ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവ് കൊന്നു

ന്യൂയോര്‍ക്കില്‍ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ 61 കാരനായ ഭര്‍ത്താവ് കൊന്നു. എന്റെ ഭാര്യയുടെ ശരീരത്തില്‍ തൊട്ടവനെയാണു ഞാന്‍ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. കാബ് െ്രെഡവറായ ഇയാള്‍ പുറത്തുപോയ സമയത്താണ് അക്രമി വീട്ടിലെത്തി ഭാര്യയേയും ഭാര്യ സഹോദരിയേയും പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
വാതിലില്‍ മുട്ടിയപ്പോള്‍ മക്കാളിയിരിക്കും എന്നു കരുതി വാതില്‍ തുറന്നപ്പോള്‍ യുവാവ് അകത്തേയ്ക്കു തള്ളിക്കയറി. ശേഷം ഇയാള്‍ വീട് അകത്തുനിന്നു പൂട്ടുകയായിരുന്നു.
രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ കൈയില്‍ കിട്ടി. ഇടനെ ഇവര്‍ ഫോണില്‍ ഭര്‍ത്താവിനെ വിളിച്ച് ഉറക്കെ കരഞ്ഞു. ഉടനെ ഇയാള്‍ വീട്ടിലെത്തുകയും അക്രമിയുമായി ഏറ്റുമുട്ടുകയും ചെയ്തു. നീണ്ട നേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ അക്രമിച്ച യുവാവ് കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ടയാള്‍ 27 കേസിലെ പ്രതിയാണ്. കൊലപാതകം ചെയ്തതു ജീവന്‍ രക്ഷിക്കാനായിരുന്നതിനാന്‍ സ്വന്തം ജാമ്യത്തില്‍ കോടതി ഇയാളെ വിട്ടയച്ചു. കേസ് അന്വേഷണം നടക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha