ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു

ടേക്ക് ഓഫിന് പിന്നാലെ വിമാനം തകര്‍ന്ന് വീണ് അഗ്‌നിഗോളമായി. ബ്രിട്ടനിലെ സൗത്ത്‌ഹെന്‍ഡ് വിമാന താവളത്തില്‍ ആണ് സംഭവം. ബീച്ച്ക്രാഫ്റ്റ് കിംഗ് എയര്‍ ബി 200 എന്ന യാത്രാവിമാനമാണ് തകര്‍ന്ന് വീണത്. ഈസി ജെറ്റിന്റെ ഈ ചെറുവിമാനം നെതര്‍ലാന്‍ഡിലെ ലെലിസ്റ്റാഡ് വിമാനത്താവളത്തിലേക്ക് തിരിച്ചതായിരുന്നു വിമാനം. പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. 12 മീറ്റര്‍ നീളമാണ് ഈ ചെറുയാത്രാ വിമാനത്തിനുള്ളത്.
എമജന്‍സി സര്‍വീസ് അവരുടെ ജോലികള്‍ ചെയ്യുകയാണെന്നും മറ്റുള്ളവര്‍ സംഭവ സ്ഥലത്ത് നിന്ന് മാറി നില്‍ക്കണമെന്നും സൗത്ത്‌ഹെന്‍ഡ് എംപി ഡേവിഡ് ബര്‍ട്ടണ്‍ സാംപ്‌സണ്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഈസി ജെറ്റ് അടക്കമുള്ള വിമാനങ്ങള്‍ ബ്രിട്ടനിലെ തെക്കന്‍ മേഖലയിലെ വിമാനത്താവളം ബേസ് ആയി ഉപയോഗിക്കുന്നുണ്ട്. ഓരോ ആഴ്ചയിലും 20 പാതകളിലേക്ക് 122 വിമാനമാണ ഈസി ജെറ്റ് സര്‍വ്വീസ് നടത്തുന്നത്. വിമാന അപകടത്തിന് പിന്നാലെ ഈസി ജെറ്റ് പാരീസ്, അലികാന്റെ, ഫറോ, പാല്‍മ, മല്ലോര്‍കായിലേക്കുള്ള സവ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
എമര്‍ജന്‍സി സര്‍വ്വീസ്, ആംബുലന്‍സ്, ആരോഗ്യ വിദഗ്ധര്‍, ഒരു മുതിര്‍ന്ന പാരാമെഡിക് എന്നിവയുള്‍പ്പെടെ നാല് ജീവനക്കാര്‍ സംഭവസ്ഥലത്തുണ്ടെന്ന് ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് അറിയിച്ചത്.ഗുരുതരമായ അപകടം നടന്നതായി സ്ഥിരീകരിക്കാന്‍ സാധിക്കുമെന്നാണ് സൗത്ത്‌ഹെന്‍ഡ് വിമാനത്താവള വക്താവ് അറിയിച്ചത്.
https://www.facebook.com/Malayalivartha