ചൈനയില്‍ ഇസ്ലാം മതം നിരോധിക്കുന്നു

ഇസ്ലാമത വിശ്വാസം ഉപേക്ഷിച്ച് മാര്‍ക്‌സിസ്റ്റ് നിരീശ്വര വാദം പിന്തുടരണമെന്ന് പ്രസിഡന്റ് സീ ജിന്‍ പിങ്. രണ്ടാമത് നാഷണല്‍ റീലീജയസ് വര്‍ക്ക് കോണ്‍ഫറന്‍സിലാണ് ചൈനക്കാരോട് ഇക്കാര്യം പ്രസ്താവിച്ചത്. സിന്‍ജിയാങ് പ്രവിശ്യയിലുളള ജനങ്ങളെ ഉദ്ദേശിച്ചാണ് പ്രസിഡണ്ടിന്റെ പരാമര്‍ശം. പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് സിന്‍ജിയാങ്. ഇവിടെ ശക്തമായ രീതില്‍ മത പരിവര്‍ത്തനത്തിനു ആളുകള്‍ വിധേയരാകുന്നുണ്ട്. ഇതിന്റെ ഭവിഷത്ത് രാജ്യം മനസിലാക്കുന്നുണ്ടെന്നും സീ ജിന്‍ പിങ്.
ജനസംഖ്യയുടെ നല്ലോരു ശതമാനം വസിക്കുന്നത് സിന്‍ജിയാങ്ങ് പ്രവിശ്യയിലാണെന്നതാണ് ആശങ്കയ്ക്കു കാരണം. രാജ്യത്ത് ഇസ്ലാമത വിശ്വാസം ശക്തിപ്പെട്ടാല്‍ അത് തീവ്രവാദ വളര്‍ച്ചയ്ക്ക് കാരണമാവുമെന്നാണ് കരുതുന്നത്. വ്യാപകമതപരിവര്‍ത്തനത്തിനെതിരെ പാകിസ്ഥാന് മുന്നറിയിപ്പ് നല്കിയിരുന്നെങ്കിലും യാതൊരും ഫലവും ഉണ്ടായില്ല,മതപരമായ കാര്യങ്ങള്‍ രാജ്യത്തു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെ ശക്തമായി തടയുമെന്നും രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ അതിരുകള്‍ ലംഘിക്കാനുള്ള ഇസ്ലാമിക തീവ്രവാദികളുടെ നീക്കങ്ങളെ ചെറുക്കുമെന്നും സീ പറഞ്ഞു.
ചൈനയിലിപ്പോള്‍ ഹലാല്‍ ഉല്‍പന്നങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. സിന്‍ജിയാംഗില്‍ ഇസ്ലാംമതവിശ്വാസത്തിന്റെ ഭാഗമായുളള താടി വളര്‍ത്തല്‍, റംസാന്‍ വ്രതാനുഷ്ഠാനം, തലപ്പാവ് ധരിക്കല്‍, ദിവസം അഞ്ചുതവണ പ്രാര്‍ത്ഥിക്കുക എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട് എങ്കിലും രാജ്യത്തിന്റെ നയങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശക്തമായ നടപടികളെടുക്കുമെന്നും സീ ജിന്‍ പിങ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha