യുഎഇയിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം?. കാലഹരണപ്പെട്ട നിയമങ്ങൾ പുതുക്കണമെന്ന് ആവശ്യം ഉയർത്തുകയാണ് യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ..

സ്വർണവില റോക്കറ്റ് കണക്കിന് ആണ് കുതിച്ചു കൊണ്ട് ഇരിക്കുന്നത് . ഓരോ ദിവസവും റെക്കോർഡ് മറികടന്നാണ് സ്വർണ വില കേരളത്തിൽ അടക്കം കുതിക്കുന്നത് . ഈ ഒരു അവസരത്തിൽ നികുതിയിളവുകൾ, ശുദ്ധമായ സ്വർണം, വൈവിധ്യമാർന്ന ഡിസൈനുകൾ, മികച്ച ഓഫറുകൾ ഇവയെല്ലാമാണ് യുഎഇയിൽ നിന്നും സ്വർണം വാങ്ങാൻ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നാട്ടിലേക്ക് വരുമ്പോൾ അവിടെ നിന്ന് ഇന്ത്യക്കാർ സ്വർണം കൊണ്ടുവരുന്നത് പതിവാണ്.
എന്നാൽ യുഎഇയിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ നിയമപരമായി എത്ര സ്വർണം കൊണ്ടുവരാം?. തൂക്കം സംബന്ധിച്ചും മൂല്യം സംബന്ധിച്ചുമെല്ലാം ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് സ്വർണ വില ദിനംപ്രതി ഉയരുന്ന പശ്ചാത്തലത്തിൽ.ഈ സാഹചര്യത്തിൽ സ്വർണാഭരണങ്ങളുടെ കസ്റ്റംസ് തീരുവ സംബന്ധിച്ച കാലഹരണപ്പെട്ട നിയമങ്ങൾ പുതുക്കണമെന്ന് ആവശ്യം ഉയർത്തുകയാണ് യുഎഇയിലെ പ്രവാസി ഇന്ത്യക്കാർ.
സ്വർണം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് നിരന്തരം ദുരനുഭവങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിനോട് ഇത്തരമൊരു ആവശ്യം ഇവർ ഉയർത്തുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷനാണ് ഈ വിഷയത്തിൽ മുൻകൈയെടുത്തിരിക്കുന്നത്. ഒരു വർഷത്തിന് മുകളിൽ വിദേശത്ത് താമസിക്കുന്ന എൻആർഐകൾക്ക് നാട്ടിലേക്ക് കൊണ്ടുവരാൻ അനുവദനീയമായ സ്വർണാഭരണങ്ങളുടെ അളവിനെക്കുറിച്ച് കസ്റ്റംസ് ബാഗേജ് പ്രഖ്യാപന ചട്ടങ്ങളിൽ വ്യക്തതയില്ലെന്നാണ്
അസോസിയേഷൻ കേന്ദ്രസർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കുന്നത്.എത്ര സ്വർണം കൊണ്ടുവരാം..നിലവിലെ നിയമപ്രകാരം സ്ത്രീകൾക്ക് 40 ഗ്രാമും പുരുഷന് 20 ഗ്രാമും ആണ് കൊണ്ടുവരാൻ അനുവാദം ഉള്ളത്. ഇതിന് യഥാക്രമം 1,00,000 രൂപയും 50,000 രൂപയുമാണ് മൂല്യപരിധി.ഈ പരിധിക്ക് മുകളിലുള്ള സ്വർണത്തിന് കസ്റ്റംസ് തീരുവ ബാധകമാണ്. പിഴ ഒഴിവാക്കാൻ യാത്രക്കാർ സ്വർണം വാങ്ങിയതിന്റെ ഇൻവോയ്‌സുകൾ കൈവശം വെക്കുകയും അധികമുള്ള സ്വർണ്ണം റെഡ് ചാനലിൽ പ്രഖ്യാപിക്കുകയും വേണം.ഏതായാലും വിദേശത്തു നിന്നും സ്വർണം നാട്ടിലേക്ക് വാങ്ങി കൊണ്ട് വരാൻ ഉദ്ദേശിക്കുന്നവർ എല്ലാം ഒന്ന് സൂക്ഷിച്ചോ.
https://www.facebook.com/Malayalivartha