നിയന്ത്രണം നഷ്ടമായ വിമാനം കടലില്‍ ഇടിച്ചിറക്കി

ഇസ്രായേലിലാണ് സംഭവം. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെറു വിമാനം കടലില്‍ ഇടിച്ചിറക്കി. സ്‌ദെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടനെ എന്‍ജിനുകളില്‍ ഒന്ന് കേടാവുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്താവളത്തിലേക്ക് സന്ദേശമയച്ചു.
എമര്‍ജന്‍സി ലാന്റിംഗിന് അനുമതി ലഭിച്ചുവെങ്കിലും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് പൈലറ്റുമാര്‍ മിസിസിമി തീരത്തിനടുത്തുള്ള കടലില്‍ വിമാനം ഇറക്കുകയായിരുന്നു. വിമാനത്തില്‍ രണ്ട് പൈലറ്റുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. വിമാനത്തില്‍ നിന്ന് പൈലറ്റുമാരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha