സിക്ക വൈറസ് ഭീഷണി; അമേരിക്കന്‍ സൈക്ലിംഗ് താരം ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറി

സിക്ക വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബ്രസീലിലെ ഒളിമ്പിക്‌സില്‍ നിന്ന് കൂടുതല്‍ കായിക താരങ്ങള്‍ പിന്മാറുന്നു. അമേരിക്കന്‍ സൈക്ലിംഗ് താരം തേജയ് വാന്‍ ഗാര്‍ഡെറെനാണ് റിയോയിലേക്ക് പോകുന്നില്ലെന്ന് ഒടുവില്‍ പ്രഖ്യാപനം നടത്തിയത്. നവജാതശിശുക്കളില്‍ മസ്തിഷ്‌കവൈകല്യത്തിന് കാരണമാകുന്ന സിക്ക വൈറസ് ഗര്‍ഭിണിയായ തന്റെ ഭാര്യ ജസീക്കയുടെ ആരോഗ്യസ്ഥിതിയെ ബാധിക്കുമോയെന്ന ഭയം മൂലമാണ് പിന്മാറ്റമെന്ന് അദ്ദേഹം പറഞ്ഞു.
ജസീക്ക ഇപ്പോള്‍ ഗര്‍ഭിണി അല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ താന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുമായിരിക്കാം. എങ്കിലും കൂടുതല്‍ പരീക്ഷണത്തിന് താനില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ജീവിതം വിഷമകരമാകും. സാഹപര്യങ്ങള്‍ വ്യത്യസ്തമായിരുന്നെങ്കില്‍ വീണ്ടും യുഎസ്എയെ പ്രതിനിധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നതില്‍ സന്തോഷിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ കുടുംബത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും പിന്മാറാനുള്ള തീരുമാനത്തില്‍ പൂര്‍ണ സംതൃപ്തിയുള്ളതായും ഗാര്‍ഡെറെന്‍ പറഞ്ഞു.
യുഎസ്എയുടെ പുരുഷ സൈക്ലിംഗ് ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ യുഎസ് സൈക്ലിംഗ് ടീമില്‍ അംഗമായിരുന്ന ഗാര്‍ഡെറെന്‍ ഇത്തവണയും സൈക്ലിംഗ് ടീമില്‍ കാണുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. ഇതിനിടെയാണ് ഒളിമ്പിക്‌സില്‍ നിന്നുള്ള അപ്രതീക്ഷിത പിന്മാറ്റം. കഴിഞ്ഞ ദിവസം സ്‌പെയിനിന്റെ ബാസ്‌കറ്റ് ബോള്‍ താരം പൗ ഗാസോളും റിയോ ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിരുന്നു.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളാണ് (ഈഡസ് ഈജിപ്റ്റി, ഈഡസ് അല്‍ബോപിക്ടസ്) രോഗം പടര്‍ത്തുന്നത്. ഈഡിസ് ഈജിപ്തി വിഭാഗത്തില്‍പ്പെടുന്ന കൊതുകുകളാണു യുഎസിലെ 20 ഓളം പ്രദേശങ്ങളിലും ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ഇടങ്ങളിലെല്ലാം വൈറസ് പടര്‍ന്നു പിടിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha