ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല

ശ്രീപത്മനാഭ സ്വാമിക്ഷേത്ര പരിസരത്ത് ആറ്റുകാല്‍ പൊങ്കാല ഇടാന്‍ അനുവദിക്കില്ല. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ക്ഷേത്രത്തിന്റെ എല്ലാ നടകളിലേയും റോഡ് ഗ്രൈനൈറ്റ് പതിച്ച് മോടിപിടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലിയില്‍ പതിച്ചിട്ടുള്ള മേന്മയുള്ള ഗ്രാനൈറ്റുകള്‍ വളരെ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
പുതുതായി പതിപ്പിച്ചിട്ടുള്ള കല്ലുകള്‍ക്ക് മുകളില്‍ അടുപ്പ് കൂട്ടി പൊങ്കാലയിടുമ്പോള്‍ കല്ലുകളില്‍ കരിപിടിച്ച് ശോഭ നഷ്ടപ്പെടുന്നതിനും തീ ചൂടേറ്റ് പൊട്ടി നാശം സംഭവിക്കുന്നതിനും പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഭൂഗര്‍ഭകേബിളുകള്‍ക്ക് ചൂടേറ്റ് നാശം സംഭവിക്കുന്നതിനും സുരക്ഷ ഉപകരണങ്ങള്‍ ഉള്‍പെടെ പ്രവര്‍ത്തനരഹിതമാകുന്നിതും തീപിടുത്തത്തിനും കാരണമായേക്കും ആയത് കണക്കിലെടുത്ത് സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി ക്ഷേത്രപരിസരത്ത് കല്ല് പതിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുകളില്‍ പൊങ്കാലയിടാന്‍ പാടുള്ളതല്ല എന്ന് എക്‌സീക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























