ദിവസത്തില്‍ പലതവണ വസ്ത്രം മാറി കേയ്റ്റ് വാര്‍ത്തകളില്‍ നിറഞ്ഞു..തെരുവ് കുട്ടികളെ കാണാന്‍ പോയപ്പോള്‍ ധരിച്ചത് വില കുറഞ്ഞ ഉടുപ്പ്

ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് രാജകുമാരന്റെയും രാജകുമാരിയുടെയും ഓരോ ദിനങ്ങളും അവിസ്മരണീയമായിരുന്നു. അവര്‍ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്ത വ്യ്കതികളും സ്ഥലങ്ങളുമാണ് അതില്‍ പ്രധാനം. അവര്‍ വന്നിറങ്ങിയതുതന്നെ മുബൈയിലാണ്. അവിടെ തിരക്കേറിയ പരിപാടികളായിരുന്നു ഇരുവര്‍ക്കും. എന്നാല്‍ ഈ സന്ദര്‍ശനത്തില്‍ മാധ്യമക്കണ്ണുകള്‍ കൂടുതല്‍ പിന്തുടര്‍ന്നത് കേറ്റ്മിഡില്‍ടണ്ണിന്റെ വേഷവിധാനത്തെയായിരുന്നു. ഓരോ ചടങ്ങിനും അവര്‍ ധരിച്ച വസ്ത്രങ്ങള്‍ രാജകീയപ്രൗഡി വിളിച്ചോതുന്നതായിരുന്നു.
തെരുവ് കുട്ടികളെ കാണാന്‍ പോയപ്പോള്‍ വില കുറഞ്ഞ ഉടുപ്പാണ് കേയ്റ്റ് ധരിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ വിരുന്നിന് പോയപ്പോള്‍ ആഡംബരം വിളിച്ചോതുന്ന വസ്ത്രത്തിലാണ് രാജകുമാരി തിളങ്ങിയത്.
ന്യൂഡല്‍ഹിയിലെ തെരുവ് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് ഇന്നലെ വില്യമും കേയ്റ്റും തങ്ങളുടെ തിരക്കു പിടിച്ച ദിവസം ആരംഭിച്ചിരുന്നത്. തെരുവ് കുട്ടികള്‍ക്കൊപ്പം കളിക്കാനും കേയ്റ്റ് ഇതിനിടെ സമയം കണ്ടെത്തിയിരുന്നു. അപ്പോള്‍ വെറും 50 പൗണ്ട് വില വരുന്ന കാഷ്വല്‍ പ്രിന്റഡ് മാക്‌സി ഡ്രസായിരുന്നു രാജകുമാരി ധരിച്ചത്. മികച്ച ജീവിതം തേടി ഡല്‍ഹിയില്‍ ദിവസം തോറുമെത്തുന്ന കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്ന സലാം ബാലക് ട്രസ്റ്റും ഇതിന്റെ ഭാഗമായി രാജകീയ ദമ്പതികള്‍ സന്ദര്‍ശിച്ചിരുന്നു. കുടുംബത്തെയും നാടിനെയും വിട്ട് ഡല്‍ഹിയിലെത്തുന്ന കുട്ടികളില്‍ പലരും ഇതിന് മുമ്പ് പലവിധ ചൂഷണങ്ങള്‍ക്ക് ഇരകളായിരുന്നുവെന്നും അവരെ തങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കാന്‍ തുടങ്ങിയതെന്നും ട്രസ്റ്റ് അധികാരികള്‍ രാജകീയ ദമ്പതികള്‍ക്ക് വിശദീകരിച്ച് കൊടുത്തിരുന്നു.
ഭിക്ഷാടന മാഫിയകളുടെ കൈകളില്‍ ചെന്ന് പെടുന്ന ഇത്തരം ചില കുട്ടികളുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും കൈകാലുകള്‍ വെട്ടിമാറ്റുകയും ചെയ്യാറുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടലോടെയാണ് വില്യമും കേയ്റ്റും ട്രസ്റ്റ് അധികാരികളില്‍ നിന്ന് കേട്ട് നിന്നത്. തെരുവ് കുട്ടികള്‍ക്കൊപ്പം കാരംസ് കളിക്കാനാണ് വില്യമും കേയ്റ്റും സമയം കണ്ടെത്തിയിരുന്നത്. കുട്ടികള്‍ക്കൊപ്പം വിനോദ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിലത്തിരുന്ന വില്യമും കേയ്റ്റും കടുത്ത ഉത്സാഹമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. റെയില്‍വേ സ്‌റ്റേഷനടുത്ത് കഴിഞ്ഞ് കൂടുന്ന കുട്ടികളായിരുന്നു അവര്‍. തങ്ങളെയും കാരംസ് കളിക്കാന്‍ പഠിപ്പിക്കാമോ എന്ന് ചോദിച്ച് കൊണ്ടാണ് വില്യം അവര്‍ക്കടുത്തിരുന്നത്. സലാം ബാലക് ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ പറ്റി ചാരിറ്റി ഡയറക്ടറായ സഞ്ജയ് റോയ് രാജകീയ ദമ്പതികള്‍ക്ക് വിശദീകരിച്ച് കൊടുത്തു. പ്രതിവര്‍ഷം തങ്ങള്‍ 7000 കുട്ടികളെ പരിപാലിക്കുന്നുണ്ടെന്നും എന്നാല്‍ ദിവസം തോറും 40 മുതല്‍ 50 വരെ കുട്ടികള്‍ പുതിയതായി റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുന്നുണ്ടെന്നും റോയ് പറയുന്നു. ഡല്‍ഹിയിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും ബസ് സ്‌റ്റേഷനുകള്‍ക്കുമടുത്തായി ചാരിറ്റിക്ക് ആറ് ഹോമുകളും 21 കോണ്‍ടാക്ട് സെന്ററുകളും മൂന്ന് ചൈല്‍ഡ് ലൈന്‍ സെന്ററുകളുമാണുള്ളത്.
തുടര്‍ന്ന് മറ്റ് രണ്ട് എന്‍ജിഒകളുമായി കൂടിക്കാഴ്ച നടത്താനായി കേയ്റ്റും വില്യമും ഹൈകമ്മീഷണറുടെ ഓഫീസിലെത്തിയിരുന്നു. തുടര്‍ന്ന് അവര്‍ എംബസി സ്റ്റാഫുകളെ കാണുകയും കോമ്പൗണ്ടില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നീട് പ്രധാനമന്ത്രി മോദിക്കൊപ്പമായിരുന്നു ഇരുവരുടെയു ലഞ്ച്. അതിന് 795 പൗണ്ട് വില വരുന്ന ചിക് മിന്റ് ലേയ്‌സ് വസ്ത്രം ധരിച്ചായിരുന്നു കേയ്റ്റ് എത്തിയിരുന്നത്. യുകെയിലെയും ഇന്ത്യയിലെയും സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് മോദിയുമായി ചര്‍ച്ച ചെയ്യാന്‍ വില്യം ഈ അവസരം ഉപയോഗിച്ചിരുന്നു. ടാറ്റ യുകെയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നതിനെ പറ്റിയും 40,000 തൊഴിലുകള്‍ നഷ്ടപ്പെടുന്നതിനെ പറ്റിയും വില്യം മോദിയോട് ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha