വിക്ഷേപണത്തിന് ഉപയോഗിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് സുരക്ഷിതമായി കപ്പലില്‍ തിരിച്ചിറങ്ങി

വിക്ഷേപണത്തിന് ഉപയോഗിച്ച ഫാല്‍ക്കണ്‍ 9 റോക്കറ്റ് തിരിച്ചിറക്കി ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രമെഴുതിയ സ്‌പേസ് എക്‌സ് കമ്പനിയുടെ പുതുദൗത്യം വിജയകരം. ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കടലില്‍ സജ്ജമാക്കിയ ഡ്രോണ്‍ കപ്പലില്‍ സുരക്ഷിതമായി തിരിച്ചിറങ്ങി. ഇക്കാര്യം സ്‌പേസ് എക്‌സ് ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.
ഇതാദ്യമായാണ് റോക്കറ്റ് കടലില്‍ തയ്യാറാക്കി നിര്‍ത്തിയ കപ്പലില്‍ തിരിച്ചിറക്കാനുള്ള ദൗത്യം വിജയിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ലാന്‍ഡിംഗിനിടെ റോക്കറ്റ് ഒരുവശത്തേക്ക് ചരിഞ്ഞുവീഴുകയും കത്തിയമരുകയും ചെയ്തിരുന്നു. തിരിച്ചിറങ്ങിയ റോക്കറ്റിന്റെ നാലു കാലുകളിലൊന്ന് തകര്‍ന്നതായിരുന്നു അപകട കാരണം.
കഴിഞ്ഞവര്‍ഷം ഉപഗ്രഹങ്ങളുമായി പോയ റോക്കറ്റ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ആദ്യഘട്ടം സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചിറക്കി സ്‌പേസ് എക്‌സ് ചരിത്രം സൃഷ്ടിച്ചിരുന്നു. ഫാല്‍ക്കണ്‍ 9 റോക്കറ്റിലൂടെ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് എന്ന ശാസ്ത്ര ലോകത്തിന്റെ ചിരകാലസ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. പുനരുപയോഗം എന്ന ആശയം യാഥാര്‍ഥ്യമാകുന്നതോടെ ബഹിരാകാശ വിക്ഷേപണത്തിനുള്ള ചെലവില്‍ വന്‍തുക ലാഭിക്കാന്‍ സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha