ഐസ്ലന്‍ഡില്‍ പുതിയ പ്രധാനമന്ത്രി സിഗുര്‍ദുര്‍ ഇങി ജോഹാന്‍സണ്‍

വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയില്‍ പേരുള്ളതായി പനാമ രേഖ പുറത്തുവന്നതോടെ പ്രധാനമന്ത്രി രാജിവച്ച ഐസ്ലന്‍ഡില്‍ പുതിയ പ്രധാനമന്ത്രിയെ പാര്‍ട്ടി നിര്‍ദേശിച്ചു. കാര്‍ഷിക ഫിഷറീസ് മന്ത്രിയും പ്രൊഗ്രസീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി നേതാവുമായ സിഗുര്‍ദുര്‍ ഇങി ജോഹാന്‍സണ്‍ (55)നെയാണ് രാജിവച്ച സിഗ്മുന്ദൂര്‍ ഗുണ്‍ലൗഗ്‌സണിനു പകരം നിയോഗിച്ചത്.
പനാമയിലെ നിയമസ്ഥാപനമായ മൊസാക് ഫൊന്‍സെക വഴി നികുതിയിളവുള്ള വിദേശരാജ്യങ്ങളിലെ കമ്പനികളില്‍ കള്ളപ്പണം നിക്ഷേപിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രൊഗ്രസിവ് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ സിഗ്മുന്ദൂര്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്. സിഗ്മുന്ദൂരിനും ഭാര്യയ്ക്കും നിക്ഷേപമുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പനാമ രേഖകളില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























