥാന് 3.4 ബില്യണ്‍ ഡോളറിന്റെ വാണിജ്യ വായ്പ നല്‍കിയതായി റിപ്പോര്‍ട്ട്. ഇത് പാകിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ധനം 14 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി പാകിസ്ഥാന്റെ കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനത്തില്‍ ഉണ്ടായിരുന്ന 2.1 ബില്യണ്‍ ഡോളര്‍ ബീജിംഗ് പിന്‍വലിക്കുകയും രണ്ട് മാസം മുമ്പ് ഇസ്ലാമാബാദ് തിരിച്ചടച്ച 1.3 ബില്യണ്‍ ഡോളര്‍ കൂടി വാണിജ്യ വായ്പ റീഫിനാന്‍സ് ചെയ്തിട്ടുമുണ്ട്.
ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ട്. 2000 മുതല്‍ 2021 വരെ 67.2 ബില്യണ്‍ ഡോളറാണ് ചൈന പാക്കിസ്ഥാന് നല്‍കിയ കടം. കണക്കുകള്‍ പ്രകാരം, റഷ്യയ്ക്കും വെനസ്വേലയ്ക്കും ശേഷം, ചൈനീസ് വായ്പകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. രാഷ്ട്രീയ പ്രതിസന്ധിയും കനത്ത പണപ്പെരുപ്പവും നേരിടുന്ന പാകിസ്ഥാന്‍, കടബാധ്യത ഒഴിവാക്കാന്‍ ഐഎംഎഫ് സഹായവും തേടുന്നുണ്ട്.
കഴി!ഞ്ഞ മേയില്‍ ഇന്ത്യയുടെ അതൃപ്തി വകവെയ്ക്കാതെ അന്താരാഷ്ട്ര നാണയ നിധിയും പാകിസ്താന് 1 ബില്യണ്‍ ഡോളര്‍ ധനസഹായം അനുവദിച്ചിരുന്നു. പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നും ഐഎംഎഫ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 7 ബില്യണ്‍ ഡോളര്‍ വായ്പയുടെ രണ്ടാം ഗഡു ഐഎംഎഫ് ബോര്‍ഡ് അംഗീകരിച്ചത്. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 28 തവണയും, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മാത്രം നാല് തവണയും പാകിസ്ഥാന് സഹായം ലഭിച്ചിട്ടും കാര്യമായതും ശാശ്വതവുമായ പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.
https://www.facebook.com/Malayalivartha