സൊമാലിയയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് എം.പിമാര്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് എം.പി മാരും ഉള്‍പ്പെടുന്നു. മാകാ അല്‍ മുഖറം തെരുവിലെ അംബാസിഡര്‍ ഹോട്ടലിലാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
സംഭവത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ അല്‍ഷബാബ് ഏറ്റെടുത്തു. 2011ല്‍ സൊമാലിയക്കും അയല്‍രാജ്യമായ കെനിയക്കും അല്‍ഷബാബിന്റെ ഭീഷണി ഉണ്ടായിരുന്നു. സ്‌ഫോടനത്തില്‍ അംബാസിഡര്‍ ഹോട്ടല്‍ പൂര്‍ണമായും തകര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























