പനാമ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പുറത്തുവിട്ടത് ഇവര്‍

അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് പനാമയിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍. ഇന്ത്യയിലേതെന്നതല്ല ലോകരാഷ്ട്രങ്ങളിലെ വലിയ നേതാക്കന്‍മാരേയും സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖരെയും വരെ പ്രതിക്കൂട്ടിലാക്കിയ വെളിപ്പെടുത്തലായിരായിരുന്നു പനാമ പുറത്തുവിട്ടത്. നിരവധി ലോക നേതാക്കന്മാരും രാഷ്ട്രീയക്കാരും പബ്ലിക് ഒഫീഷ്യലുകളും ബില്യണയര്‍മാരും സെലിബ്രിറ്റികളും കായികതാരങ്ങളും വിദേശങ്ങളിലെ അക്കൗണ്ടുകളില്‍ നികുതി വെട്ടിച്ച് നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചായിരുന്നു ഈ രേഖകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജര്‍മന്‍ പത്രമായ സിഡോയിച് സെയ്തൂങ് പുറത്തുവിട്ട രേഖകള്‍ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസ്റ്റ്‌സ് ആണ് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് നല്‍കിയത്. യു.എസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ്(ഐസിഐജെ) ല്‍ 65ാഓളം രാജ്യങ്ങളിലെ 190 ഓളം വരുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളാണ് ജോലി ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ ആണ് ഈ രേഖകളെ പനാമ പേപ്പേര്‍സ് എന്ന് വിളിച്ചിരിക്കുന്നത്.
യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍പ്രോഫിറ്റ് ഗ്രൂപ്പാണ് ഐ.സി.ഐ.ജെ. മോസാക്ക് ഫോന്‍സെകയില്‍ നിന്നും ചോര്‍ന്ന ഈ രേഖകള്‍ ലോകത്തെമ്പാടുമുള്ള മാധ്യമങ്ങള്‍ക്ക് കൈമാറുകയായിരുന്നു ഐ.സി.ഐ.ജെ. ഇന്ത്യയില്‍ ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിനാണ് ഇത് ലഭിച്ചത്. ഇനി എന്താണ് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്‌സ് എന്താണെന്നും അവരുടെ പ്രവര്‍ത്തങ്ങള്‍ എങ്ങനെയാണെന്നുമാണ് പറയാന്‍ പോകുന്നത്. അമേരിക്കന്‍ ജേണലിസ്റ്റായ ഷക് ലെവിസ് ആണ് ഐ.സി.ഐ.ജെയുടെ സ്ഥാപകന്‍. ഒരു അതിര്‍ത്തി നിര്‍ണയിച്ചുകൊണ്ടല്ലാതെ ജനതാത്പര്യം മുന്‍നിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനത്തെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇവര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha