മെഹബൂബ മുഫ്തി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ജമ്മു കാഷ്മീരിന്റെ പ്രഥമ വനിതാ മുഖ്യമന്ത്രിയായി പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.രാജ്യത്തെ പ്രഥമ മുസ്‌ലിം മുഖ്യമന്ത്രി എന്ന ഖ്യാതിയും ഇതോടെ മെഹബൂബ സ്വന്തമാക്കും. അമ്പത്തിയാറുകാരിയായ മെഹബൂബ ഇന്നു രാവിലെ 11നു ജമ്മുവിലെ രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും.മന്ത്രിസഭ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറ കഴിഞ്ഞദിവസം മെഹബൂബയെ ക്ഷണിച്ചിരുന്നു. ജനുവരി ഏഴിന് മുഫ്തി മുഹമ്മദ് സയീദ് മരിച്ചതോടെ പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍നിന്ന് ഇറങ്ങിയിരുന്നു. മുഫ്തിയുടെ മകളായ മെഹബൂബയും ബിജെപിയും സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയില്‍ എത്താതിരുന്നതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായിരുന്നു. നിയമസഭയില്‍ പിഡിപിക്ക് 27 ബിജെപിക്ക് 25 എന്നിങ്ങനെയാണ് അംഗസംഖ്യ.മന്ത്രിസഭയില്‍ പിഡിപിയില്‍നിന്ന് ആരൊക്കെ ഉണ്ടാകും എന്നതിനെക്കുറിച്ച് ഇതുവരെ സൂചനകള്‍ ലഭ്യമല്ല. അതേസമയം, നേരത്തേയുണ്ടായിരുന്ന മന്ത്രിമാരെ നിലനിര്‍ത്തുമെന്നു ബിജെപി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍, വകുപ്പുകളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























