ട്രംപ് വിളിച്ചിട്ടും ഫോണെടുക്കാതെ പ്രധാനമന്ത്രി മോദി

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയത് അമേരിക്കയില്‍ നിലവില്‍ വരിക ബുധനാഴ്ചയാണ്. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിന് കൂടുതല്‍ ശിക്ഷിക്കുമെന്ന് ഭീഷണിയും ട്രംപ് മുഴക്കുന്നുണ്ട്. റഷ്യയുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും റഷ്യയിലെ ധനികരുടെ കൈയില്‍ പണം എത്തുന്നത് തടയാനുമാണ് തീരുവ എന്ന വിചിത്ര വാദം കഴിഞ്ഞദിവസം അമേരിക്ക നടത്തിയിരുന്നു.
ഇതിനിടെ ട്രംപ് ഇന്ത്യയിലേക്ക് വിളിച്ച നാല് കോളുകള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടിയേ നല്‍കിയില്ലെന്ന് വ്യക്തമാക്കുകയാണ് ജര്‍മ്മന്‍ പത്രം ഫ്രാങ്ക്ഫര്‍ട്ടര്‍ ആല്‍ഗമൈനെ സെയ്തൂങ്. എഫ്എഇസഡ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് വ്യാപാര തര്‍ക്കത്തില്‍ പരിഹാരത്തിന് ട്രംപ് ഫോണ്‍കോള്‍ നടത്തി. വിരട്ടലുകള്‍, ഭീഷണി, സമ്മര്‍ദ്ദം, പരാതി ഇവയൊന്നും മറ്റ് രാജ്യങ്ങളിലെപ്പോലെ ഇന്ത്യയിലും ഫലിക്കുന്നില്ല എന്നാണ് വിവരം.
ഇന്ത്യയുഎസ് തീരുവ തര്‍ക്കം വിശദമായി പത്രം വിശകലനം ചെയ്‌തെങ്കിലും എന്നാണ് കോള്‍ ചെയ്തതെന്ന് വ്യക്തമാക്കുന്നില്ല. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം തള്ളിയിട്ടില്ല. ഒരു പ്രതികരണവും നടത്തിയിട്ടുമില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സമീപനം തന്ത്രപരമായ ജാഗ്രതയും നിരാശയും ചേര്‍ന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
25 ശതമാനത്തിന് പുറമേ വീണ്ടും 25 ശതമാനം നികുതി ഇന്ത്യയ്ക്ക് മേല്‍ ചുമത്താന്‍ ട്രംപ് തീരുമാനിച്ച സമയത്താണ് മോദിയെ വിളിക്കാന്‍ അദ്ദേഹം ശ്രമിച്ചതെന്നാണ് സൂചന. ട്രംപിന്റെ കുടുംബ കമ്പനി ഡല്‍ഹിക്കടുത്ത് അദ്ദേഹത്തിന്റെ പേരില്‍ ആഡംബര ടവര്‍ നിര്‍മ്മിച്ചത് മേയ് മാസത്തില്‍ ഒരൊറ്റ ദിവസം കൊണ്ട് വിറ്റുപോയ സംഭവവും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha