14 കുത്തേറ്റു, ജീവനോടെ കുഴിച്ചിടപ്പെട്ടു; എന്നിട്ടും പിഞ്ചുകുഞ്ഞിന് അത്ഭുതപുനര്‍ജന്മം

ചിലരുടെ ജീവിതം സിനിമകളെക്കാള്‍ വലിയ ട്വിസ്റ്റുകളും സസ്‌പെന്‍സും നിറഞ്ഞതാണ്. ഈ സംഭവത്തെയും അങ്ങനെതന്നെ വിളിക്കാം. ശരീരത്തില്‍ അനേകം മുറിവുകളുമായി ജീവനോടെ കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് അത്ഭുത പുനര്‍ജന്മം. തായ്‌ലന്റിലെ വംഗ്യായി ജില്ലയിലെ കോണ്‍ കായീന്‍ പ്രവിശ്യയില്‍ ഈ വര്‍ഷം ആദ്യം കണ്ടെത്തിയ കുഴിച്ചിടപ്പെട്ട പിഞ്ചു കുഞ്ഞാണ് സുഖംപ്രാപിച്ചത്.
മുഖത്ത് ഉള്‍പ്പെടെ ശരീരത്തില്‍ 14 കുത്തേറ്റ പാടുകളോടെ 20 സെന്റിമീറ്റര്‍ ആഴത്തിലുള്ള ഒരു കുഴിയില്‍ നിന്നുമായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് സുഖം പ്രാപിച്ച് ചിരിച്ച് ഇരിക്കുന്നതിന്റെ ചിത്രമാണ് പുതിയതായി പുറത്തു വന്നിരിക്കുന്നത്. ജീവനോടെ കുഴിച്ചിടപ്പെട്ട നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത് കച്ചിറ്റ് ക്രോഗ്യൂത്ത് എന്ന 53 കാരിയാണ്. ആറു പശുക്കളുള്ള ഇവര്‍ കാലികളെ മേയ്ക്കാന്‍ കൊണ്ടുപോയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയായിരുന്നു.
കരച്ചില്‍ കേട്ട ഇടം ലക്ഷ്യമിട്ട് തെരച്ചില്‍ നടത്തി. മണ്ണു പതിയെ മാറ്റിയപ്പോള്‍ ഒരു കുഞ്ഞിക്കാല് കണ്ടു. തുടര്‍ന്ന് കുടുംബാംഗങ്ങളെ വിളിച്ചുകൂട്ടിയ ഇവര്‍ കുഞ്ഞിനെ പുറത്ത് എടുക്കുകയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കമിഴ്ത്തി കിടത്തിയ നിലയിലാണ് കുഞ്ഞിനെ കുഴിച്ചിട്ടിരുന്നത്. ആരോ കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടെന്ന് ചിന്തിച്ച് നോക്കിയപ്പോള്‍ ഒരു പിഞ്ചു കാല്‍ കാണുകയായിരുന്നെന്ന് ഇവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
കുഞ്ഞ് 20 സെന്റിമീറ്റര്‍ താഴ്ചയിലാണ് കുഴിച്ചിടപ്പെട്ടതെന്ന് ഇവരുടെ ഭര്‍ത്താവ് പോണ്‍ചായി പറഞ്ഞു. കാലടിപ്പാടുകള്‍ ശ്രദ്ധിച്ച ഇയാള്‍ താന്‍ ഒരു മോട്ടോര്‍ ബൈക്കിന്റെ ശബ്ദം കേട്ടിരുന്നതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്. ശാരീരികമായി ദുരുപയോഗം ചെയ്ത നിലയിലാണ് കുഞ്ഞിനെ കിട്ടിയതെന്ന് ആശുപത്രി ജീവനക്കാരും പറഞ്ഞു. മരിക്കാനും ജനിക്കാനും ഓരോ സമയം അതാകാതെ ഒന്നും സംഭവിക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha