Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

17 JULY 2026 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

ലോക രാഷ്ട്രങ്ങൾക്ക് ഭീഷണിയായി ഇറാനിലെ യുദ്ധം. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു. ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി തുടർച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.

ഹോർമുസ്ഗാനിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. തന്ത്രപ്രധാന ദ്വീപായ ക്യൂഷിം, ബന്ദർ അബ്ബാസ് എന്നിവയ്ക്ക് പുറമെ ഇറാന്റെ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും യുഎസ് മിസൈലുകൾ പതിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ്ഗാൻ പ്രവിശ്യയിലെ രണ്ട് പ്രധാന പാലങ്ങളും യുഎസ് ആക്രമണത്തിൽ തകർന്നു. ഇതിൽ ബന്ദർ അബ്ബാസിനു പടിഞ്ഞാറുള്ള ഒരു പാലം തകർന്നതായി ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്. ചർച്ചകൾക്ക് തയാറായില്ലെങ്കിൽ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന ട്രംപിന്റെ മുൻ പ്രസ്താവനയ്ക്കെതിരെ ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ വിഭാഗം മേധാവി വോൾക്കർ ടൂർക്ക് രംഗത്തുവന്നു. ജനങ്ങളുടെ അത്യാവശ്യ സൗകര്യങ്ങൾക്കു നേരെ ബോധപൂർവം നടത്തുന്ന ആക്രമണങ്ങൾ 1949 ലെ ജനീവ കൺവെൻഷൻ കരാറുകളുടെ ലംഘനവും യുദ്ധക്കുറ്റവുമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഇറാന്റെ തുറമുഖങ്ങൾക്ക് നേരെ അമേരിക്ക പ്രഖ്യാപിച്ച പുതിയ ഉപരോധത്തിന്റെ ഭാഗമായി ഒമാൻ ഉൾക്കടലിൽ വച്ച് യുഎസ് നാവികസേന ഇറാനിയൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു. ഉപരോധം മറികടക്കാൻ ശ്രമിച്ച മൂന്ന് വാണിജ്യ കപ്പലുകളെ യുഎസ് സൈന്യം തിരിച്ചുവിട്ടു. നേരത്തെ ഏപ്രിൽ 13 മുതൽ ജൂൺ 18 വരെ നീണ്ടുനിന്ന ആദ്യഘട്ട ഉപരോധത്തിൽ ഒൻപത് കപ്പലുകൾ യുഎസ് നിർവീര്യമാക്കുകയും 140 ലധികം കപ്പലുകൾ തടയുകയും ചെയ്തിരുന്നു.

തെക്കുപടിഞ്ഞാറൻ ഇറാനിലെ ഒരു ആശുപത്രിയിൽ നിന്ന് ഇരുന്നൂറോളം കാൻസർ രോഗികളെ ഒഴിപ്പിക്കാൻ യുഎസിന്റെ ക്രൂരമായ ആക്രമണം കാരണമായതായി ഇറാൻ ആരോപിച്ചു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള അമേരിക്കയുടെ സമാധാന ചർച്ചകളെ തകർക്കാൻ ഇസ്രയേൽ ഫണ്ട് നൽകി പ്രചാരണം നടത്തുന്നതായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പറഞ്ഞു.

40 ദിവസം നീണ്ടുനിന്ന യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും തിരിച്ചുവരില്ലെന്ന് ഇറാൻ സൈനിക വക്താവ് വ്യക്തമാക്കി.

ഇറാനിലെ രണ്ട് പാലങ്ങൾ, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്ക് നേരെ യുഎസ് സേന വ്യോമാക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം ഹോർമുസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കുന്നതിനായി തുടർച്ചയായ ആറാം രാത്രിയും ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ സൈനിക ശേഷി പൂർണമായും തകർക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക വ്യക്തമാക്കുമ്പോൾ, യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാാൻ പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ, തലസ്ഥാനമായ ടെഹ്‌റാനിലെ എംഗലാബ് സ്‌ക്വയറിൽ ട്രംപിന്റെ മൃതദേഹം ശവപ്പെട്ടിയിൽ കിടത്തിയിരിക്കുന്ന രീതിയിലുള്ള ഭീമൻ ബോർഡ് പ്രത്യക്ഷപ്പെട്ടു. യുഎസ് ഇസ്രയേൽ യുദ്ധത്തിന്റെ തുടക്കത്തിൽ വധിക്കപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ മുഷ്ടി ചുരുട്ടിയ രൂപത്തിലുള്ള പ്രതിമയ്ക്ക് സമീപമാണ് രാഷ്ട്രീയ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

തുറന്നിട്ട കറുത്ത ശവപ്പെട്ടിയിൽ ട്രംപിന്റെ മൃതദേഹം കിടത്തിയിരിക്കുന്ന ചിത്രമാണ് പുതിയ ഹോർഡിങ്ങിലുള്ളത്. ചിതറിക്കിടക്കുന്ന മുടിയും അടഞ്ഞ കണ്ണുകളും വായുമുള്ള രൂപത്തിൽ, വയറിനു മുകളിൽ ചുവന്ന ടൈയിൽ കൈകൾ വച്ചിരിക്കുന്ന രീതിയിലാണ് ചിത്രം. ശവപ്പെട്ടിക്ക് മുകളിലായി ‘ഞങ്ങൾ ട്രംപിനെ കൊല്ലും’ എന്ന് പേർഷ്യനിലും ഇംഗ്ലീഷിലും വലിയ അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്.

