ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ തന്നെ അപമാനിച്ചതായി യുവതി

ലണ്ടനില്‍ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ തന്നെ അപമാനിച്ചതായി യുവതി. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടര്‍മാര്‍ നടത്തിയ സംഭാഷണം യുവതി റെക്കോര്‍ഡ് ചെയ്തു. ശസ്ത്രക്രിയയുടെ മയക്കത്തിലായിരിക്കെ യുവതിയെ പരിഹസിക്കുകയും അവരുടെ അമിതവണ്ണത്തെക്കുറിച്ച് മോശമായി സംസാരിക്കുകയും ചെയ്യുന്നതാണ് റെക്കോര്‍ഡ് ചെയ്തത്.
എതല്‍ എസ്തര്‍ എന്ന യുവതിയാണ് ഡോക്ടര്‍മാരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി ഡോക്ടര്‍മാരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തത്. യുവതിയുടെ ശരീരത്തെ പരിഹസിച്ച ഡോക്ടര്‍മാര്‍ അവരുടെ ഭര്‍ത്താവിനോട് സഹതാപം രേഖപ്പെടുത്തുകയും ചെയ്തു. ശസ്ത്രക്രിയയുടെ ഭാഗമായി മയക്കുന്നതിന് മുമ്പ് എസ്തര്‍ മുടിയ്ക്കുള്ളില്‍ റെക്കോര്‍ഡര്‍ സ്ഥാപിച്ചിരുന്നു. യു.എസിലെ ഒരു ആശുപത്രിയിലാണ് സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha