വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി

ഭീതിയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍ക്കൊടുവില്‍ നേപ്പാളിലെ മിന്നല്‍ പ്രളയത്തെയും മണ്ണിടിച്ചിലിനെയും അതിജീവിച്ച് മലയാളി സംഘം. പ്രകൃതിയുടെ കലിതുള്ളല്‍ നേരിട്ടുകണ്ടതിന്റെ ഞെട്ടലിലാണ് തൃശൂര്‍ വേലൂര്‍ സ്വദേശിയും പ്രമുഖ വ്‌ലോഗറുമായ ആല്‍ബിനും സുഹൃത്തുക്കളും. വ്‌ലോഗിങ്ങിന്റെ ഭാഗമായി നേപ്പാളിലെത്തിയ ആല്‍ബിന്‍, സുഹൃത്ത് ഗ്ലാഡ്വിന്‍, തൃശൂര്‍ കൊരട്ടി സ്വദേശി സാള്‍മണ്‍ എന്നിവരുള്‍പ്പെടുന്ന 36 അംഗ മലയാളി സംഘമാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തങ്ങളടക്കമുള്ള സംഘാംഗങ്ങള്‍ എല്ലാവരും സുരക്ഷിതരാണെന്ന് ആല്‍ബിന്‍ നാട്ടിലേക്ക് സന്ദേശമയച്ചു.
കഴിഞ്ഞ മാസം 21-നാണ് ആല്‍ബിനും ഗ്ലാഡ്വിനും അടങ്ങുന്ന സംഘം യാത്രാലക്ഷ്യങ്ങളോടെ നേപ്പാളിലെത്തിയത്. കാഠ്മണ്ഡുവില്‍ നിന്നും പ്രകൃതിരമണീയമായ പൊഖാറ ലക്ഷ്യമാക്കി വാഹനം കടന്നുപോകുന്നതിനിടെയാണ് നാടിനെ നടുക്കിയ മിന്നല്‍ പ്രളയം ആഞ്ഞടിച്ചത്. മിനിറ്റുകള്‍ക്കുള്ളില്‍ ശാന്തമായി ഒഴുകിയിരുന്ന പുഴകള്‍ വന്യരൂപം പ്രാപിക്കുകയും, കുന്നിടിച്ചിലിലും കുത്തിയൊലിച്ചുവന്ന വെള്ളപ്പാച്ചിലിലും റോഡുകളും ഗ്രാമങ്ങളും ഒലിച്ചുപോകുകയും ചെയ്തു. കണ്‍മുന്നില്‍ പ്രകൃതി വിനാശകരമായ താണ്ഡവമാടുന്നത് കണ്ട് സംഘം പരിഭ്രാന്തിയിലായി.
യാത്രയ്ക്കിടെ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലും പിന്നിലുമുണ്ടായിരുന്ന വലിയ രണ്ടു പാലങ്ങള്‍ കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ പ്രളയജലത്തില്‍ ഒഴുകിപ്പോയി. മുന്നോട്ടും പിന്നോട്ടും പോകാനാവാത്തവിധം വഴിയിലകപ്പെട്ട സംഘം, മരണവും ജീവിതവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് അക്ഷരാര്‍ത്ഥത്തില്‍ നേരിട്ടത്. റോഡുകള്‍ പലയിടത്തും വെള്ളത്തിനടിയിലാവുകയും കൂറ്റന്‍ മരങ്ങളും കല്ലുകളും റോഡിലേക്ക് പതിക്കുകയും ചെയ്തതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.
തൊട്ടുമുന്നിലെ ഗ്രാമങ്ങളും റോഡുകളും പ്രളയജലത്തില്‍ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമാകുന്നത് നേരിട്ടുകണ്ടത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്ന് ആല്‍ബിന്‍ ഓര്‍ത്തെടുക്കുന്നു. ചുറ്റും മരണഭീതി പടരുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ദുര്‍ഘടമായ ബദല്‍ വഴികളിലൂടെ സംഘം മുന്നോട്ട് നീങ്ങുകയായിരുന്നു. തദ്ദേശവാസികളുടെയും അധികൃതരുടെയും സഹായത്തോടെ അതിസാഹസികമായാണ് ഇവര്‍ രക്ഷാമാര്‍ഗ്ഗം കണ്ടെത്തിയത്.
പ്രളയക്കെടുതി രൂക്ഷമായതോടെ കിലോമീറ്ററുകളോളം ദുരന്തഭൂമിയിലൂടെ സഞ്ചരിച്ചാണ് മലയാളി സംഘം ഒടുവില്‍ ചിത്വാന്‍ നാഷണല്‍ പാര്‍ക്കിന് സമീപമുള്ള സുരക്ഷിതമായ താമസസ്ഥലത്തെത്തിയത്. ഇവിടെ തങ്ങി പ്രഥമ ശുശ്രൂഷകളും വിശ്രമവും നേടിയ ശേഷം പിന്നീട് സംഘം പൊഖാറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. കനത്ത മഴ തുടരുന്നതിനാല്‍ മേഖലയിലെ ഗതാഗത സംവിധാനങ്ങള്‍ ഇപ്പോഴും തറുമാറായ അവസ്ഥയിലാണ്.
ദുരന്ത മേഖലയില്‍ വൈദ്യുത ബന്ധവും ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങളും പൂര്‍ണ്ണമായി വിച്ഛേദിക്കപ്പെട്ടത് നാട്ടിലുള്ള കുടുംബാംഗങ്ങളെ വലിയ ആശങ്കയിലാക്കി. പ്രളയവാര്‍ത്തകള്‍ പുറത്തുവന്നതോടെ വ്‌ലോഗര്‍മാരുടെ വീട്ടുകാരും സുഹൃത്തുക്കളും നെഞ്ചിടിപ്പോടെയാണ് ഓരോ നിമിഷവും തള്ളനീക്കിയത്. ഇന്റര്‍നെറ്റ് ബന്ധം പുനഃസ്ഥാപിക്കാന്‍ ബുദ്ധിമുട്ട നേരിട്ടതിനാല്‍ ആദ്യ ഘട്ടത്തില്‍ നാട്ടിലേക്ക് വിവരങ്ങള്‍ അറിയിക്കാന്‍ മലയാളി സംഘത്തിന് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ സാറ്റലൈറ്റ്/നെറ്റ് വര്‍ക്ക് ബന്ധം താല്‍ക്കാലികമായി വീണ്ടെടുത്ത സമയത്ത്, ദുരന്തമുഖത്തെ ഭീകരാവസ്ഥ വ്യക്തമാക്കി ആല്‍ബിന്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ചുരുങ്ങിയ സമയത്തിനകം വൈറലാവുകയും കേന്ദ്ര-സംസ്ഥാന അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. വ്‌ലോഗറുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടയുടന്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സംഘത്തെ നേരിട്ട് ബന്ധപ്പെടുകയായിരുന്നു.
ഇന്ത്യന്‍ എംബസി ഇടപെട്ട് മലയാളി സംഘത്തിന് ആവശ്യമായ എല്ലാ സുരക്ഷാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഭക്ഷണം, താല്‍ക്കാലിക താമസം, മറ്റ് അടിയന്തര സേവനങ്ങള്‍ എന്നിവ ലഭ്യമാക്കാന്‍ എംബസി ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുത്തു. നിലവില്‍ പൊഖാറയില്‍ സുരക്ഷിതരായി കഴിയുന്ന സംഘത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കുകയാണ് അധികൃതര്‍.
പ്രകൃതിദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പേറുമ്പോഴും, അപായമൊന്നുമില്ലാതെ രക്ഷപ്പെടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആല്‍ബിനും കൂട്ടരും. നിലവിലെ വിവരമനുസരിച്ച് ഈ മാസം 31-ഓടെ ആല്‍ബിനും ഗ്ലാഡ്വിനും അടങ്ങുന്ന സംഘം കേരളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷിതരായി ഇവര്‍ നാട്ടിലെത്തുന്നതും കാത്ത് ബന്ധുക്കളും നാട്ടുകാരും വലിയ ആശ്വാസത്തോടെ കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























