ഇസ്രയേലില്‍ വീണ്ടും ആക്രമണം....യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇസ്രയേലില്‍ വീണ്ടും ആക്രമണം. യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണമുണ്ടായതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഇസ്രയേല്‍ പ്രതിരോധ സേന, പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിക്കുകയായിരുന്നു.
ആക്രമണത്തെ ജെറുസലേം അടക്കം ഇസ്രായേല്‍ നഗരങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ഭീഷണി തടയാന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തയാഴ്ച ഡോണള്‍ഡ് ട്രംപിനെ കാണും. ഗാസ, ഇറാന്‍ വിഷയത്തില്‍ സുപ്രധാന ചര്‍ച്ചകളും ഉണ്ടായേക്കും. അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടുത്തയാഴ്ചയാണ് വാഷിങ്ടണിലെത്തുക. ഇറാനെതിരായ ആക്രമണത്തിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ചയാണിത്. ഇറാനുമായി അമേരിക്കയുടെ ചര്‍ച്ചകള്‍ അടഞ്ഞിരിക്കെയാണ് നെതന്യാഹു അമേരിക്കയിലെത്തുന്നത്.
https://www.facebook.com/Malayalivartha