നെന്മാറ ഇരട്ടക്കൊലക്കേസ്... ഇന്ന് വിധി പറയാൻ സാധ്യത... പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

നെന്മാറ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധി ഇന്നുണ്ടാകും എന്നതിലും ആശങ്ക. ഇന്നലെ വിധി പറയും എന്നായിരുന്നു റിപ്പോർട്ട്. പ്രതിയെ ഇന്ന് കോടതിയിൽ എത്തിക്കേണ്ടതില്ലെന്നും വീഡയോ കോൺഫറൻസിലൂടെ ഹാജരാക്കിയാൽ മതിയെന്നുമാണ് കോടതി നിർദ്ദേശം.
പാലക്കാട് അഡിഷണൽ സെഷൻസ് കോടതി നാലാണ് വിധി പറയുന്നത്. ചെന്താമരയെക്കുറിച്ചുള്ള മെറ്റിഗേഷൻ റിപ്പോർട്ട് ഹാജരാക്കാൻ ഇന്നലെ കോടതി ആവശ്യപ്പെട്ടു. ഇതുകൂടി പരിഗണിച്ചാവും വിധി പറയേണ്ടിവരിക. കുറ്റവാളികൾക്ക് വധശിക്ഷയോ ജീവപര്യന്തമോ പോലുള്ള കഠിനമായ ശിക്ഷകൾ നൽകുന്നതിനു മുൻപ് അവരുടെ മാനസികാവസ്ഥയും പശ്ചാത്തലവും മാറ്റങ്ങൾക്കുള്ള സാദ്ധ്യതയും വിലയിരുത്തി കോടതിയിൽ സമർപ്പിക്കുന്ന രേഖയാണ് മിറ്റിഗേഷൻ റിപ്പോർട്ട്.
അതേസമയം കേസിൽ അന്തിമവാദം ഇന്നലെ പൂർത്തിയായി, പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ചെന്താമര സ്ഥിരം കുറ്റവാളിയാണ്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്ന് പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടിൽ വ്യക്തമാണ്. ഇനിയൊരു മാനസാന്തരത്തിന് സാദ്ധ്യതയില്ല. ഗാന്ധിജിയല്ല താൻ എന്ന പ്രതിയുടെ മനോഭാവം ഇതിന് ഉദാഹരണമാണ്.
"
https://www.facebook.com/Malayalivartha






















