പോളണ്ടില്‍ കയറി പൊട്ടിച്ച റഷ്യയെ തീര്‍ക്കും ; പുട്ടിനെതിരെ ട്രംപിന്റെ കൊലവിളി

ഇതാ നമ്മള്‍ തുടങ്ങുകയായി...പോളണ്ടിനെ തൊട്ട റഷ്യന്‍ ആക്രമണത്തിന് പിന്നാലെ ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പോസ്റ്റ്. അപകടം മണത്ത പുട്ടിന്‍ യുദ്ധത്തിന് തയ്യാറാകാന്‍ സേനയ്ക്ക് നിര്‍ദ്ദേശം കൊടുത്തു. അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി വ്യോമപാളയത്തില്‍ നിന്ന് പറന്നുയരാന്‍ തയ്യാറായ് എസ്‌യു 57 പോര്‍വിമാനങ്ങള്‍. നാറ്റോ രാജ്യമായ പോളണ്ടിലേക്ക് റഷ്യന്‍ ഡ്രോണുകള്‍ തീ തുപ്പിയത് വെള്ളിടിയായത് ട്രംപിന്. നാറ്റോ രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ അമേരിക്കയും നാറ്റോ സഖ്യവും ഇടപെടണമെന്നാണ്. ആക്രമണം നടന്ന് മണിക്കൂറുകള്‍ ആയിട്ടും യുഎസ് അനങ്ങിയില്ല. ഒടുവില്‍ നാറ്റോ സഖ്യങ്ങള്‍ ശബ്ദം കടുപ്പിച്ചു ട്രംപ് വാ തുറന്നു. ഡ്രോണുകള്‍ ഉപയോഗിച്ച് റഷ്യ പോളണ്ടിന്റെ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ പൊരുള്‍ എന്താണെന്ന് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ അദ്ദേഹം ചോദിച്ചത്.
പോളണ്ടിലെ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് റഷ്യയുടെ നിയമലംഘനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കുറഞ്ഞത് മൂന്ന് ഡ്രോണുകളെങ്കിലും ഒറ്റരാത്രികൊണ്ട് വെടി വെച്ചിട്ടിട്ടുണ്ടെന്നും വ്യക്തമാക്കി. ഈ പ്രകോപനം മുമ്പത്തെ ഏതൊരു പ്രകോപനത്തേക്കാളും അപകടകരമാണെന്നതില്‍ സംശയമില്ലെന്നും ടസ്‌ക്ക് ചൂണ്ടിക്കാട്ടി. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏത് സമയത്തേക്കാളും ഈ സാഹചര്യം എല്ലാവരേയേും സംഘര്‍ഷതിതിലേക്ക് എത്തിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് 9 ഡ്രോണുകള്‍ കടന്നുകയറിയെന്നു പോളണ്ട് പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌ക് പറഞ്ഞു. നാറ്റോ സഖ്യസേന, നെതര്‍ലന്‍ഡ്‌സ് വ്യോമസേന എന്നിവ ആക്രമണത്തില്‍ പോളണ്ടിനൊപ്പം പങ്കെടുത്തു. ഇതാദ്യമായാണ് നാറ്റോസേന റഷ്യന്‍ ഡ്രോണുകളെ ആക്രമിക്കുന്നത്. ഇതോടെ യുദ്ധം വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. റഷ്യയുടെ സഖ്യരാഷ്ട്രമായ ബെലാറൂസില്‍നിന്നാണു പല ഡ്രോണുകളും വന്നതെന്നു പോളണ്ട് പറഞ്ഞു. റഷ്യയുമായി പോളണ്ടിന് നേരിട്ട് അതിര്‍ത്തിയില്ല. എന്നാല്‍, ബെലാറൂസും യുക്രെയ്‌നും പോളണ്ടിന്റെ അയല്‍രാജ്യങ്ങളാണ്. റഷ്യന്‍ നീക്കം യാദൃച്ഛികമല്ലെന്നും മുന്‍കൂട്ടിയുള്ള പദ്ധതിപ്രകാരമാണെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശനയ സെക്രട്ടറി കയ കല്ലാസ് ആരോപിച്ചു. യുക്രെയ്‌നില്‍ റഷ്യ യുദ്ധം തുടങ്ങിയ നാള്‍ മുതല്‍ അതിജാഗ്രതയിലാണു പോളണ്ട്. റഷ്യന്‍ മിസൈലുകള്‍ 2 തവണ പോളണ്ടിന്റെ ആകാശമേഖലയിലൂടെ കടന്നുപോയിരുന്നു. ചരിത്രത്തില്‍ പലകാലങ്ങളില്‍ റഷ്യന്‍ നയങ്ങളോട് പോളണ്ട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പോളണ്ട് നാറ്റോയില്‍ ചേര്‍ന്നതും 1991 ല്‍ യുക്രെയ്‌ന്റെ സ്വാതന്ത്ര്യം ആദ്യം അംഗീകരിച്ചതും 2004 ല്‍ റഷ്യന്‍ പക്ഷത്തുള്ള യുക്രെയ്ന്‍ പ്രസിഡന്റായ വിക്ടര്‍ യാനുകോവിച്ചിനെതിരായ ഓറഞ്ച് വിപ്ലവത്തിനു പിന്തുണ കൊടുത്തതുമെല്ലാം റഷ്യപോളണ്ട് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കി.
ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തിന്റെ ചൂട് അവസാനിക്കും മുമ്പ് പോളണ്ട് അതിര്‍ത്തി കടന്നെത്തിയത് റഷ്യയുടെ ഡ്രോണുകള്‍. ഇതോടെ യൂറോപ്പ് ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്ക ശക്തമായി. ആഴ്ചകള്‍ക്ക് മുമ്പാണ് 2026 ആകുമ്പോഴേക്കും ആശുപത്രികളോട് യുദ്ധത്തിനായി സ!ജ്ജരാകാന്‍ ഫ്രാന്‍സും ജര്‍മ്മനിയും ആവശ്യപ്പെട്ടത്. ഒരു റഷ്യന്‍ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ ഫ്രാന്‍സും ജര്‍മ്മനിയുമാകും യൂറോപ്പിലെ പരിക്കേറ്റ സൈനികരെ ശുശ്രൂഷിക്കേണ്ടി വരിക എന്ന ആശയത്തില്‍ നിന്നാണ് ഇത്തരമൊരു നീക്കമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനിടെ റഷ്യന്‍ ഡ്രോണുകള്‍ നാറ്റോ അതിര്‍ത്തി കടന്നെത്തിയത് യൂറോപ്പിലെമ്പാടും വലിയ ആശങ്കയാണ് ഉയര്‍ത്തിയത്.
2014 ല്‍ ക്രിമിയ പിടിച്ചെടുത്ത ശേഷം 2022 ഫെബ്രുവരി 24 നാണ് റഷ്യ, യുക്രൈന്‍ വീണ്ടും അക്രമിച്ചത്. രണ്ടാമത്തെ ആക്രമണത്തിന് കാരണം യുക്രൈയ്‌ന്റെ നാറ്റോ സഖ്യ ശ്രമമാണ്. എന്നാല്‍, യുക്രൈയ്ന്‍ അക്രമണം ആരംഭിച്ച ശേഷം ആദ്യമായാണ് റഷ്യ ഒരു നാറ്റോ രാജ്യത്തിര്‍ത്തിക്ക് അപ്പുറത്തേക്ക് ആയുധം പ്രയോഗിക്കുന്നത്. തങ്ങളുടെ സഖ്യ രാഷ്ട്രങ്ങളെ അക്രമിച്ചാല്‍ ശക്തമായ തിരിച്ചടിയായിരിക്കും നേരിടേണ്ടിവരിക എന്ന നാറ്റോയുടെ പ്രഖ്യാപിത നയം മറ്റൊരു ലോകമഹായുദ്ധത്തിന് നാന്നികുറിക്കുമോ എന്ന ആശങ്കയിലാണ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ സംജാതമായിരിക്കുന്നത്. റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ആള്‍നാശമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 19 തവണ അതിര്‍ത്തി കടന്ന റഷ്യന്‍ ഡ്രോണുകളെ വെടിവച്ചിട്ടെന്നും പോളണ്ട് അറിയിച്ചു.
തങ്ങളുടെ പ്രദേശത്തേക്ക് പറന്ന ഡ്രോണുകള്‍ ദിശ തെറ്റിവന്നതല്ലെന്നും അതൊരു ബോധപൂര്‍വ്വമായ അക്രമണമാണെന്നതിന് സംശമില്ലെന്നും പോളിഷ് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സിക്കോര്‍സ്‌കി പറഞ്ഞു. 'ഇതൊരു ആകസ്മിക സംഭവമല്ല എന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല. പോളണ്ടിന്റെ പ്രദേശത്ത് മാത്രമല്ല, നാറ്റോയുടെയും യൂറോപ്യന്‍ യൂണിയന്റെയും പ്രദേശത്തും ആക്രമണം നടന്നതിന്റെ കേസ് ഞങ്ങള്‍ കൈകാര്യം ചെയ്യുന്നു.' എന്നായിരുന്നു സിക്കോര്‍സ്‌കി മാധ്യമങ്ങളോട് പറഞ്ഞത്. ഡ്രോണ്‍ ആക്രമണം നാറ്റോയ്ക്ക് നേരെയുള്ള ഭീഷണിയാണെന്നും പോളണ്ടിന് ശക്തമായ വ്യോമ പ്രതിരോധം നല്‍കാന്‍ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് നാറ്റോ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിക്കോര്‍സ്‌കി കൂട്ടിച്ചേര്‍ത്തു. 'യൂറോപ്പിലെ എല്ലാവര്‍ക്കുമുള്ള റഷ്യയുടെ റെഡ് അലേര്‍ട്ടാണിത്' എന്നായിരുന്നു സംഭവത്തെ കുറിച്ച് പോളിഷ് എംഇപി മൈക്കല്‍ കൊബോസ്‌കോ അഭിപ്രായപ്പെട്ടത്.
ഇതിന് മുമ്പും നാറ്റോ അംഗമായ പോളണ്ടിനോടൊപ്പം ലാത്വിയ, ലിത്വാനിയ, റൊമാനിയ എന്നിവയുടെ വ്യോമാതിര്‍ത്തികളും റഷ്യന്‍ ഡ്രോണുകളും മിസൈലുകളും നിരവധി തവണ ലംഘിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. കഴിഞ്ഞ മാസവും റഷ്യയുടെ ഒരു ഡ്രോണ്‍ അതിര്‍ത്തി കടന്നിരുന്നെന്ന് പോളണ്ട് ആരോപിച്ചു. പക്ഷേ ഇത്തവണ അത് 19 തവണ ആവര്‍ത്തിക്കപ്പെട്ടു. കഴിഞ്ഞ ജൂലൈയില്‍ സൈനിക വിമാനങ്ങളായ രണ്ട് ഗെര്‍ബെറ ഡ്രോണുകള്‍ ബെലാറസില്‍ നിന്ന് ലിത്വാനിയയിലേക്ക് പറക്കുകയും പിന്നീട് തകര്‍ന്ന് വീഴുകയുമായിരുന്നു. ഇവയില്‍ സ്‌ഫോടക വസ്തുക്കളുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം പോളണ്ട് തങ്ങളുടെ ആക്രമണ ലക്ഷ്യ സ്ഥാനമല്ലെന്ന് റഷ്യ പ്രതികരിച്ചു. പടിഞ്ഞാറന്‍ യുക്രെയ്‌നിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ പോളണ്ട് ഒരു ലക്ഷ്യ സ്ഥാനമല്ലെന്നും അത്തരമൊരു പദ്ധതിയില്ലെന്നുമായിരുന്നു റഷ്യ പ്രതികരിച്ചത്. ഒപ്പം ഈ വിഷയത്തില്‍ പോളിഷ് പ്രതിരോധ മന്ത്രാലയവുമായി കൂടിയാലോചനകള്‍ നടത്താന്‍ തയ്യാറാണെന്നും റഷ്യന്‍ സൈന്യം പ്രതകരിച്ചു.
വ്യോമാതിര്‍ത്തി ലംഘിച്ചത് യൂറോപ്പിന് അപകടകരായ മാതൃകയാണെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി വിമര്‍ശിച്ചത്. ഇത് യാദൃശ്ചികമായി സംഭവിച്ച ഒരു കാര്യമല്ല എന്നും അദ്ദേഹം തുറന്നടിച്ചു. ഡ്രോണാക്രമണത്തില്‍ ഒരു വീടിനും കാറിനും കേടുപാടുകള്‍ സംഭവിച്ച കാര്യവും സെലന്‍സ്‌കി എടുത്തുകാട്ടി. പോളണ്ടിനെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നും നാറ്റോ ഇക്കാര്യത്തില്‍ ശക്തിയായി പ്രതികരിക്കണം എന്നും യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഡ്രോണുകളുടെ നുഴഞ്ഞുകയറ്റം യാദൃശ്ചിക സംഭവമല്ല എന്ന് പോളണ്ടിന്റെ വിദേശകാര്യ മന്ത്രി റാഡോസ്ലോ സിക്കോര്‍സ്‌കിയും പറഞ്ഞു. റഷ്യന്‍ ഡ്രോണുകള്‍ പോളിഷ് വ്യോമാതിര്‍ത്തിയിലേക്ക് നേരത്തേയും കടന്നുകയറിയിട്ടുണ്ടെന്ന് സിക്കോര്‍സ്‌കി പറഞ്ഞു. എന്നാല്‍ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പോളണ്ടിനെ ലക്ഷ്യം വച്ചുള്ള ആരോപണം റഷ്യയുടെ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. ഉക്രെയ്‌നിലെ യുദ്ധം രൂക്ഷമാക്കാന്‍ പോളണ്ട് കെട്ടുകഥകള്‍ പ്രചരിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. അതേ സമയം ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്. വിവിധ രാജ്യങ്ങള്‍ റഷ്യയുടെ ഡ്രോണാക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും റഷ്യയുടെ ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി.പോളണ്ടിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഏഴ് ഡ്രോണുകളും ഒരു തിരിച്ചറിയാത്ത വസ്തുവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയതായി പോളണ്ട് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റഷ്യ യുക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ വ്യോമാക്രമണം നടത്തിയതിനെ തുടര്‍ന്ന് വ്യോമാതിര്‍ത്തി സംരക്ഷിക്കാന്‍ പോളീഷ് സൈന്യത്തെയും സഖ്യകക്ഷികളുടെ വിമാനങ്ങളെയും വിന്യസിച്ച് പോളണ്ട്. ഇതിന്റെ ഭാഗമായി വാര്‍സോ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ നാല് വിമാനത്താവളങ്ങള്‍ പോളണ്ട് അടച്ചു. റഷ്യയുടെ ആക്രമണം ഭീഷണിയായേക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്.
വ്യോമാതിര്‍ത്തിയില്‍ പോളിഷ്, സഖ്യകക്ഷി വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. കരയിലെ വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാര്‍ നിരീക്ഷണ സംവിധാനങ്ങളും ഉയര്‍ന്ന ജാഗ്രതാ പാലിക്കുന്നുണ്ട്. യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലെ അറിയിപ്പ് പ്രകാരം വാര്‍സോ വിമാനത്താവളം സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട സൈനിക നടപടികള്‍ കാരണം അടച്ചിട്ടിരിക്കുകയാണ്.
വാര്‍സോയ്ക്ക് പുറമെ മറ്റ് മൂന്ന് വിമാനത്താവളങ്ങള്‍ കൂടി അടച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha