ഒറ്റ പ്രസവത്തില്‍ 55കാരി മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി

ബ്രിട്ടനില്‍ നാലു കുട്ടികളുടെ മുത്തശ്ശിയായ 55കാരി ഗ്‌ളാം ഷാരോണ്‍ കട്ട്‌സ് ഒറ്റ പ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കി. ബ്രിട്ടനിലെ ഏറ്റവും പ്രായം ചെന്ന അമ്മകൂടിയാണിവര്‍. പ്രസവ ശേഷം ചര്‍മത്തിലെ ചുളിവ് മാറ്റുന്നതിനും മുടി വര്‍ധിപ്പിക്കുന്നതിനും വേണ്ടി അവര്‍ പ്രത്യേക കുത്തിവെയ്‌പ്പെടുത്തു.
ഷാരോണിനെക്കാള്‍ 15 വയസ്സ് കുറവുള്ള സുഹൃത്തായ സ്റ്റുവര്‍ട്ട് റെയ്‌നോള്‍ഡ്‌സാണ് കുട്ടികളുടെ പിതാവ്. കുട്ടികളില്‍ പെണ്‍കുഞ്ഞിനു ലിലി എന്നും ആണ്‍കുട്ടികള്‍ക്ക് മാസണ്‍, റ്യാന്‍ എന്നും പേരുകളുമിട്ടു.
പ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ക്ക് സാധ്യതയുണ്ടെന്ന് അറിയാമായിരുന്നുവെന്ന് ഷാരോണ്‍ പറഞ്ഞു. ബ്രിട്ടനില്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് (എന്‍.എച്ച്.എസ്) 42 വയസ്സ് വരെയുള്ളവര്‍ക്ക് മാത്രമേ ഐ.വി.എഫ് ചികിത്സ ലഭ്യമാക്കാറുള്ളൂ. അതിനാല്‍, ഇവര്‍ ലണ്ടനിലെ ഒരു സ്വകാര്യ ക്‌ളിനിക്കിനെ സമീപിക്കുകയായിരുന്നു.
15,000 പൗണ്ട് വായ്പ എടുത്താണ് ഷാരോണ്‍ ഐ.വി.എഫ് ചികിത്സ നടത്തിയത്്. 11 ആഴ്ച അവര്‍ സുഖപ്രസവത്തിനുവേണ്ടി ആശുപത്രിയില്‍ കിടക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha