ട്രംപിന്റെ പ്രചരണത്തില്‍ ഗഌമര്‍ വാരി വിതറി മെലാനിയ: ജയിച്ചാല്‍ നഗ്‌നഫോട്ടോയ്ക്ക് പോസ് ചെയ്ത ആദ്യ പ്രഥമവനിതയാകും

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിലേക്കുള്ള മത്സരത്തില്‍ റിപ്പ്ബ്‌ളിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രചരണത്തില്‍ ഗഌമര്‍ വാരി വിതറി ഒടുവില്‍ മെലാനിയയും. വിവാദ പ്രസ്താവനകള്‍ നടത്തി ട്രംപ് വാര്‍ത്തയില്‍ ഇടം പിടിക്കുമ്പോഴും മാധ്യമങ്ങള്‍ക്ക് പ്രിയം മെലാനിയ തന്നെ. പ്രമുഖ ഡിസൈനറും മുന്‍ മോഡലുമൊക്കെയായ മെലാനിയ കഴിഞ്ഞ ദിവസം ട്രംപിന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ക്യാമറകള്‍ ഒരു നിമിഷം പോലും പാഴാക്കുന്നുണ്ടായിരുന്നില്ല.
കാമുകന്‍ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്‌ഹൈസില്‍ എത്തിയാല്‍ ഏത് തരത്തിലുള്ള പ്രഥമ വനിത ആയിരിക്കും നിങ്ങളെന്ന 1999 ഡിസംബറില്‍ ഉയര്‍ന്ന ചോദ്യം മെലാനിയെന്ന സംബന്ധിച്ച് സുപ്രധാനമായിരുന്നു. താന്‍ ബെറ്റി ഫോര്‍ഡിനെയോ ജാക്കി കെന്നഡിയെ പോലെയോ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന ഒരു പരമ്പരാഗത വനിത ആയിരിക്കുമെന്നായിരുന്നു മറുപടി. 2005 ലായിരുന്നു മെലാനി ട്രംപിനെ വിവാഹം കഴിച്ചത്. തുടക്കത്തില്‍ ട്രംപ് മത്സരിക്കുന്നതിനെ എതിര്‍ത്തിരുന്നെങ്കിലും ഇപ്പോള്‍ ട്രംപിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത് മെലാനിയാണ്.
അദ്ദേഹം കഠിനാദ്ധ്വാനിയാണ്, വലിയ മനസ്സിനുടമയും, കടുപ്പക്കാരനെങ്കിലും മിടുക്കനാണ്. നന്നായി ആശയവിനിമയം ചെയ്യുന്ന ഒരു മികച്ച നയതന്ത്രജ്ഞന്‍, സുന്ദരന്‍ . ഒരു മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ കേവലം ഒരു മിനിറ്റ് മാത്രമായിരുന്നു മെലാനിയ സംസാരിച്ചതെങ്കിലും ട്രംപിന്റെ ആക്രമണോത്സുകതയെ കൃത്യമായി വെളിപ്പെടുത്തി. നിങ്ങള്‍ അദ്ദേഹത്തെ ആക്രമിച്ചാല്‍ പത്തുമടങ്ങ് കരുത്തില്‍ തിരിച്ചടിക്കുമെന്നും പറഞ്ഞു.
ട്രംപിന്റെ കാമുകി എന്നതിനേക്കാള്‍ മോഡല്‍ ഡിസൈനര്‍ എന്ന നിലയില്‍ ആഗോളമായി ഏറെ പ്രശസ്തയാണ് മെലാനിയ. അമേരിക്ക ഏറെ വെറുക്കുന്ന കമ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ജനിച്ച് വളര്‍ന്ന് അമേരിക്കയിലെയും യൂഗോസഌ്യയിലും ഒരിക്കല്‍ അവര്‍ തരംഗമായിരുന്നു. ട്രംപ് പ്രസിഡന്റായാല്‍ മെലാനിയയെക്കുറിച്ച് കഥകള്‍ തയ്യാറാക്കാന്‍ ഇപ്പോഴേ മാധ്യമങ്ങള്‍ തയ്യാറെടുപ്പിലാണ്. കമ്യൂണിസ്റ്റ് ഭരണാധികാരി ടിറ്റോയുടെ യൂഗോസഌവ്യയിലാണ് മെലാനിയ ജനിച്ച് വളര്‍ന്നത്. അമേരിക്കയുടെ പ്രഥമവനിതാ പദവിയില്‍ കമ്യൂണിസ്റ്റ് രാജ്യത്ത് നിന്നും എത്തിയ ആദ്യയാള്‍ എന്നതാണ് ഏറെ പ്രധാനം. ആറാമത്തെ പ്രസിഡന്റ് ജോണ്‍ ക്വിന്‍സിയുടെ ഇംഗഌഷ് ഭാര്യ ലൂയിസ ആദംസിന് ശേഷം ഈ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ വിദേശ വനിതയായും അവര്‍ മാറും.
പൂര്‍ണ്ണ നഗ്‌നയായി ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത പ്രഥമ വനിത എന്ന കുപ്രസിദ്ധിയും മെലാനിയയ്ക്കായിരിക്കും. സ്‌ളോവേനിയഅമേരിക്ക ജ്വല്ലറി, വാച്ച് ഡിസൈനറും മുന്‍ മോഡലുമായിരുന്ന ഇവര്‍ മുമ്പ് ഒരു മാഗസിന്‍ കവര്‍ മോഡലാകാനായിരുന്നു ഈ സാഹസം കാട്ടിയത്. വോഗ്, ജിക്യൂ, എല്ലെ, വാനിറ്റി ഫെയര്‍, ന്യൂയോര്‍ക്ക് മാഗസിന്‍, ഗഌമര്‍, അല്യൂര്‍ തുടങ്ങിയ അനേകം മാസികകള്‍ക്കാണ് കവര്‍ മോഡലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha