'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

അതിക്രൂരമായിട്ടുള്ള പല കൊലപാതകങ്ങലും പല നാടുകളിലും നടക്കുന്നുണ്ട് . അതിൽ കൂട്ടകൊലപാതകങ്ങളും ഉൾപ്പെടുന്നുണ്ട് . ഇപ്പോഴിതാ അത്തരത്തിൽ ഒരു കൊലപാതകത്തിന് ശിക്ഷ വിധിച്ചിരിക്കുകയാണ് . മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം ഓസ്‌ട്രേലിലയിലെ 'മഷ്റൂം മര്‍ഡര്‍' കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തി . 2023 ജൂലൈ 29-ന് വിക്ടോറിയയില്‍ സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഭര്‍തൃമാതാവ് ഗെയില്‍ പാറ്റേഴ്‌സണ്‍, ഭര്‍തൃപിതാവ് ഡോണ്‍ പാറ്റേഴ്‌സണ്‍, ബന്ധുവായ ഹെതര്‍ വില്‍ക്കിന്‍സണ്‍ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസില്‍ പതിനൊന്ന് ആഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.വിചാരണയിലുടനീളം എറിന്‍ താൻ നിരപരാധിയാണെന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. കേസില്‍ വഴിത്തിരിവായത് ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസിന് ലഭിച്ച തെളിവുകളും എറിന്‍ പറഞ്ഞ ചില നുണകളുകളുമാണ്.
കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെട്ട എറിന്റെ മുന്‍ ഭര്‍ത്താവാണ് കേസിലെ പ്രധാന സാക്ഷി. ഓവേറിയന്‍ ക്യാന്‍സറാണെന്ന വിവരം മക്കളെ അറിയിക്കാന്‍ ഉപദേശം വേണമെന്നും ഇനി ഒരിക്കലും ഇത്തരമൊരു കൂടിച്ചേരല്‍ ഉണ്ടാവാനുള്ള സാധ്യതയില്ലെന്നും വിശദമാക്കിയാണ് എറിന്‍ ഭര്‍തൃകുടുംബത്തെ വിളിച്ചുവരുത്തിയത്. എന്നാല്‍, ഭര്‍ത്താവ് സൈമണ്‍ പാറ്റേഴ്‌സണ്‍ വിരുന്നിനു വന്നില്ല. തനിക്ക് എത്താനാകില്ലെന്ന് സൈമണ്‍ പറഞ്ഞപ്പോള്‍, വരണമെന്ന് നിര്‍ബന്ധിച്ച് എറിന്‍ സന്ദേശം അയച്ചു. തയ്യാറാക്കിയ വിഭവങ്ങളെക്കുറിച്ചും വിശദീകരിച്ചു.
എറിന്‍ വിളിച്ച് വരുത്തിയ പ്രകാരം സൈമണിന്റെ മാതാപിതാക്കളായ ഡോണും ഗെയിലും പ്രാദേശിക പുരോഹിതനായ ഇയാന്‍ വില്‍ക്കിന്‍സണും ഭാര്യ ഹെതറും വിരുന്നില്‍ പങ്കെടുത്തു. അതിഥികള്‍ക്ക് വേണ്ടി ബീഫ് വെല്ലിങ്ടണ്‍ എന്ന വിഭവമാണ് ഇവര്‍ പാചകം ചെയ്തത്. ഇവര്‍ക്കെല്ലാം രാത്രിയോടെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ തുടങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയെങ്കിലും എന്താണ് വിഷബാധയുടെ കാരണമെന്ന് തുടക്കത്തില്‍ കണ്ടെത്താനായില്ല.
വൈകാതെ പാസ്റ്റർ ഇയാന്‍ വിൽക്കിൻസൺ ഒഴികെയുള്ളവര്‍ മരണത്തിന് കീഴടങ്ങി.എറിൻ തന്റെ ഗർഭാശയ കാൻസറിനെക്കുറിച്ച് സംസാരിക്കാനാണ് ഇവരെ വിളിച്ചുവരുത്തിയതെന്ന് ക്രൗൺ പ്രോസിക്യൂട്ടർ ഡോ. നാനറ്റ് റോജേഴ്സ് കോടതിയിൽ അറിയിച്ചത്.
https://www.facebook.com/Malayalivartha