ഒടുവിൽ ട്രംപ് മുട്ടുമടക്കുന്നു..ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്.. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍..

ഏതായാലും ഇനി പിടിവാശി കൊണ്ടൊന്നും ശരിയാവില്ലെന്ന് ട്രംപിന് മനസിലായതോടെ മനസ്സലിഞ്ഞിരിക്കുകയാണ് . അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യ അടുത്തയാഴ്ച വീണ്ടും തുടങ്ങാന്‍ സാധ്യതയെന്ന് സൂചന. ഇതിന്റെ ലക്ഷണങ്ങളാണ് രണ്ട് രാഷ്ട്ര നേതാക്കളുടെയും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമായത്. ഇന്ത്യന്‍ സംഘം അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്കന്‍ സംഘം ഇന്ത്യയിലേക്ക് വരുന്നത് നേരത്തെ മാറ്റിവച്ചിരുന്നു.
വാര്‍ത്തകള്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.വ്യാപാര ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമമെന്ന് മോദി അറിയിച്ചു. ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളും അടുത്ത സുഹൃത്തുക്കളുമാണെന്നും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ അഭിവൃദ്ധിക്കായി യോജിച്ചു നീങ്ങുമെന്നും മോദി അറിയിച്ചു. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപുമായി സംസാരിക്കാനും ആഗ്രഹിക്കുന്നുവെന്നും മോദി ട്വീറ്റില്‍ പറഞ്ഞു. ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു മോദിയുടെ ട്വീറ്റ്.നേരത്തെ ഇന്ത്യയുമായുള്ള വ്യാപാരത്തീരുവ വിഷയത്തില്‍ യുഎസ് കടുംപിടുത്തം ഒഴിവാക്കാനൊരുങ്ങുന്നതായുള്ള സൂചനകളാണ് പുറത്തുവന്നത്. വൈകാതെ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരത്തിലുള്ള സൂചന നല്‍കിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. വരും ആഴ്ചകളില്‍ തന്റെ ഉറ്റ സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി സംസാരിക്കുമെന്നും കുറിപ്പില്‍ ട്രംപ് പ്രതീക്ഷ പങ്കുവെക്കുന്നു.
https://www.facebook.com/Malayalivartha