അതേസമയം ലൈംഗിക അതിക്രമക്കേസിലും അപകീർത്തിക്കേസിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഴുത്തുകാരിയായ ഇ. ജീൻ കരോളിനു 5.63 മില്യൻ ഡോളർ (ഏകദേശം 47 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകി. കോടതി മേൽനോട്ടത്തിലുള്ള അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന തുക കരോളിന്റെ നിയമ സ്ഥാപനത്തിനു കൈമാറാൻ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലൂയിസ് കപ്ലാൻ ഉത്തരവിട്ടതിനെ തുടർന്നാണ് പണം കൈമാറിയത്. ട്രംപിന്റെ ശക്തമായ എതിർപ്പുകളെ മറികടന്നാണ് നടപടി.

2023ൽ വിധിച്ച 5 മില്യൻ ഡോളർ സിവിൽ കോടതി വിധിയും അതിന്റെ പലിശയും ചേർത്താണ് നിലവിലെ തുക കൈമാറിയിരിക്കുന്നത്. 1996 ൽ മാൻഹട്ടനിലെ ഒരു ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് ട്രംപ് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു കരോളിന്റെ പരാതി. ഈ ആരോപണം നിഷേധിച്ച ട്രംപിനെതിരെ കരോൾ ഫയൽ ചെയ്ത കേസുകളിൽ ഇതുവരെ ആകെ 88.3 മില്യൻ ഡോളറിന്റെ വിധികളാണ് കോടതികൾ പുറപ്പെടുവിച്ചിട്ടുള്ളത്. കരോളിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും അവരുടെ പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും ട്രംപ് വാദിച്ചിരുന്നു. എന്നാൽ 5 മില്യൻ ഡോളറിന്റെ ഈ വിധിയ്ക്കെതിരെ ട്രംപ് നൽകിയ അപ്പീൽ കഴിഞ്ഞ മാസം യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു.

നഷ്ടപരിഹാര തുക കരോളിനു ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അവരുടെ അഭിഭാഷക റോബർട്ട കപ്ലാൻ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം ട്രംപിന്റെ നിയമസംഘം ആവർത്തിച്ചു.

‌‌ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ് വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഊർ‌ജ പ്ലാന്റുകളും പ്രധാന പാലങ്ങളും ലക്ഷ്യമിട്ടായിരിക്കും അടുത്തഘട്ട ആക്രമണമെന്ന് ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘അടുത്ത ആഴ്ച അവർക്ക് കാര്യങ്ങൾ വളരെ ദയനീയമായിരിക്കും. കാരണം അടുത്ത ആഴ്ച ഞങ്ങൾ അവരുടെ ഊർജ പ്ലാന്റുകളെയും പാലങ്ങളെയും ലക്ഷ്യം വയ്ക്കും. അവർ ചർച്ചകളിലേക്ക് വരാനും ഒത്തുതീർപ്പിലെത്താനും തയാറാകാത്ത പക്ഷം ഞങ്ങൾ അവരുടെ എല്ലാ ഊർജ പ്ലാന്റുകളും പാലങ്ങളും തകർത്തുതരിപ്പണമാക്കും’’ – ട്രംപ് പറഞ്ഞു. ഇറാനെതിരെ അമേരിക്കൻ സൈന്യം തുടർച്ചയായ നാലാം ദിവസവും ശക്തമായ ആക്രമണം തുടരുന്നതിനിടയിലാണ് ട്രംപിന്റെ കടുത്ത പ്രസ്താവന.

അതേസമയം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം ഗണ്യമായി കുറഞ്ഞു. 2026 മേയ് മാസം പുറത്തുവന്ന കണക്കുകൾ പ്രകാരം 20,614 സംഭവങ്ങളാണ് യുഎസ് ബോർഡർ അതോറിറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023 ലെ സമാന കാലയളവിനെ അപേക്ഷിച്ച് അനധികൃത കുടിയേറ്റത്തിൽ 69 ശതമാനത്തിന്റെ ഇടിവാണുണ്ടായത്. അന്ന് 67,000 അനധികൃത കുടിയേറ്റങ്ങളാണ് കണ്ടെത്തിയത്.

അനധികൃതമായി അമേരിക്കയുടെ അതിർത്തികളിലൂടെ രാജ്യത്തിലേക്ക് കടക്കുന്നവരുടെ വിവരങ്ങൾ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്‌ഷൻ (സിബിപി) പുറത്തുവിട്ടിരുന്നു. ഇതിൻപ്രകാരം മെക്സിക്കോ വഴിയെത്തി അമേരിക്കയിൽ അനധികൃതമായി പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ 99 ശതമാനത്തിന്റെ കുറവ് വന്നതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കാനഡ വഴി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്ന സംഭവങ്ങളിലും 91 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

അനധികൃതമായി രാജ്യത്ത് എത്തുന്നവരെ തടയാനുള്ള കർശന നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിക്കുന്നത്. കർശനമായ ഈ കുടിയേറ്റ നയങ്ങളാണ് ഇന്ത്യയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ തങ്ങളുടെ അമേരിക്കൻ മോഹം ഉപേക്ഷിക്കാൻ കാരണമായത്.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (2 minutes ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (9 minutes ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (53 minutes ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (1 hour ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (1 hour ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (1 hour ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (1 hour ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (1 hour ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (2 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (2 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (3 hours ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (3 hours ago)

ഓപ്പറേഷൻ തൂഫാൻ:  (3 hours ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (3 hours ago)

Malayali Vartha Recommends