ലൈബീരിയയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യസംഘടന

ലൈബീരിയയില്‍ വീണ്ടും എബോള വൈറസ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ന്യൂ ക്രൂ നഗരത്തിലെ ആശുപത്രിയില്‍ 30 കാരിയായ യുവതി മരിച്ചത് എബോള ബാധിച്ചാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇവര്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്. പരിശോധനയില്‍ വൈറസ് ബാധയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള നിര്‍മാര്‍ജനം ചെയ്തതായി കഴിഞ്ഞ ജനുവരി 14ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എബോള നിര്‍മാര്‍ജനം പ്രഖ്യാപിച്ച ശേഷം രണ്ടു തവണ വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha