ഇന്തോനേഷ്യയിലെ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു....

ഇന്തോനേഷ്യയിലെ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. 18 കിലോമീറ്ററോളം ഉയരത്തില്‍ (11 മൈല്‍) ചാരം പടര്‍ന്നു. സമീപത്തുള്ള ഗ്രാമങ്ങളിലെല്ലാം ചാരം മൂടി. വിനോദസഞ്ചാര ദ്വീപായ ഫ്‌ലോറസിലാണ് മൗണ്ട് ലെവോട്ടോബി ലക്കി- ലാക്കി സ്ഥിതി ചെയ്യുന്നത്. 1,584 മീറ്ററാണ് (5,197 അടി) അഗ്‌നിപര്‍വതത്തിന്റെ ഉയരം.
കഴിഞ്ഞ മാസം മുതല്‍ അഗ്‌നിപര്‍വ്വതം ഉയര്‍ന്ന ജാഗ്രത നിര്‍ദേശത്തിലാണ്. പൊട്ടിത്തെറിയില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസം അവസാനവും അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചിരുന്നു. പത്ത് കിലോമീറ്ററോളം ഉയരത്തില്‍ ചാരം പടര്‍ന്നതിനാല്‍ ഇന്തോനേഷ്യയിലെ ബാലിയിലേക്കുമുള്ള നിരവധി വിമാന സര്‍വീസുകള്‍ അന്ന് റദ്ദാക്കി. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് അഗ്‌നിപര്‍വതം പൊട്ടിത്തെറിക്കുന്നത്.
സ്‌ഫോടന സമയത്ത് അഗ്‌നിപര്‍വതത്തിന്റെ ചരിവുകളില്‍ നിന്ന് 5 കിലോമീറ്റര്‍ വരെ താഴേക്ക് പാറകളും ലാവയും കലര്‍ന്ന കത്തുന്ന വാതക മേഘങ്ങളുടെ ഒരു ഹിമപാതം ഉണ്ടായതായി ഇന്തോനേഷ്യയിലെ ജിയോളജി ഏജന്‍സി രേഖപ്പെടുത്തി. ഗര്‍ത്തത്തില്‍ ലാവ നിറയുന്നത് ഡ്രോണ്‍ നിരീക്ഷണത്തില്‍ കണ്ടെത്തി. ഇന്തോനേഷ്യയില്‍ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സേഫോടനങ്ങളും പതിവായി അനുഭവപ്പെടാറുണ്ട്.
സ്‌ഫോടനങ്ങള്‍ പതിവായതോടെ പര്‍വതത്തിന്റെ 7 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഒഴിപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha