എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി പ്രൊഫസറെ വെടിവച്ചുകൊന്നു

കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ലൊസാഞ്ചലസ് ക്യാംപസില്‍ വിദ്യാര്‍ഥി പ്രൊഫസറെ വെടിവച്ചുകൊന്നു. അതിനുശേഷം വെടിവച്ച വിദ്യാര്‍ഥിയും ആത്മഹത്യചെയ്തു. ക്യാംപസിലെ എഞ്ചിനിയറിങ് വിഭാഗത്തിലെ പ്രൊഫസര്‍ വില്യംസ് ക്ലഗ്ഗിനെയാണ് വിദ്യാര്‍ഥി വെടിവച്ചുകൊന്നത്. കുറിപ്പ് എഴുതിവച്ചശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനിയറിങ് കെട്ടിടത്തിലാണ് വെടിവയ്പ്പുണ്ടായത്. ഇവിടെ നിന്ന് രണ്ട് മൃതദേഹങ്ങളും തോക്കും കണ്ടെത്തി.
സംഭവം നടന്ന ഉടനെ പൊലീസ് സംഘം പാഞ്ഞെത്തി ക്യാംപസില്‍ നിന്നും വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്താക്കി. സുരക്ഷിതത്വം ഉറപ്പാകുന്നതുവരെ സമീപ പ്രദേശങ്ങളിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും ക്യാംപസിലുണ്ടായിരുന്നവരെ പരിശോധിക്കുകയും ചെയ്തു. സംഭവം കൊലപാതകത്തിനുശേഷമുള്ള ആത്മഹത്യയാണെന്ന് വ്യക്തമായതോടെ സര്‍വകലാശാല സുരക്ഷിതമാണെന്ന് പൊലീസ് പ്രഖ്യാപിക്കുകയായിരുന്നു.
പ്രാദേശിക സമയം രാവിലെ പത്തുമണിക്കാണ് സംഭവമുണ്ടായത്. രണ്ടു മണിക്കൂറുകള്‍ക്കകം കോളജും പരിസരവും സുരക്ഷിതമാണെന്ന് പൊലീസ് സംഘം അറിയിച്ചു. 43,000ല്‍ പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാംപസാണ് യുസിഎല്‍എയുടേത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha