നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം... കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . നേപ്പാളിലെ പൊഖ്‌റയില്‍ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവര്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുന്നു. നേപ്പാളില്‍ നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവര്‍ താമസിക്കുന്നത്. അവര്‍ വീണ്ടും അവിടെ തുടരുന്നത് അതീവ ദുഷ്‌കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കേരളത്തിന്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം നേപ്പാളില്‍ 400ലധികം ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്. നേപ്പാളിലെ വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് ചിലരെ ഉത്തര്‍പ്രദേശിലെ സോനൗലിയിലുള്ള ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി വഴി തിരിച്ചെത്തിച്ചു. ഡാര്‍ജിലിംഗിലെ പാനിറ്റങ്കി അതിര്‍ത്തി കടന്നും ചിലര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഒരു പ്രത്യേക വിമാനം അയക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നേപ്പാളിലുള്ള ഇന്ത്യക്കാര്‍ യാത്ര ചെയ്യുന്നത് മാറ്റിവെക്കണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha